Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിപ്പൂരില്‍ വീണ്ടും സംഘർഷം: രണ്ട് കർഷകർ വെടിയേറ്റ് കൊല്ലപ്പെട്ടു, ഏഴുപേർക്ക് പരിക്ക്

ഇംഫാല്‍: സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി മണിപ്പൂരില്‍ വീണ്ടും സംഘർഷം. ചൊവ്വാഴ്ച വൈകീട്ടുണ്ടായ അക്രമത്തില്‍ രണ്ട് കർഷകർ കൊല്ലപ്പെട്ടു. നെൽപാടത്ത് പണിക്കെത്തിയവർക്കു നേരെ അക്രമികള്‍ വെടിവെയ്ക്കുകയായിരുന്നു. കുക്കി ആധിപത്യ പ്രദേശമായ ചുരാചന്ദ്പൂർ, മെയ്തേയ് ആധിപത്യ പ്രദേശമായ ബിഷ്ണുപൂർ ജില്ലകളുടെ അതിർത്തി പ്രദേശത്തെ പാടത്താണ് പുതിയ സംഘർഷമുണ്ടായത്.

വെടിവെയ്പ്പില്‍ ഏഴോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന ജില്ലാ പോലീസ്, അസം റൈഫിൾസ്, സൈന്യം, കേന്ദ്ര സേന എന്നിവർ ഉടന്‍ തന്നെ സ്ഥലത്ത് എത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. വ്യാപകമായി നടത്തിയ പരിശോധനയ്ക്കൊടുവില്‍ നാല് പേർ പൊലീസ് പിടിയിലായിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

manipur-

(ഫയല്‍ ചിത്രം)

മേഖലയില്‍ സമാധാനം പുന:സ്ഥാപിച്ചുവെന്ന് കേന്ദ്ര- സംസ്ഥാന സർക്കാരുകള്‍ വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു കർഷകർ വിവിധയിടങ്ങളിൽ ജോലിക്കെത്തിയത്. അതേസമയം, ഖോറെന്റക് പ്രദേശത്തിന് ചുറ്റുമുള്ള ഗ്രാമങ്ങളിലുണ്ടായ വെടിവയ്പിൽ ഒരു ഗ്രാമീണ സന്നദ്ധപ്രവർത്തകൻ കൊല്ലപ്പെട്ടതായി ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം അവകാശപ്പെട്ടു. 30 കാരനായ ജംഗ്മിൻലുൻ ഗാങ്‌ടെ എന്നയാളാണ് കൊല്ലപ്പെട്ടതെന്നാണ് സംഘടന വ്യക്തമാക്കുന്നത്. ഖോയ്‌റെന്റക്കിനും തിനംഗേയ് മേഖലയ്ക്കും ഇടയിൽ കനത്ത വെടിവയ്പാണ് നടക്കുന്നതെന്നാണ് റിപ്പോർട്ട്.

അതേസമയം, കലാപം ചർച്ച ചെയ്യാനായി വിളിച്ച് ചേർത്ത മണിപ്പൂർ നിയമസഭ സമ്മേളനം ഇന്നലെ ഒരു മണിക്കൂർ പോലും പൂർത്തിയാക്കാതെ പിരിഞ്ഞിരുന്നു. 60 അംഗ സഭയുടെ എക്കാലത്തെയും ചെറിയ സമ്മേളനമായി ഇത് മാറുകയും ചെയ്തു. കുക്കി-സോമി വിഭാഗത്തില്‍പ്പെട്ട 10 എംഎല്‍എമാർ സമ്മേളനം ബഹിഷ്കരിച്ചു.

സംസ്ഥാനത്തെ മാനസികമായി വിഭജിച്ച ഗോത്രവർഗക്കാരല്ലാത്ത മെയ്തേയിയും ഗോത്രവർഗ കുക്കി ജനതയും തമ്മിലുള്ള വംശീയ അക്രമത്തിന് ഇരയായവർക്കായി രണ്ട് മിനിറ്റ് മൗനമാചരിച്ചാണ് സഭയുടെ നടപടികൾ ആരംഭിച്ചത്. മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് കലാപവുമായി ബന്ധപ്പെട്ട പ്രമേയം വായിക്കാൻ തുടങ്ങിയപ്പോൾ അഞ്ച് ദിവസത്തെ സമ്മേളനം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംഎൽഎമാർ ബഹളം വച്ചു.

ബഹളം ശക്തമായതോടെ സ്പീക്കർ തോക്ചോം സത്യബ്രത സിംഗ് സഭ അരമണിക്കൂർ നേരം നിർത്തിവച്ചു. വീണ്ടും സഭ ആരംഭിച്ചെങ്കിലും ബഹളത്തെ തുടർന്ന് സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു. എല്ലാ ജനങ്ങളുടെയും ഐക്യത്തിനും ഐക്യത്തിനും വേണ്ടി പ്രവർത്തിക്കാനും ജനങ്ങൾക്കിടയിലുള്ള എല്ലാ അഭിപ്രായവ്യത്യാസങ്ങളും ചർച്ചയിലൂടെയും ഭരണഘടനാപരമായ മാർഗങ്ങളിലൂടെയും പരിഹരിക്കാൻ ശ്രമിക്കാനും സഭ നിർത്തിവച്ചതിന് ശേഷം തീരുമാനിച്ചതായി മുഖ്യമന്ത്രി ബിരേന്‍ സിങ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+