കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊക്കെയ്ന്‍ പ്രതിക്ക് ബിരിയാണി വാങ്ങി പൊലീസിന്‍റെ കീശ കാലിയായി

  • By Meera Balan
Google Oneindia Malayalam News

കൊച്ചി: നായര് പിടിച്ച പുലിവാവിനെക്കാള്‍ കഷ്ടമാണ് കൊക്കെയ്ന്‍ കേസില്‍ കേരള പൊലീസ് അറസ്റ്റ് ചെയ്ത നൈജീരിയന്‍ പൗരന്‍ ഒക്കോവെ ചിഗോസിയുടെ കാര്യം. മൂന്ന് നേരവും ബിരിയാണിയും ഫ്രൈഡ് റൈസുമൊക്കെയാണ് ഒക്കോവെയുടെ ഭക്ഷണം. ഇതിനായി പണം മുടക്കുന്നതോ പാവം പൊലീസുകാരും. മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന ആള്‍ ആയതിനാല്‍ ചില സമയങ്ങളില്‍ ഒക്കോവെ വയലന്റ് ആകും. അതിനാല്‍ തന്നെ ഇയാളുടെ ഇഷ്ടവിഭവങ്ങള്‍ എത്തിയ്ക്കുന്നതില്‍ പോലും പൊലീസുകാര്‍ ഏറെ ശ്രദ്ധ വയ്ക്കുന്നു.

മയക്കുമരുന്ന് കേസില്‍ അകത്തായിട്ട് പോലും അതിന്റെ യാതൊരു കൂസലും ഇല്ല ഒക്കോവെയ്ക്ക്. ചില സമരക്കാര്‍ പൊലീസിനെ തെറിവിളിയ്ക്കുന്ന അതേ മനോഭാവമാണ് കേരള പൊലീസിനോട് നൈജീരിയന്‍ പ്രതി പുലര്‍ത്തുന്നത്. ഇറച്ചിയും മീനും ഇല്ലെങ്കില്‍ പൊലീസുകാരോട് തട്ടിക്കയറാനും ഒക്കോവെയ്ക്ക് മടിയില്ല. ഇത് നല്‍കിയില്ലെങ്കിലോ പ്രതി ഭക്ഷണം കഴിയ്ക്കില്ല.

Biriyani

ഇതെല്ലാം സഹിയ്ക്കാം ഇയാളുടെ പാസ്‌പോര്‍ട്ടും വിസയും വ്യാജമാണെന്നറിയുകയാണ് കഷ്ടപ്പാട്. ഇതിനായി നൈജീരിയന്‍ എംബസിയുടെ സഹായം തേടിയിട്ടുണ്ട്. അതേ സമയം പാസ്‌പോര്‍ട്ടും വിസയും വ്യാജമല്ലെന്നാണ് ഒട്ടോവെ പറയുന്നത്. താന്‍ ഇന്ത്യന്‍ പൗരനല്ലാതത്തിനാല്‍ നിയമങ്ങള്‍ തനിയ്ക്ക് ബാധകമല്ലെന്നാണ് ഒട്ടോവെയുടെ നിലപാട്. സെല്ലില്‍ കിടന്ന് പൊട്ടിച്ചിരിയും അട്ടഹാസവുമാണെന്നും പറയപ്പെടുന്നു.

English summary
Cocaine case accused Okowe Chigozie wants Biriyani three times in a day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X