ചുനക്കര രാമന്‍കുട്ടിയുടെ നിര്യാണം സാംസ്‌കാരിക കേരളത്തിന് കനത്ത നഷ്ടം, അനുശോചിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രമുഖര്‍. ചുനക്കര രാമന്‍കുട്ടിയുടെ നിര്യാണം സാംസ്‌കാരിക കേരളത്തിന് കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 'ദേവദാരു പൂത്തു' പോലുള്ള നിരവധി സിനിമാ ഗാനങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. നിരവധി നാടകങ്ങള്‍ക്കും ഗാനങ്ങള്‍ എഴുതി. മികച്ച സാംസ്‌കാരിക പ്രഭാഷകനായിരുന്നു ചുനക്കര രാമന്‍കുട്ടി. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നെന്നും മുഖ്യമന്ത്രി അറിയിച്ചു.

Recommended Video
ചുനക്കര രാമന്‍കുട്ടിയുടെ സംഭവാനകള്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്ന് മന്ത്രി എകെ ബാലന്‍ പറഞ്ഞു. മലയാളികള്‍ എന്നും ഓര്‍ക്കുന്ന നിരവധി സിനിമ ഗാനങ്ങള്‍ അദ്ദേഹത്തിന്റെതായുണ്ട്. സിനിമ-നാടക രംഗങ്ങളില്‍ അദ്ദേഹം വളരെ സജീവമായിരുന്നു. ആകാശവാണി്ക്ക് വേണ്ടി അദ്ദേഹം എഴുതിയ ലളിത ഗാനങ്ങളും ശ്രദ്ധേയമാണ്. നമ്മുടെ നാടിന്റെ സംസ്‌കാരത്തിന് അദ്ദേഹം നല്‍കിയ സംഭവാനകള്‍ എക്കാലും ഓര്‍മ്മിക്കപ്പെടുമെന്ന് മന്ത്രി ബാലന്‍ കൂട്ടിച്ചേര്‍ത്തു.
ബുധനാഴ്ച രാത്രിയോടെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു ചുനക്കര രാമന്‍കുട്ടി അന്തരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുമല രേണുക നിവാസിലായിരുന്നു താമസം. വ്യവസായ വകുപ്പില്‍ ജീവനക്കാരനായിരുന്നു. സംസ്‌കാരം ഇന്ന് നടക്കും. ഭാര്യ : പരേതയായ തങ്കമ്മ. മക്കള്‍ : രേണുക, രാധിക, രാഗിണി, മരുമക്കള്‍ : സി.അശോക് കുമാര്‍ ,പി.ടി.സജി കെ.എസ്. ശ്രീകുമാര്‍.












Click it and Unblock the Notifications