Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈന സോഷ്യലിസത്തിന്റെ പുതിയ പാത തുറക്കുന്നു; വിമര്‍ശനങ്ങള്‍ തള്ളി കോടിയേരി

തിരുവനന്തപുരം: പാര്‍ട്ടി സമ്മേളനങ്ങളിലെ ചൈനീസ് വിമര്‍ശനങ്ങള്‍ തള്ളി സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചൈന സോഷ്യലിസ്റ്റ് രാജ്യം തന്നെയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം സോഷ്യലിസ്റ്റ് രാജ്യമെന്ന നിലയില്‍ സാമ്രാജ്യത്വ രാജ്യങ്ങളെ പ്രതിരോധിക്കുന്നതില്‍ ചൈനയ്ക്ക് വീഴ്ച സംഭവിച്ചുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനം കോടിയേരി ബാലകൃഷ്ണന്‍ ശരി വെക്കുകയും ചെയ്തു.

തിരുവനന്തപുരം സി പി ഐ എം ജില്ലാ സമ്മേളനത്തിലെ ചര്‍ച്ചയ്ക്ക് മറുപടി പറയവെയാണ് കോടിയേരിയുടെ ചൈന പരാമര്‍ശം. ആഗോളവത്കരണ കാലത്ത് ചൈന പുതിയ പാത തെളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആധുനിക രീതിയിലെ സോഷ്യലിസ്റ്റ് ക്രമമാണ് ചൈന രൂപപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2021 ല്‍ ദാരിദ്ര നിര്‍മാര്‍ജനം കൈവരിക്കാന്‍ ചൈനയ്ക്ക് കഴിഞ്ഞുവെന്നും കോടിയേരി അവകാശപ്പെട്ടു. ഈ നിലയ്ക്ക് ചൈനയുടെ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

kodiyeri

നേരത്തെ പാര്‍ട്ടി സമ്മേളനത്തില്‍ പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയുടെ ചൈന അനുകൂല പരാമര്‍ശം വലിയ വിമര്‍ശനം വരുത്തിവെച്ചിരുന്നു. ചൈനയെ വളയാന്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ സഖ്യം നിലനില്‍ക്കുന്നുണ്ടെന്നും എന്നാല്‍ ചൈന 150 രാജ്യങ്ങളുമായി സൗഹൃദം ഉണ്ടാക്കിയാണ് ഇതിനെ പ്രതിരോധിക്കുന്നതെന്നുമായിരുന്നു എസ് ആര്‍ പിയുടെ പ്രസ്താവന. എന്നാല്‍ ഇതിനെതിരെ പാറശാല ഏരിയ കമ്മിറ്റി രംഗത്തെത്തിയിരുന്നു.

ഇന്നത്തെ സാമ്പത്തിക നയങ്ങള്‍ നോക്കുമ്പോള്‍ ചൈന എങ്ങനെ കമ്മ്യൂണിസ്റ്റ് രാജ്യമാകുമെന്നും കാലാവസ്ഥ വ്യതിയാനത്തില്‍ വില്ലന്‍ ചൈനയാണെന്ന കുറ്റപ്പെടുത്തലുണ്ടന്നുമായിരുന്നു പാറശാല ഏരിയ കമ്മിറ്റി അഭിപ്രായപ്പെട്ടത്. ചൈന താലിബാനെ അംഗീകരിച്ച രാജ്യമാണെന്നും പാറശാല ഏരിയ കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ സി പി ഐ എം നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണോ ഇന്ത്യയിലെ സി പി ഐ എമ്മിനെ നിയന്ത്രിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

സ്വന്തം രാജ്യത്തിന്റെ താല്‍പര്യത്തേക്കാള്‍ കൂടുതല്‍ ചൈനയുടെ താല്‍പര്യം ഉയര്‍ത്തിപ്പിടിക്കാനാണ് സി പി ഐ എം നീക്കമെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും സതീശന്‍ പറഞ്ഞിരുന്നു. ഇന്ത്യയുടെ അതിര്‍ത്തിയില്‍ നിരന്തരമായ സംഘര്‍ഷം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ചൈന, അരുണാചല്‍ പ്രദേശിന്റെ വലിയൊരു ഭാഗം തന്നെ കൈയ്യേറിയിട്ടുണ്ടെന്നും ഈ സാഹചര്യത്തിലാണ് സി പി ഐ എം നിലപാടെന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. ചൈനയില്‍ മഴ പെയ്താല്‍ തിരുവനന്തപുരത്ത് കുടപിടിക്കുന്നവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ എന്നൊരു ആക്ഷേപം പണ്ടേയുണ്ടെന്നും അതിന് അടിവരയിടുന്ന നിലപാടാണ് എസ് രാമചന്ദ്രന്‍ പിള്ള സ്വീകരിച്ചിരിക്കുന്നതെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+