ചോറ്റാനിക്കരയിലെ പോക്സോ അതിജീവിത മരിച്ചു; നേരിട്ടത് അതിക്രൂര ആക്രമണം; അനൂപിനെതിരെ കൊലക്കുറ്റം ചുമത്തും
കൊച്ചി: ചോറ്റാനിക്കരയിലെ പോക്സോ അതിജീവിത മരിച്ചു. ആൺസുഹൃത്തിന്റെ ആക്രമണത്തിനിരയായി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു 19 കാരിയായ പെൺകുട്ടി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പോക്സോ അതിജീവിതയെ പ്രതി അനൂപ് ക്രൂരമായി മർദ്ദിച്ചിരുന്നു. ലൈംഗിക ഉപദ്രവത്തിന് പിന്നാലെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചെന്നും ശ്വാസം മുട്ടിച്ചെന്നും ആയിരുന്നു പ്രതി പോലീസിന് നൽകിയ മാെഴി.
പെൺകുട്ടി കഴുത്തിൽ കുരുക്കിട്ടപ്പോൾ പോയി ചത്തോ എന്നും അനൂപ് പെൺകുട്ടിയോട് പറഞ്ഞിരുന്നു. പെൺകുട്ടി മറ്റ് സുഹൃത്തുക്കളോട് ഫോണിൽ സംസാരിക്കുന്നത് പോലും അനൂപിന് ഇഷ്ടമായിരുന്നില്ല. ശനിയാഴ്ച രാത്രി പെൺകുട്ടിയെ ഫോണിൽ വിളിച്ച് കിട്ടാതായതോടെയാണ് അനൂപ് രാത്രി പെൺകുട്ടിയുടെ വീട്ടിലേക്ക് എത്തിയത്.

പെൺകുട്ടി വാതിൽ തുറന്ന ഉടൻ ആരോടാണ് സംസാരിക്കുന്നതെന്ന് ചോദിച്ച് മർദ്ദിച്ചു. മുഖത്തടിച്ചു. പിടിച്ചുതള്ളി. തെറിച്ചുവീണ പെൺകുട്ടിയെ ലൈംഗിത ബന്ധിത്തിന് നിർബന്ധിച്ചു. വിസമ്മതിച്ചതോടെ വീണ്ടും അടിച്ചു. കയ്യിൽ കിട്ടിയ ചുറ്റിക കൊണ്ട് വീശിയെന്ന് അനൂപ് പോലീസിന് മൊഴി നൽകി.
പിന്നീട് പെൺകുട്ടി ഷാൾ ഉപയോഗിച്ച് ഫാനിൽ തൂങ്ങാൻ ശ്രമിച്ചിരുന്നു എന്നാണ് അനൂപ് നൽകിയ മൊഴി, എന്നാൽ ഈ ഷാൾ അനൂപ് മുറിക്കുകയും പിന്നീട് ഷാൾ കൊണ്ട് കുട്ടിയുടെ കഴുത്തിൽ മുറുക്കയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. പെൺകുട്ടി മരിച്ചെന്ന് കരുതി രക്ഷപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. യുവതിയുടെ മാതാവിന്റെ പരാതിയിൽ ബലാത്സംഗം കൊലപാതക ശ്രമത്തിനുമാണ് പോലീസ് കേസെടുത്തത്. യുവതിയുടെ സുഹൃത്തായ തലയോലപ്പറമ്പ് സ്വദേശി അനൂപാണ് പിടിയിലായത്.












Click it and Unblock the Notifications