കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുരന്ത മുഖങ്ങളില്‍ രക്ഷകരാകാന്‍ ഇനി സിഐടിയു; 5000 പേരടങ്ങുന്ന സേന, വരുന്നു 'റെഡ് ബ്രിഗേഡ് '..

Google Oneindia Malayalam News

തിരുവനന്തപുരം:അപകടങ്ങളില്‍ രക്ഷകരാകാന്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ റെഡ് ബ്രിഗേഡ് പദ്ദതി തുടങ്ങുന്നു. സംസ്ഥാന വ്യാപകമായി അയ്യായിരം പേരടങ്ങുന്ന സേനയെയാണ് ചുമട്ടു തൊഴിലാളികളുടെ സന്നദ്ധ സംഘടന സജ്ജമാക്കുന്നത്. സംഘടനയുടെ ശക്തികേന്ദ്രങ്ങളില്‍ 500 പേരെയും മറ്റ് സ്ഥലങ്ങളില്‍ 250 പേരെയുമാണ് റെഡ് ബ്രിഗേഡില്‍ അംഗങ്ങളാക്കുക.

റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്കും തീപൊള്ളലേല്‍ക്കുന്നവര്‍ക്കും അടിയന്തര പരിചരണം നല്‍കാനുള്ള പരിശീലനം ഐഎംഎയുടെ നേതൃത്വത്തില്‍ ഇതിനോടകം നല്‍കി കഴിഞ്ഞു.തിരുവന്തപുരം ജില്ലയില്‍ മാത്രമായി 3,000 പേരടങ്ങുന്ന സേന രൂപീകരിക്കാനാണ് സംഘടന ലക്ഷ്യം വെയ്ക്കുന്നത്. ഇതിനായി ആരോഗ്യവാന്മാരും സേവാമനസ്‌കരുമായ 45 വയസില്‍ താഴെ മാത്രം പ്രായമുള്ള തൊഴിലാളികളെയാണ് തെരഞ്ഞടുക്കുക.

citu

പ്രതീകാത്മക ചിത്രം-photo courtesy-facebook/CITU Kerala

തലസ്ഥാനത്തെ സേനക്ക് 'ബ്ലൂ ബ്രിഗേഡ്' എന്ന പേരാണ് നല്‍കിയിരിക്കുന്നത്.ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നവരും പൊതു ഇടങ്ങളില്‍ നിരന്തരമുള്ളവരുമായ തൊഴിലാളികള്‍ക്ക് അപകട സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും പ്രഥമശുശ്രൂഷയിലും പ്രത്യേക പരിശീലനം നല്‍കി വരികയാണ്. അഗ്നിരക്ഷാസേന, ഐഎംഎ, ദുരന്തനിവാരണ പ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് തൊഴിലാളികള്‍ക്ക് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്.

'സര്‍ക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു, ഇത് കൈവിട്ട കളി'; ഗവര്‍ണര്‍ക്ക് മുന്നറിയിപ്പുമായി കോടിയേരി'സര്‍ക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു, ഇത് കൈവിട്ട കളി'; ഗവര്‍ണര്‍ക്ക് മുന്നറിയിപ്പുമായി കോടിയേരി

ഓരോ ജില്ലയിലേയും സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വ്യത്യസ്തമായ സേവന പരിപാടികളാണ് സംഘടന ആസൂത്രണം ചെയ്യുന്നത്. വിട്ടുപിരിഞ്ഞ പ്രമുഖ തൊഴിലാളി നേതാക്കളുടെ പേരില്‍ ട്രസ്റ്റുകള്‍ രൂപീകരിക്കാനും സംഘടന ആലോചിക്കുന്നുണ്ട്. വാര്‍ദ്ധക്യ സഹചമായ അസുഖങ്ങള്‍ മൂലം അവശതയിലായ തൊഴിലാളികള്‍ക്ക് ധനസഹായം നല്‍കുക, പൊതുസ്ഥലങ്ങളില്‍ ഫലവൃക്ഷ തൈകള്‍ നടുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സംഘടനയുടെ നേതൃത്വത്തില്‍ നടത്തി വരുന്നുണ്ട്.

കടല്‍ തീരത്ത് ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി മഡോണ സെബാസ്റ്റ്യൻ... കാണാം ചിത്രങ്ങള്‍

Recommended Video

cmsvideo
ദേശിയ പതാകയുമായുള്ള ബന്ധം ആഴത്തിലാകണം: PM Modi | *Politics

English summary
citu red brigade accidents porters will be the rescuers The organization is preparing a force of five thousand people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X