Get Updates
Get notified of breaking news, exclusive insights, and must-see stories!

'എത്ര നികൃഷ്ടനായാലും ഭാര്യയും അമ്മയുമുളള വീട്ടിലിരുന്ന് അത് ചെയ്യുമോ'? ചോദ്യവുമായി സജി നന്ത്യാട്ട്

നടിയെ ആക്രമിച്ച കേസിൽ ക്രിമിനൽ ഗൂഢാലോചന ഇല്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതെന്ന് നിർമ്മാതാവ് സജി നന്ത്യാട്ട്. പൾസർ സുനി ജയിലിൽ നിന്നും അയച്ച കത്താണ് കേസ് ദിലീപിലേക്ക് എത്താനുളള കാരണമെന്നും ആ കത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും സജി നന്ത്യാട്ട് ആരോപിച്ചു.

പൾസർ സുനിയുടെ അഭിഭാഷകനായി വന്ന അഡ്വക്കേറ്റ് ആളൂരിന് പണം നൽകിയത് ആരെന്ന് പറയാൻ അദ്ദേഹം തയ്യാറായില്ലെന്നും സജി നന്ത്യാട്ട് ചൂണ്ടിക്കാട്ടി. 24 ന്യൂസിലെ ചർച്ചയിലാണ് സജി നന്ത്യാട്ടിന്റെ പ്രതികരണം.

1

സജി നന്ത്യാട്ടിന്റെ വാക്കുകള്‍ ഇങ്ങനെ: ദിലീപ് കുറ്റം ചെയ്തിട്ടില്ല എന്ന് വാദിക്കുന്ന രണ്ട് പക്ഷം സമൂഹത്തിലുണ്ട്. കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമില്ല. നടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണ്, ഇതില്‍ ക്രിമിനല്‍ ഗൂഢാലോചന ഇല്ല. നടക്കുന്ന കാര്യങ്ങളെ കുറിച്ച് അദ്ദേഹത്തിന് റിപ്പോര്‍ട്ടുകള്‍ കിട്ടുന്നതിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞതാണ്.

2

''ആ സാഹചര്യം തന്നെയാണിപ്പോഴും എന്ന് വിശ്വസിക്കുന്ന ആളാണ് താന്‍. താന്‍ വേട്ടയാടപ്പെടാറുണ്ട്. പലരും പറയുന്നുണ്ട് തങ്ങള്‍ ദിലീപിന് വേണ്ടി പിആര്‍ വര്‍ക്ക് ചെയ്യുന്നു എന്ന്. സ്വഭാവഹത്യ നടത്തുന്നു. സിനിമയ്ക്ക് അകത്ത് നിന്ന് കൊണ്ട് ഒരാളെ പിന്തുണയ്‌ക്കേണ്ട കാര്യമില്ല. തെറ്റ് ചെയ്തുവെങ്കില്‍ ദിലീപ് ശിക്ഷിക്കപ്പെടണം എന്ന് പറയാനുളള യോഗ്യത തനിക്കുണ്ട്''.

3

പക്ഷേ ദിലീപ് ഇതില്‍ പെട്ടിട്ടില്ല എന്ന് പറയാനുളള ബോധ്യം തങ്ങള്‍ക്ക് ഉളളത് കൊണ്ടാണ് ഒരിക്കലും അന്വേഷണ ഏജന്‍സിയേയോ സര്‍ക്കാരിനെയോ ഒന്നും മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കാത്തത്. ഇയാള്‍ ചെയ്തിട്ടില്ലെന്ന് തങ്ങള്‍ പറയുന്നതിനെ ശരി വെക്കുന്ന തരത്തിലാണ് തുടരന്വേഷണം വന്നിരിക്കുന്നത്. ആദ്യം മുതല്‍ ദിലീപ് പക്ഷത്ത് നിന്നാണ് താന്‍ സംസാരിക്കുന്നത്.

4

ഈ കേസിന്റെ നാള്‍വഴി നോക്കിയാല്‍ അറിയാം, പള്‍സര്‍ സുനി ജയിലില്‍ നിന്നും അയച്ച കത്താണ് കേസ് ദിലീപിലേക്ക് എത്താനുളള കാരണം. ആ കത്ത് അയപ്പിച്ചത് ആരാണ്. പള്‍സര്‍ സുനിയുടെ വക്കീല്‍ അവിടെ വെച്ച് മാറി. അടുത്ത തവണ അങ്കമാലി കോടതിയില്‍ പള്‍സര്‍ സുനിയെ കൊണ്ടുവരുമ്പോള്‍ അവിടെ ആളൂര്‍ പ്രത്യക്ഷപ്പെട്ടു. ജയിലില്‍ വെച്ച് വൈകിട്ട് ആളൂരിന്റെ അസിസ്റ്റന്‍ഡ് സുനിയെ കണ്ടിരുന്നു.

5

ആളൂര്‍ ചാനലിന് കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞത് തനിക്ക് പണം നല്‍കിയിട്ടുണ്ട്. അത് ആരാണെന്ന് പറയാന്‍ തയ്യാറല്ല. അപ്പോള്‍ ദിലീപിനെ പ്രതിയാക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ദിലീപ് അന്ന് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നുവെങ്കില്‍ കോടതി രേഖകള്‍ വെച്ച് പരിശോധിച്ചതിന് ശേഷമേ ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ പറയുമായിരുന്നുളളൂ. ഇപ്രാവശ്യം ദിലിപീനെ അറസ്റ്റ് ചെയ്യാന്‍ കോടതി പറഞ്ഞിട്ടില്ല.

6

കാരണം ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ തക്ക കാരണങ്ങള്‍ കോടതിക്ക് ബോധ്യപ്പെട്ടില്ല. കോടതി ഇതെല്ലാം നിരീക്ഷിക്കുന്നത്. തെളിവ് ആണ് കോടതിക്ക് വേണ്ടത്. വീടുകളിലിരുന്ന് നമ്മള്‍ പലരേയും ശപിച്ചിട്ടുണ്ട്. അങ്ങനെ നോക്കിയാല്‍ കേരളത്തിലെ മൂന്നരക്കോടി ജനങ്ങളും ഗൂഢാലോചനയ്ക്ക് പ്രതികളാവും.

7

എത്ര നികൃഷ്ടനായ ജീവി ആയാലും നടിയെ ആക്രമിക്കുന്നത് പോലൊരു മ്ലേച്ഛമായ ദൃശ്യം അമ്മയും ഭാര്യയും പെണ്‍മക്കളും അളിയനും അനിയനും ഉളള വീട്ടിലിരുന്ന് കൊണ്ട് കാണുമോ. മാത്രമല്ല പറക്കുംതളിക സിനിമ കാണുന്നത് പോലെ ബാലചന്ദ്ര കുമാറിനോട് വാടാ ഇതൊന്ന് കണ്ടേ എന്ന് പറയുക. ഇതൊക്കെ സാമാന്യയുക്തിക്ക് നിരക്കുന്നതാണോ. എന്നിട്ട് ഭാര്യയോട് പറയുക, ഇതൊന്ന് കൊണ്ട് വെച്ചേക്ക് എന്ന്. ഇതൊക്ക സാമാന്യ ബുദ്ധിയുളളവര്‍ക്ക് വിശ്വസിക്കാനാകുമോ. ബാലചന്ദ്ര കുമാർ സിനിമ നടക്കാത്തതിലുളള പ്രതികാരം തീർക്കുകയാണ്''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+