Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊലവിളിയെ കുറിച്ച് പിണറായിക്കും അറിയാമായിരുന്നു!ഉഴവൂര്‍ നേരിട്ട പീഡനങ്ങളിൽ കൂടുതൽ വെളിപ്പെടുത്തല്‍!

പാർട്ടിക്കുള്ളില്‍ നിന്ന് ഉഴവൂർ നേരിട്ട മാനസിക പീഡനങ്ങളെ കുറിച്ചും ഭീഷണിയെ കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയന് അറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തൽ.

തിരുവനന്തപുരം: എൻസിപി നേതാവ് ഉഴവൂർ വിജയന്റെ മരണത്തിനു പിന്നാലെ അദ്ദേഹത്തിന് പാർട്ടിയിൽ നിന്ന് നേിരിടേണ്ടി വന്നിരുന്ന പീഡനങ്ങളെ കുറിച്ച് വാർത്തകൾ പുറത്തു വന്നിരുന്നു. ഇപ്പോഴിത ഇതിൽ കൂടുതൽ വെളിപ്പെടുത്തൽ പുറത്തുവരികയാണ്. പാർട്ടിക്കുള്ളില്‍ നിന്ന് ഉഴവൂർ നേരിട്ട മാനസിക പീഡനങ്ങളെ കുറിച്ചും ഭീഷണിയെ കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയന് അറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തൽ.

എൻവൈസി നേതാവ് മുജീബ് റഹ്മാനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പിണറായുടെ പൊളിറ്റിക്കൽ സെക്രട്ടറി എംവി ജയരാജനും ഇക്കാര്യം അറിഞ്ഞിരുന്നതായി അദ്ദേഹം വെളിപ്പെടുത്തുന്നു. മനോരമ ന്യൂസ് ചാനലിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ഉഴവൂരിന്റെ മരണത്തിന് മുമ്പ് എൻസിപി സംസ്ഥാന സെക്രട്ടറി സുൾഫിക്കർ മയൂരി നടത്തിയ കൊല വിളി സംഭാഷണം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

കൂടുതൽ വെളിപ്പെടുത്തലുകൾ

കൂടുതൽ വെളിപ്പെടുത്തലുകൾ

ഉഴവൂർ വിജയന്റെ മരണത്തിനു പിന്നാലെയാണ് പാർട്ടിക്കുള്ളിൽ നിന്നും ചില നേതാക്കളിൽ നിന്നും അദ്ദേഹം മാനസിക പീഡനം നേരിട്ട വിവരങ്ങള്‍ പുറത്തു വന്നത്. മരണത്തെ കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു.

പിണറായിക്കും അറിയാം

പിണറായിക്കും അറിയാം

ഉഴവൂർ വിജയൻ പാർട്ടിക്കുള്ളിൽ നിന്നും പാർട്ടിയിലെ ചില നേതാക്കളിൽ നിന്നും നേരിട്ടിരുന്ന മാനസിക പീഡനങ്ങളെ കുറിച്ച് മുഖ്യമന്ത്രിക്കും അറിയാമായിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തൽ. എൻവൈസി നേതാവ് മുജീബ് റഹ്മാനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ജയരാജനും അറിയാം

ജയരാജനും അറിയാം

പിണറായുടെ പൊളിറ്റിക്കൽ സെക്രട്ടറി എംവി ജയരാജനും ഇക്കാര്യം അറിഞ്ഞിരുന്നതായി അദ്ദേഹം വെളിപ്പെടുത്തുന്നു. മനോരമ ന്യൂസ് ചാനലിലാണ് മുജീബ് റഹ്മാന്റെ വെളിപ്പെടുത്തൽ.

കായംകുളത്തെ വ്യവസായിയും

കായംകുളത്തെ വ്യവസായിയും

ഉഴവൂർ പാർട്ടി നേതാക്കളുടെ ഭീഷണി നേരിട്ടതിന് കൂടുതൽ സാക്ഷികൾ. സുൾഫിക്കർ മയൂരി കൊലവിളി നടത്തിയതിനെ കുറിച്ച് ഉഴവൂർ പറഞ്ഞിരുന്നതായി കായംകുളത്തെ വ്യവസായി നൗഷാദ് ഖാൻ സ്ഥിരീകരിച്ചു. മനോരമ ന്യൂസ് ചാനലിലാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെ സുൾഫിക്കറെ അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പുറത്തിറങ്ങാൻ ഭയം

പുറത്തിറങ്ങാൻ ഭയം

പുറത്തിറങ്ങാൻ പോലും തനിക്ക് ഭയമാണെന്ന് ഉഴവൂർ പറഞ്ഞിരുന്നതായും വിവരങ്ങളുണ്ട്. പാർട്ടിക്കുള്ളിൽ നിന്ന് നേരിട്ട ഭീഷണികളെ കുറിച്ച് പറയേണ്ടവരോടൊക്കെ പറഞ്ഞിട്ടുണ്ടെന്ന് വിജയൻ പറഞ്ഞിരുന്നതായും വിവരങ്ങളുണ്ട്.

സെക്രട്ടറിയുടെ കൊലവിളി

സെക്രട്ടറിയുടെ കൊലവിളി

പാർട്ടി സംസ്ഥാന സെക്രട്ടറിയും അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ചെയർമാനുമായിരുന്ന സുൾഫിക്കർ മയൂരി ഉഴവൂരിനെതിരെ നടത്തുന്ന കൊല വിളി സംഭാഷണം പുറത്തുവന്നു. മനോരമ ന്യൂസാണ് സംഭാഷണം പുറത്തുവിട്ടിരിക്കുന്നത്.

ഭീഷണിയും അശ്ലീല പരാമർശവും

ഭീഷണിയും അശ്ലീല പരാമർശവും

ഉഴവൂർ വിജയനെതിരെ ഭീഷണിയും അശ്ലീല പദപ്രയോഗങ്ങളും ഉൾപ്പെടെയുള്ള സുൾഫിക്കർ മയൂരിയുടെ ഫോൺ സംഭാഷണമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. എൻസിപി നേതാവ് മുജീബ് റഹ്മാനോടാണ് സുൾഫിക്കർ ഉഴവൂരിനെതിരെ രൂക്ഷ പരാമർശം നടത്തിയിരിക്കുന്നത്. അവന് അടിയും കൊടുക്കും. മുണ്ടും വലിക്കും. വേണമെങ്കിൽ കൊല്ലും. ഒരു കോടിയോ രണ്ട് കോടിയോ മുടക്കുന്നതിന് ബുദ്ധിമുട്ടില്ലാത്തവനാണ് ഞാൻ. ഉഴവൂർ രാജി വയ്ക്കണം. ആലപ്പുഴ ജില്ലാകമ്മിറ്റി ഇക്കാര്യം ആവശ്യപ്പെടും- ഇതാണ് സുൾഫിക്കർ ഉഴവൂരിനെതിരെ പറഞ്ഞിരിക്കുന്നത്.

ഉഴവൂരിനെയും വിളിച്ചു

ഉഴവൂരിനെയും വിളിച്ചു

കൊലവിളി സംഭാഷണത്തിനു ശേഷം സുൾഫിക്കർ മയൂരി ഉഴവൂർ വിജയനെ വിളിച്ചിരുന്നുവെന്നും ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഉഴവൂരിന്റെ സന്തത സഹചാരിയായ സതീഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഉഴവൂർ തളർന്നു പോയതെന്നും സതീഷ് പറഞ്ഞിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+