സില്‍വര്‍ലൈനുമായി തല്ക്കാലം മുന്നോട്ടില്ലെന്ന് പിണറായി; 'കേന്ദ്രസര്‍ക്കാര്‍ അനുകൂലമല്ല'
കണ്ണൂര്‍: എല്‍ ഡി എഫ് സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നായ സില്‍വര്‍ ലൈനുമായി തല്ക്കാലം മുന്നോട്ടില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കണ്ണൂരില്‍ പാട്യം ഗോപാലന് പഠനഗവേഷണ കേന്ദ്രവും കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ വികസന സെമിനാര്‍ ഓപ്പണ്‍ ഫോറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വന്ദേഭാരത് എക്സ്പ്രസ് കേരളത്തിന് അനുവദിച്ചപ്പോഴുള്ള പ്രതികരണം കാണിക്കുന്നത് വേഗമുള്ള റെയില്‍ സഞ്ചാരം കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നു എന്നാണ് എന്നും പിണറായി വിജയന് ചൂണ്ടിക്കാട്ടി. സില്‍വര്‍ലൈന്‍ പദ്ധതി തങ്ങള്‍ മാത്രം തീരുമാനിച്ചാല്‍ നടപ്പാക്കാന്‍ കഴിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ അതിന് അനുകൂലമായല്ല പ്രതികരിക്കുന്നത് എന്നും പിണറായി ആരോപിച്ചു.

'എന്നാല്‍ ഒരുകാലത്ത് ഇതിന് അംഗീകാരം തരേണ്ടതായി വരും. എങ്കിലും തങ്ങള്‍ തല്ക്കാലം മുന്നോട്ടുകൊണ്ടുപോകുന്നില്ല എന്ന നിലപാടാണ് നേരത്തെ എടുത്തത്,' പിണറായി വിജയന് പറഞ്ഞു. കെ റെയിലിനെ നഖശിഖാന്തം എടുത്തവര്‍ വന്ദേഭാരത് വന്നപ്പോള്‍ കണ്ട കാര്യമെന്താണ് എന്നും ജനങ്ങളുടെ മനസാണ് അത് കാണിക്കുന്നത് എന്നും പിണറായി വിജയന് പറഞ്ഞു.
പക്ഷെ റെയില്‍വേയുടെ കാര്യം കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ നടത്താന്‍ കഴിയുകയുള്ളൂ എന്നും അത്തരമൊരു പദ്ധതിയുമായി കേരളത്തിന് മാത്രമായി മുന്നോട്ട് പോകാന്‍ കഴിയില്ല എന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ച ഘട്ടത്തിലെല്ലാം അതിനെതിരായി പറഞ്ഞുകൊണ്ടിരുന്നു എന്നും അദ്ദേഹം ആരോപിച്ചു. ഞങ്ങളായത് കൊണ്ട് മുന്നോട്ട് കൊണ്ടുപോകുന്നില്ല എന്നാണ് അവരുടെ നിലപാട് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം ഇപ്പോള്‍ കേരളത്തിന്റെ മനസ് അത്തരത്തിലൊരു റെയില്‍ വേണമെന്ന് ചിന്തിക്കുന്നിടത്ത് എത്തിയില്ലേ എന്നും പിണറായി വിജയന് ചോദിച്ചു. വികസന കാര്യങ്ങളെ ഏതെല്ലാം തരത്തില്‍ അട്ടിമറിക്കാന്‍ കഴിയും എന്ന് പരിശ്രമിക്കുന്നതാണ് നമ്മുടെ നാട്ടില്‍ കാണുന്നത്. സങ്കുചിതമായ കക്ഷിരാഷ്ട്രീയ താത്പര്യം കൊണ്ടാണ് ഇതിന് ശ്രമിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വികസന പദ്ധതികള്‍ വരുമ്പോള്‍ കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമായി 'നിങ്ങളിപ്പോള്‍ ചെയ്യണ്ട' എന്ന നിലപാടാണ് ഒരു കൂട്ടര് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിഷ്പക്ഷമെന്നും കക്ഷിരാഷ്ട്രീയത്തിന് അതീതമെന്നും അവകാശപ്പെടുന്ന മാധ്യമങ്ങള്‍ നിരന്തരമായി കള്ളം പ്രചരിപ്പിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. അങ്ങനെ ചെയ്യാന്‍ ഒരു മടിയും നാണവുമില്ല.
എല്ലാദിവസവും അതിന്റെ ഭാഗമായി കള്ളം പടച്ചുവിട്ട് ആളുകളെ എല്‍ ഡി എഫിനെതിരായി മാറ്റാന്‍ ശ്രമിക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ അത് ഏശുന്നില്ല എന്നും അങ്ങനെ വരുമ്പോള്‍ കൂടുതല്‍ വാശിവരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇ കെ നായനാര്‍ സര്‍ക്കാരാണ് കണ്ണൂരില്‍ വിമാനത്താവളം വേണമെന്ന ചിന്തയോടെ മട്ടന്നൂരില്‍ സ്ഥലം കണ്ടെത്തിയതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
എന്നാല്‍ പിന്നീട് അധികാരത്തില്‍ വന്ന യു ഡി എഫ്. സര്‍ക്കാര്‍ ഇതിനെ അനുകൂലിച്ചില്ല. 2001-ല്‍ നായനാര്‍ സര്‍ക്കാര്‍ അവസാനിപ്പിച്ചിടത്ത് നിന്ന് 2006 ലെ പുതിയ എല്‍ ഡി എഫ് സര്‍ക്കാര്‍ തുടങ്ങി. ആ സര്‍ക്കാരാണ് സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കിയത് എന്നും അദ്ദേഹം പറഞ്ഞു. 2001 മുതല്‍ 2005 വരെ നഷ്ടപ്പെട്ട അഞ്ച് വര്ഷക്കാലത്തിന്റെ ദുരന്തം ഇപ്പോഴും കണ്ണൂര്‍ വിമാനത്താവളം അനുഭവിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ പ്രശ്സതമായ വിമാനത്താവളങ്ങളുടെ നിരയില്‍ വരാവുന്ന കണ്ണൂര്‍ വിമാനത്താവളത്തിന് ആ പുരോഗതി ഇന്നും നേടാന്‍ കഴിഞ്ഞില്ല. അഞ്ച് വര്‍ഷം നഷ്ടപ്പെട്ടിരുന്നില്ലെങ്കില്‍ ഇന്ത്യയിലെ മറ്റ് വിമാനത്താവളങ്ങള്‍ക്കെല്ലാം അനുവദിക്കപ്പെട്ട സൗകര്യം കണ്ണൂര്‍ വിമാനത്താവളത്തിന് ലഭിക്കുമായിരുന്നു എന്നും പിണറായി വിജയന് ചൂണ്ടിക്കാട്ടി.
-
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില












Click it and Unblock the Notifications