കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇനി ഇല്ല, മദ്യശാലകള്‍ നാളെ തുറക്കും; പുതിയ വിവരങ്ങള്‍ ഇങ്ങനെ

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായരാഴ്ചകളില്‍ നടപ്പിലാക്കിയിരുന്നു സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പിന്‍വലിച്ചു. സാധാരണ ദിവസങ്ങളില്‍ അനുവദിച്ച എല്ലാ പ്രവര്‍ത്തനങ്ങളും ഇനി ഞായറാഴ്ചയും അനുമതിയുണ്ടാകും. പരീക്ഷകള്‍ കണക്കിലെടുത്ത് കഴിഞ്ഞ രണ്ട് ഞായറാഴ്ചകളില്‍ സര്‍ക്കാര്‍ ഇളവ് നല്‍കിയിരുന്നു. ഇതോടൊപ്പം മദ്യശാലകള്‍ പ്രവര്‍ത്തിക്കാനും അനുമതി നല്‍കിയിരുന്നു.

Recommended Video

cmsvideo
ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇനി ഇല്ല | Oneindia Malayalam
lockdown

സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തിയാണ് സര്‍ക്കാര്‍ ഇപ്പോഴത്തെ ഇളവ് പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നു. നാളെ എല്ലാ മദ്യശാലകളും തുറക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. ഇതോടെ ബെവ്ക്യൂ ആപ്പില്‍ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

പരീക്ഷ കണക്കിലെടുത്ത് കഴിഞ്ഞ ആഴ്ച നല്‍കിയ ളവ് പരിശോധിച്ചശേഷമാണ് ഇനി അങ്ങോട്ടുള്ള ഞായറാഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍ തുടരേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണിലും മറ്റ് തീവ്രബാധിത മേഖലകളിലും ഇളവുകള്‍ ബാധകമല്ല. ഇവിടങ്ങളില്‍ എല്ലാ ജാഗ്രത നിര്‍ദ്ദേശങ്ങളും അതേ പോലെ തുടരുമെന്നും ഒരു വിട്ടുവീഴ്ചയും ഇനി ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാര്‍ പാലിക്കുന്ന എല്ലാ ജാഗ്രത നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ പാലിക്കണം. ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.

അതേസമയം, കേരളത്തില്‍ ഇന്നലെ 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 21 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, മലപ്പുറം, കൊല്ലം ജില്ലകളില്‍ നിന്നുള്ള 16 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും, വയനാട് ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും, ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 65 പേരുടെ പരിശോധനാഫലം ഇന്നലെ നെഗറ്റീവ് ആയി. ഇതോടെ 1846 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. സംസ്ഥാനത്ത് നിന്ന് 2006 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,63,944 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,61,547 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2397 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 312 പേരെയാണ് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

English summary
Complete lockdown which was implemented in Kerala on Sundays has been withdrawn
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X