ആക്രമിക്കപ്പെട്ട നടിയെ കുറിച്ച് സെൻ കുമാർ പറഞ്ഞത്!! അത് സ്വകാര്യ സംഭാഷണമായിരുന്നു!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെ കുറിച്ച് മോശം പരാമർശം നടത്തിയെന്ന പരാതിയിൽ മുൻ ഡിജിപി സെൻകുമാറിന് അന്വേഷണ സംഘത്തിന്റെ ക്ലീൻചിറ്റ്. ബോധപൂർവമായി സെൻകുമാർ നടിയെ കുറിച്ച് മോശം പരാമർശം നടത്തിയിട്ടില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.

'അത്രയ്ക്ക് നല്ലവളായിരുന്നു അവൾ'!ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത ഭർത്താവിന്റെ ആത്മഹത്യ കുറിപ്പ്

സ്വകാര്യ സംഭാഷണം അഭിമുഖം നടത്തിയ ലേഖകൻ ചോർത്തിയെടുത്തതാണെന്നാണ് വിവരം. ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സെൻകുമാർ നടിയെ കുറിച്ച് മോശം പരാമർശം നടത്തിയതെന്നാണ് ആരോപണം.

ബോധപൂർവം നടത്തിയിട്ടില്ല

ബോധപൂർവം നടത്തിയിട്ടില്ല

കൊച്ചിയിൽ ആക്രമണത്തിനിരയായ നടിയെ കുറിച്ച് സെൻകുമാർ മോശം പരാമർശം നടത്തിയിട്ടില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. പരാതിയിൽ സെൻ കുമാറിന് ക്ലീൻ ചിറ്റ് നൽകിയിരിക്കുകയാണ്.

സ്വകാര്യ സംഭാഷണം

സ്വകാര്യ സംഭാഷണം

അഭിമുഖത്തിനിടെ സെൻകുമാർ മറ്റൊരാളുമായി നടത്തിയ സ്വകാര്യ സംഭാഷണമാണ് ലേഖകൻ റെക്കോർഡ് ചെയ്തതെന്നും അന്വേഷണ സംഘം കണ്ടെത്തി. ഇതിന് സെൻകുമാർ അനുമതി നൽകിയിരുന്നില്ല.

ലേഖകൻ പുറത്തുവിട്ടു

ലേഖകൻ പുറത്തുവിട്ടു

അഭിമുഖത്തിനിടെ റെക്കോർഡ് ചെയ്ത സ്വകാര്യ സംഭാഷണം ലേഖകൻ പുറത്തു വിട്ടതോടെയാണ് സെൻകുമാറിനെതിരെ പരാതി ഉയർന്നത്. അനുമതി ഇല്ലാതെ സ്വകാര്യ സംഭാഷണം പുറത്തു വിട്ട ലേഖകനെതിരെ നടപടി ഉണ്ടാകും.

പരാതി നൽകിയത്

പരാതി നൽകിയത്

നടിക്കെതിരെ മോശം പരാമർശം നടത്തിയ സംഭവത്തിൽ സിനനിമയിലെ വനിത സംഘടനയായ വിമൺ ഇൻ കളക്ടീവ് സിനിമയാണ് സെൻകുമാറിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. എഡിജിപി ബി സന്ധ്യയ്ക്കായിരുന്നു അന്വേഷണ ചുമതല.

നടപടിക്ക് ശുപാർശയില്ല

നടപടിക്ക് ശുപാർശയില്ല

സംഭവത്തിൽ ആർക്കെതിരെയും നടപടിക്ക് ശുപാർശ ചെയ്തിട്ടില്ല. അന്വേഷണ റിപ്പോർട്ട് ഐജി മനോജ് എബ്രഹാം ഡിജിപിക്ക് കൈമാറി. ഇക്കാര്യത്തിൽ ഡിജിപിയാണ് തീരുമാനം എടുക്കേണ്ടത്.

മതസ്പർധ വളർത്തുന്ന പരാമർശം

മതസ്പർധ വളർത്തുന്ന പരാമർശം

ഇതേ അഭിമുഖത്തിലാണ് സെൻകുമാർ മതസ്പർധ വളർത്തുന്ന തരത്തിലുള്ള പരാമർശം നടത്തിയതെന്ന ആരോപണം ഉയർന്നത്. ഇതിൽ അന്വേഷണം നടക്കുകയാണ്.

വിവാദ പരാമർശം

വിവാദ പരാമർശം

സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തു നിന്ന് വിരമിച്ചതിനു പിന്നാലെ ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സെൻകുമാർ വിവാദ പരാമർശം നടത്തിയത്. കേരളത്തിൽ നൂറുകുട്ടികൾ ജനിക്കുമ്പോൾ അതിൽ 42 എണ്ണവും മുസ്ലിം സമുദായത്തിൽ നിന്നാണെന്നും ഇത് ആശങ്ക വർധിപ്പിക്കുന്നതാണെന്നും സെൻകുമാർ പറഞ്ഞു.

English summary
clean chit for senkumar in complaint bad comment about actress.
Please Wait while comments are loading...