Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫയലുകള്‍ മരിച്ച രേഖകള്‍ ആവരുത്, തുടിക്കുന്ന ജീവിതങ്ങള്‍ ആവണം: മുഖ്യമന്ത്രി

സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതോടൊപ്പം ജീവനക്കാരുടെ മനോഭാവത്തില്‍ ഗുണപരമായ മാറ്റം ഉണ്ടാവണമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കാലത്തിനൊത്ത് മാറുകയാണ് സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും. ഒക്ടോബര്‍ രണ്ടിനകം സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിലെ മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ച് വര്‍ഷത്തിനകം വില്ലേജ് ഓഫീസുകള്‍ പൂര്‍ണമായും സ്മാര്‍ട്ടാക്കുമെന്നും അദ്ദേഹം സംസ്ഥാനത്തെ വില്ലേജ് ഓഫീസര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

pinarayi vijayan

"ജനങ്ങള്‍ ഏറ്റവുമധികം ബന്ധപ്പെടുന്ന ഓഫീസുകളാണ് വില്ലേജ് ഓഫീസുകള്‍. അതിനാല്‍ വേഗവും കാര്യക്ഷമവുമായ സേവനങ്ങള്‍ അനിവാര്യമാണ്. 1666 വില്ലേജ് ഓഫീസുകളില്‍ 126 എണ്ണം സ്മാര്‍ട്ടായി. 342 ഓഫീസുകള്‍ സ്മാര്‍ട്ട് ആക്കുന്ന പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ബാക്കിയുള്ളവ കൂടി ഈ സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തീകരിക്കും."

അതേസമയം സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതോടൊപ്പം ജീവനക്കാരുടെ മനോഭാവത്തില്‍ ഗുണപരമായ മാറ്റം ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലാനുസൃതമായി നടക്കേണ്ട പരിഷ്‌കരണങ്ങളുമായി ജീവനക്കാര്‍ പൊരുത്തപ്പെടണം. പൊതുജനങ്ങളോടുള്ള പെരുമാറ്റത്തില്‍ അവരെ സേവിക്കുന്നവരാണെന്ന ബോധത്തോടെയുള്ള സമീപനം വേണമെന്നും അദ്ദേഹം പറഞ്ഞു.

ഫയലുകള്‍ മരിച്ച രേഖകള്‍ ആവരുത്. തുടിക്കുന്ന ജീവിതങ്ങള്‍ ആവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫയലുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാതെ സൂക്ഷിക്കുന്നതും അഴിമതിക്ക് അരങ്ങൊരുക്കലാണ്. ഇതൊന്നും അനുവദിക്കാനാവില്ല. ഏതെങ്കിലും തരത്തില്‍ ഇത്തരം ദുഷ്പ്രവണത കണ്ടാല്‍ വെച്ചുപൊറുപ്പിക്കില്ല. കര്‍ശനമായ നടപടികളുണ്ടാവും. ഇക്കാര്യത്തില്‍ കൃത്യമായ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Recommended Video

cmsvideo
    Kerala announced free internet to students | Oneindia Malayalam

    സര്‍ക്കാര്‍ സേവനങ്ങള്‍ സുതാര്യവും സമയബന്ധിതവും കാര്യക്ഷമവുമല്ലെങ്കില്‍ പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളോട് അതൃപ്തി ഉണ്ടാവും. അത് സര്‍ക്കാരിനെതിരെയും അതൃപ്തി ഉണ്ടാക്കും. അപേക്ഷയുടെ മെറിറ്റ് അനുസരിച്ച് തീരുമാനമെടുക്കാതെ ചില ഏജന്റുമാരെ കാണേണ്ട നില നേരത്തെ ഉണ്ടായിരുന്നു. അത് നല്ല തോതില്‍ അവസാനിപ്പിക്കാനായിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+