വെളുത്ത, പൂണൂലിട്ട, കുടവയറുളള മാവേലിയല്ല, കറുത്ത് മെലിഞ്ഞ അസുര രാജാവ്, വൈറലായി പുതിയ മാവേലി
കൊച്ചി: മാവേലി ഇല്ലാതെ മലയാളികള്‍ക്ക് എന്ത് ഓണം! മലയാളികള്‍ കണ്ട് പരിചയിച്ച മാവേലിയുടെ ഒരു രൂപമുണ്ട്. വെളുത്ത്, കുടവയറുളള, ഓലക്കുട ചൂടി പട്ടുടുത്ത മഹാബലി. ഓണത്തിന്റെ ഐതിഹ്യകഥയിലെ മഹാബലി ദ്രാവിഡ വംശത്തിലെ അസുരനായ രാജാവാണ്. വെളുത്ത് തടിച്ചുരുണ്ട പൂണൂല്‍ ധരിച്ച ശരീരം ആ മാവേലി സങ്കല്‍പ്പത്തിന് ചേരുന്നതല്ലെന്ന് പല വിമര്‍ശകരും ചൂണ്ടിക്കാട്ടിയിട്ടുളളതാണ്.
മാവേലിയുടെ ചിത്രങ്ങളും ഓണാഘോഷങ്ങള്‍ക്ക് മാവേലി വേഷം കെട്ടുന്നതുമെല്ലാം ഈ രൂപത്തിലാണ്. ഇത്തവണ കേരളത്തിലെ പല ക്യാമ്പസ്സുകളും അസുര രാജാവായ മഹാബലിയെ തിരിച്ച് കൊണ്ട് വരാനുളള ശ്രമത്തിലാണ്. ഓണാഘോഷ പരിപാടികളുടെ പോസ്റ്ററുകളിലെ മാവേലിക്ക് അതുകൊണ്ട് തന്നെ മറ്റൊരു രൂപവുമാണ്. കറുത്ത്, മെലിഞ്ഞ, നാടന്‍ പൂക്കളുടെ മാല ധരിച്ച് നീല നിറത്തിലുളള വേഷമിട്ട മഹാബലി.

കഴിഞ്ഞ ഓണക്കാലത്ത് സോഷ്യല്‍ മീഡിയയില്‍ ഈ മാവേലി വൈറലായിരുന്നു. മീന്‍ കറി എന്ന പ്രൊഫൈലില്‍ ഒരു കാര്‍ട്ടൂണിസ്റ്റ് ആണ് ഈ വേറിട്ട മാവേലിയെ വരച്ചത്. കറുത്ത നിറമുളള മാവേലിയെ ഇക്കുറി കേരളത്തിലെ പ്രധാന കോളേജുകള്‍ ഏറ്റെടുത്തിരിക്കുകയാണ്. എറണാകുളത്തെ മഹാരാജാസ് കോളേജിലും തൃശൂരിലെ കേരള വര്‍മ്മ കോളേജിലും കണ്ണൂരിലെ ബ്രണ്ണന്‍ കോളേജിലും ഇക്കുറി മാവേലിയുടെ രൂപം ഇതാണ്. മൂന്ന് കോളേജുകളിലും എസ്എഫ്‌ഐ ആണ് യൂണിയന് നേതൃത്വം കൊടുക്കുന്നത്.
മാവേലിയെ കുറിച്ചുളള സവര്‍ണ ചിത്രീകരണത്തിന് മറുപടി എന്ന നിലയ്ക്കാണ് ഈ ആശയം നടപ്പിലാക്കിയത് എന്ന് മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡണ്ടായ അമല്‍ജിത്ത് കുറ്റ്യാടി പറയുന്നു. മാത്രമല്ല ഓണം വാമന ജയന്തിയാക്കി മാറ്റാനുളള സംഘപരിവാര്‍ ശ്രമങ്ങള്‍ക്ക് എതിരെയുളള പ്രതിഷേധം കൂടിയാണ് ഇതെന്ന് അമല്‍ജിത്ത് വ്യക്തമാക്കുന്നു. എസ്എഫ്‌ഐ കൂട്ടായി എടുത്ത് നടപ്പാക്കുന്നതല്ല ഇതെന്നും എന്നാല്‍ പല കോളേജുകളും ഇത് പിന്തുടരുന്നു എന്നത് അവിചാരിതമാണെന്നും അമല്‍ജിത്ത് പറഞ്ഞു.
ഗായത്രിയുടെ കണ്ണിന് സ്പെഷ്യൽ പവർ ഉണ്ടോയെന്ന് ആരാധകർ,എന്തൊരു സുന്ദരിയെന്ന്; വൈറലായി സാരി ചിത്രങ്ങൾ
വൈറല്‍ മാവേലിയെ വരച്ച ആര്‍ട്ടിസ്റ്റായ പവി ശങ്കര്‍ പറയുന്നത് ഇങ്ങനെ: 'ഐതിഹ്യത്തെ കുറിച്ച് തനിക്ക് വലിയ അറിവൊന്നും ഇല്ല. രാമായണത്തിലേയും മഹാഭാരതത്തിലേയും പുരുഷന്മാരെ ഏറെ കാല്‍പനികവത്കരിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ആ സമയത്തെ മഹാബലി എങ്ങനെ ആയിരിക്കും എന്നത് ആലോചിച്ചത്. ദ്രാവിഡ വംശത്തില്‍ ഉളള രാജാവ് ആയത് ഇരുണ്ട നിറമുളള ആളായിരിക്കാം എന്നുളള ചിന്തയില്‍ നിന്നാണ് പുതിയ മാവേലിയെ സൃഷ്ടിച്ചത്. ഓലക്കുട മാത്രം നിലനിര്‍ത്താമെന്ന് കരുതി. കാരണം അത് ഒരു ജാതിയേയും പ്രതിനിധീകരിക്കുന്നില്ല'.












Click it and Unblock the Notifications