ഇടതുബുദ്ധിജീവികൾക്ക് കാശിയിൽ നിന്നുള്ള റിട്ടേൺ ടിക്കറ്റ് അടുത്തൊന്നും കിട്ടുമെന്ന് തോന്നുന്നില്ല: വിടി ബൽറാം
കോട്ടയം: എ ഐ എസ് എഫ് വനിത നേതാവിനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ അധിക്ഷേപിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍യുമായ വിടി ബല്‍റാം രംഗത്ത്. എസ ്എഫ് ഐക്കാര്‍ എ ഐ എസ് എഫുകാരിയായ ഒരു വനിതാ നേതാവിനോട് നടത്തിയ ഈ പരസ്യ ഭീഷണിയില്‍ ഒറ്റനോട്ടത്തില്‍ത്തന്നെ ഇത്രയും മനുഷ്യത്വ ഹീനത ആര്‍ക്കും തിരിച്ചറിയാന്‍ കഴിയേണ്ടതാണെന്ന് വിടി ബല്‍റാം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഏതെങ്കിലും ടിവി പരിപാടിയിലെ അവതാരകര്‍ നടത്തുന്ന പരാമര്‍ശങ്ങളേപ്പോലും കീറിമുറിച്ച് ചര്‍ച്ചയ്‌ക്കെടുത്ത് പൊളിറ്റിക്കല്‍ കറക്റ്റ്‌നെസിന്റെ ക്ലാസെടുക്കുന്ന സ്വതന്ത്ര, ലിബറല്‍, ഇടതുപക്ഷ, പുരോഗമന, ഫെമിനിസ്റ്റ് ബുദ്ധിജീവികള്‍ക്കാണെങ്കില്‍ കാശിയില്‍ നിന്നുള്ള റിട്ടേണ്‍ ടിക്കറ്റ് അടുത്തൊന്നും കിട്ടുമെന്ന് തോന്നുന്നില്ലെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പ് ഇങ്ങനെ,
സ്ത്രീ വിരുദ്ധത
ദലിത് വിരുദ്ധത
ജാതി വെറി
ആണത്ത അഹന്ത
റേപ്പ് ഭീഷണി
അക്രമോത്സുകത
ജനാധിപത്യ വിരുദ്ധത
പക്കാ ക്രിമിനലിസം
.
.
.
എസ്എഫ്‌ഐക്കാര്‍ എഐഎസ്എഫുകാരിയായ ഒരു വനിതാ നേതാവിനോട് നടത്തിയ ഈ പരസ്യ ഭീഷണിയില്‍ ഒറ്റനോട്ടത്തില്‍ത്തന്നെ ഇത്രയും മനുഷ്യത്വ ഹീനത ആര്‍ക്കും തിരിച്ചറിയാന്‍ കഴിയേണ്ടതാണ്. എന്നിട്ടും, സ്വന്തം മാതൃ സംഘടനയില്‍ നിന്നും ഒരു നേതാവു പോലും ഈ പെണ്‍കുട്ടിക്ക് പിന്തുണയുമായി എത്തുന്നില്ല. സ്വന്തം സര്‍ക്കാരിന്റെ പോലീസിന്റെ സാന്നിധ്യത്തിലാണ് കൂട്ടത്തിലാരു പെണ്‍കുട്ടി ഈ ആള്‍ക്കൂട്ടാക്രമണത്തിന് വിധേയയായത് എന്നത് പോലും അവര്‍ക്ക് വിഷയമായി മാറുന്നില്ല.
ഏതെങ്കിലും ടിവി പരിപാടിയിലെ അവതാരകര്‍ നടത്തുന്ന പരാമര്‍ശങ്ങളേപ്പോലും കീറിമുറിച്ച് ചര്‍ച്ചയ്‌ക്കെടുത്ത് പൊളിറ്റിക്കല്‍ കറക്റ്റ്‌നെസിന്റെ ക്ലാസെടുക്കുന്ന സ്വതന്ത്ര, ലിബറല്‍, ഇടതുപക്ഷ, പുരോഗമന, ഫെമിനിസ്റ്റ് ബുദ്ധിജീവികള്‍ക്കാണെങ്കില്‍ കാശിയില്‍ നിന്നുള്ള റിട്ടേണ്‍ ടിക്കറ്റ് അടുത്തൊന്നും കിട്ടുമെന്ന് തോന്നുന്നില്ല- ബല്‍റാം കുറിച്ചു.
അതേസമയം, സംഭവത്തില്‍ പ്രതികരിച്ച് നേരത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലും രംഗത്തെത്തിയിരുന്നു. പുതിയ മുദ്രാവാക്യത്തിലെ ദളിത് വിരുദ്ധതയോ, സ്ത്രീ വിരുദ്ധതയോ ഒന്നും എന്നെ അതിശയിപ്പിക്കുന്നില്ല. കാരണം ആ വിഷയത്തിലെ കുലപതികളായ നായനാരും, അച്ചുതാനന്ദനും തൊട്ട് വിജയരാഘവന്‍ വരെയാണ് അവരുടെ പാര്‍ട്ടി സെക്രട്ടറിമാരെന്ന് രാഹല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.


Click it and Unblock the Notifications