കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിളിക്കൊല്ലൂര്‍ മര്‍ദ്ദനം; മര്‍ദ്ദിച്ചത് ആരാണെന്ന് അറിയില്ല, പൊലീസുകാരെ വെള്ളപൂശി റിപ്പോര്‍ട്ട്

Google Oneindia Malayalam News

കൊല്ലം: കിളിക്കൊല്ലൂരില്‍ സൈനികനെയും സഹോദരനെയും മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസുകാരെ സംരക്ഷിച്ച് റിപ്പോര്‍ട്ട്. സംഭവത്തെ കുറിച്ച് മനുഷ്യാവകാശ കമ്മിഷനില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സൈനികന്‍ വിഷ്ണുവിനെയും സഹോദരനും മര്‍ദ്ദനമേറ്റത് സ്‌റ്റേഷനില്‍ വച്ച് തന്നെയാണെന്നും മര്‍ദ്ദിച്ചത് ആരാണെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

1

പൊലീസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചുവെന്ന് സഹോദരങ്ങള്‍ മൊഴി നല്‍കിയെങ്കിലും ഇതിന് കൃത്യമായ തെളിവുകളില്ല. അതുകൊണ്ട് മര്‍ദ്ദിച്ചത് ആരാണെന്ന് അറിയില്ല. സ്റ്റേഷന് പുറത്തുവച്ചാണ് ഇരുവര്‍ക്കും മര്‍ദ്ദനമേറ്റതെന്ന പൊലീസ് വാദവും റിപ്പോര്‍ട്ട് തളളി സംഭവസ്ഥലം സന്ദര്‍ശിച്ച് അന്വേഷണം നടത്തിയെങ്കിലും തെളിവ് കണ്ടെത്താന്‍ ആയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

2

കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. അതേസമയം റിപ്പോര്‍ട്ടില്‍ ഉന്നത ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നാണ് മര്‍ദ്ദനമേറ്റ വിഘ്‌നേഷ് പറയുന്നത്. അരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ ചില ഉന്നത ഉദ്യോഗസ്ഥര്‍ ശ്രമിച്ചു. കേസ് താഴെ തട്ടിലുള്ള ഉദ്യോഗസ്ഥരുടെ മേല്‍ കെട്ടിവയ്ക്കാനുള്‌ല ശ്രമവും നടക്കുന്നുണ്ട്.

3

പൊലീസുികാര്‍ക്കെതിരെ തുടര്‍ നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് വിഘ്‌നേഷ് അറിയിക്കുന്നത്. അതേസമയം, ഇതിന് മുമ്പ് സി ഐ, എസ് ഐ എന്നിവരെ വെള്ളപൂശുന്ന റിപ്പോര്‍ട്ടാണ് കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ റേഞ്ച് ഐ ജിക്ക് കൈമാറിയത്. എന്നാല്‍ പൊലീസ് സ്റ്റേഷനുള്ളില്‍ വച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ സൈനികനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

4

ഡാന്‍സിനിടെ വേദിയില്‍ തളര്‍ന്നുവീണ് ബ്ലെസ്ലി; ഞെട്ടലില്‍ ആരാധകര്‍, എന്താണ് സംഭവിച്ചത്?ഡാന്‍സിനിടെ വേദിയില്‍ തളര്‍ന്നുവീണ് ബ്ലെസ്ലി; ഞെട്ടലില്‍ ആരാധകര്‍, എന്താണ് സംഭവിച്ചത്?

എന്നാല്‍ ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ദൃശ്യങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെ സേനയ്ക്കുള്ളില്‍ ഭിന്നതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. എ എസ് ഐ പ്രകാശ് ചന്ദ്രനെ മാത്രം കുറ്റക്കാരനാക്കി സി ഐ അടക്കമുള്ള മറ്റ് പൊലീസുകാരെ സംരക്ഷിക്കാന്‍ വേണ്ടി ഉന്നത ഉദ്യോഗസ്ഥരാണ് സി സി ടി വി ദൃശ്യങ്ങള്‍ അടക്കം പുറത്തുവിട്ടതെന്നാണ് ഒരു വിഭാഗം പൊലീസുകര്‍ ആരോപിക്കുന്നത്.

5

'എകെ ആന്റണിയെ ഹോട്ടലില്‍ പണയം വെച്ച് ഉമ്മന്‍ചാണ്ടി ഇറങ്ങിയോടി'; രസകരമായ ആ കഥയുമായി ഇന്നസെന്റ്'എകെ ആന്റണിയെ ഹോട്ടലില്‍ പണയം വെച്ച് ഉമ്മന്‍ചാണ്ടി ഇറങ്ങിയോടി'; രസകരമായ ആ കഥയുമായി ഇന്നസെന്റ്

ആഗസ്റ്റ് 25ന് ആയിരുന്നു സൈനികനായ വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. എം ഡി എം എ കേസിലെ പ്രതികളെ കാണാനെത്തിയവര്‍ സ്റ്റേഷന്‍ ആക്രമിക്കുകയും സൈനികനായ പ്രതി ഇടിവള ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തെന്നാണ്. യുവാക്കള്‍ക്ക് എം ഡി എം എ വിതരണം ചെയ്യുന്ന സംഘവുമായി ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിക്കുകയാണെന്നുമാണ് പൊലീസ് അന്ന് പറഞ്ഞത്.

English summary
Commissioner's report protecting policemen in incident of police beating up a soldier and his brother in Kilikollur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X