എഡിജിപിയെ കൈവിടാതെ മുഖ്യമന്ത്രി; 'തീരുമാനം അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം'
പൂരം അന്വേഷണ റിപ്പോർട്ട് വൈകിയതിൽ ഇടപെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൂരം സംബന്ധിച്ചുള്ള വിവാദത്തിൽ പരിശോധന നടക്കുകയാണ്. വസ്തുതകൾ അനുസരിച്ച് അല്ല വിവാരാവകാശ പ്രകാരമുള്ള റിപ്പോർട്ട് നൽകിയത്. അതിനാലാണ് തെറ്റായ വിവരം നൽകിയ ഉദ്യോഗസ്ഥനെ മാറ്റി നിർത്തിയത്. പൂര വിവാദത്തിൽ ഒരാഴ്ച കൂടി അന്വേഷണത്തിന് കൂടുതൽ സമയം തേടിയിരുന്നു. 24 വരെ സമയം അനുവദിച്ചിട്ടുണ്ട്', മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ പ്രതിപക്ഷ നേതാവിന്റെ ആരോപണവും മുഖ്യമന്ത്രി തള്ളി. രാഷ്ട്രീയ ദൗത്യവുമായി പോലീസിനെ അയക്കുന്ന രീതി തങ്ങളുടേതല്ലെന്നും പഴയകാര്യങ്ങൾ പ്രതിപക്ഷ നേതാവ് ഓർക്കുന്നത് നന്നായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 'എഡിജിപി-ആർഎസ്എസ് നേതാവിനെ കണ്ടത് എന്റെ ഇടനിലക്കാരനായിട്ടാണെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിച്ചത്. തങ്ങളുടെ രാഷ്ട്രീയ താത്പര്യത്തിന് വേണ്ടി പോലീസുകാരെ ഉപയോഗിച്ചതിന്റെ മുൻകാല അനുഭവം വെച്ചിട്ടായിരിക്കും അദ്ദേഹത്തിന്റെ ആരോപണം. രാഷ്ട്രീയ ദൗത്യവുമായി പോലീസിനെ അയക്കുന്ന പരിപാടി ഞങ്ങളുടേതല്ല. പഴയകാര്യങ്ങൾ പ്രതിപക്ഷ നേതാവ് ഓർക്കുന്നത് നന്നായിരിക്കും.

സര്‍ക്കാര്‍ ഇപ്പോള്‍ ഉയര്‍ന്നുവന്ന പ്രശ്നത്തെ ഗൗരവതരമായി തന്നെയാണ് കാണുന്നത് അജിത്ത് കുമാറിനെതിരെ ഉയര്‍ന്ന് വന്ന ആക്ഷേപങ്ങളെ പറ്റി അന്വേഷണം നടക്കുകയാണ്. അതിന്‍റെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് അതിന്‍മേല്‍ യുക്തമായി തീരുമാനം കൈകൊളളും. എന്തായാലും ഒരുകാര്യം വ്യക്തമായി പറയാം: ഒരു തരത്തിലുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും ഒരു പോലീസുദ്യോഗസ്ഥനെയും നിയോഗിക്കുന്ന പതിവ് ഞങ്ങള്‍ക്കില്ല. ഏതെങ്കിലും ഉദ്യോഗസ്ഥന്‍ ഏതെങ്കിലും രാഷ്ട്രീയ നേതാവിനെയോ സംഘടനാ നേതാവിനെയോ കണ്ടിട്ടുണ്ടെങ്കില്‍, അത് ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തെ ബാധിക്കുന്ന തരത്തിലുള്ള കൂടിക്കാഴ്ചയാണെങ്കില്‍ നിയമത്തിനും ചട്ടങ്ങള്‍ക്കും അനുസൃതമായ നടപടി ഉണ്ടാകും. അത് അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷം ഉണ്ടാകേണ്ട തീരുമാനമാണ്.', അദ്ദേഹം പറഞ്ഞു.
സാധാരണഗതിയിൽ പരാതി ലഭിച്ചാൽ പരിശോധിച്ച് നടപടിയെടുക്കുതയെന്നതാണ് പതിവ് രീതി. ഇവിടെ അൻവർ പരാതി നൽകുന്നതിന് മുൻപ് തന്നെ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. ഓരോ ദിവസവും ഇത്തരത്തിൽ മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ച സാഹചര്യത്തിൽ സംസ്ഥാന പോലീസ് മേധാവിയെ നിയോഗിച്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഒരു മുൻവിധിയോടെയും ഈ വിഷയത്തിൽ സമീപിക്കുന്നില്ല. എസ്പിയെ അന്വേഷണ വിധേയമായി സസ്പെന്റ് ്ചെയ്തിട്ടുണ്ട്. ബാക്കി കാര്യങ്ങൾ അന്വേഷിച്ച് വരികയാമ്. ആരോപണ വിധേയർ ആര് എന്നല്ല, എന്താണ് വിഷയം എന്നാണ് പരിശോധിക്കുന്നത്.
ഉന്നയിക്കപ്പെട്ട ആരോപണം പോലീസ് കള്ളക്കടത്ത് സ്വർണം പിടിക്കുന്നതുമായി ബന്ധപ്പെട്ടുള്ളതാണ്. സംസ്ഥാനത്ത് പോലീസിന് നിർഭയമായും നീതിപൂർവ്വമായും പ്രവർത്തിക്കാനും നിയമവിരുദ്ധ പ്രവർത്തികൾ തടയാനുള്ള നടപടികൾ സ്വീകരിക്കും. പോലീസിന്റെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിച്ചാൽ കർക്കശമായ നടപടി സ്വീകരിക്കും. അതേസമയം പോലീസ് സേനയുടെ മനോവീര്യം തകർക്കാനുള്ള നീക്കത്തോട് യോജിക്കാനാകില്ല', അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications