കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബല്‍റാമിനെ വലിച്ചൊട്ടിച്ച് തിരുവഞ്ചൂര്‍; യുവതുര്‍ക്കി ഇനി തെളിവും കൊണ്ട് വരേണ്ടി വരും!!!

Google Oneindia Malayalam News

തിരുവനന്തപുരം: സോളാര്‍ കേസില്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട വിടി ബല്‍റാം ഏതാണ്ട് പെട്ട മട്ടാണ്. ബല്‍റാമിന്റെ ആരോപണത്തെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ബല്‍റാമിന് ഒരു വെല്ലുവിളി കൂടി!

ഫേസ്ബുക്ക് പോസ്റ്റില്‍ മലക്കംമറിഞ്ഞ് ബല്‍റാം; കോണ്‍ഗ്രസ് നേതാക്കള്‍ക്കിട്ട് ഒളിഞ്ഞുകൊത്തി വീണ്ടുംഫേസ്ബുക്ക് പോസ്റ്റില്‍ മലക്കംമറിഞ്ഞ് ബല്‍റാം; കോണ്‍ഗ്രസ് നേതാക്കള്‍ക്കിട്ട് ഒളിഞ്ഞുകൊത്തി വീണ്ടും

മുന്‍ ആഭ്യന്തര മന്ത്രിയും ഇപ്പോള്‍ എംഎല്‍എയും ആയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ആയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്നെയാണ് ഇപ്പോള്‍ ബല്‍റാമിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

ഹോളിവുഡിലെ പീഡനവീരന്‍ ഐശ്വര്യ റായേയും പീഡിപ്പിക്കാന്‍ പദ്ധതിയിട്ടു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്ഹോളിവുഡിലെ പീഡനവീരന്‍ ഐശ്വര്യ റായേയും പീഡിപ്പിക്കാന്‍ പദ്ധതിയിട്ടു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചന കേസ് നേരാംവണ്ണം അന്വേഷിക്കാതെ ഒത്തുതീര്‍പ്പാക്കിയതിന് കിട്ടിയ പ്രതിഫലം ആയി കണക്കാക്കിയാല്‍ മതി എന്നായിരുന്നു സോളാര്‍ അന്വേഷണം സംബന്ധിച്ച് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നത്. അന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആയിരുന്നു ആഭ്യന്തര മന്ത്രി

വെല്ലുവിളി

വെല്ലുവിളി

ടിപി ചന്ദ്രശേഖരന്‍ കേസില്‍ ഒത്തുതീര്‍പ്പ് നടന്നു എന്ന ആരോപണം തെളിയിക്കാന്‍ വിടി ബല്‍റാമിനെ വെല്ലുവിളിച്ചിരിക്കുകയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തിരുവഞ്ചൂരിന്റെ കാലത്തായിരുന്നു ടിപി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടത്.

കോടതിയില്‍ നല്‍കണം

കോടതിയില്‍ നല്‍കണം

ഒത്തുതീര്‍പ്പ് നടത്തി എന്നതിന് തെളിവുണ്ടെങ്കില്‍ അത് ബല്‍റാം കോടതിയില്‍ ഹാജരാക്കണം എന്നാണ് തിരുവഞ്ചൂര്‍ പറയുന്ന്. മാതൃഭൂമി ന്യൂസിലെ ചോദ്യം ഉത്തരം പരിപാടിയില്‍ ആയിരുന്നു പ്രതികരണം.

മന്ത്രിസ്ഥാനം പോയി

മന്ത്രിസ്ഥാനം പോയി

ടിപി ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് ആഭ്യന്തര മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ആളാണ് താന്‍ എന്നും തിരുവഞ്ചൂര്‍ പ്രതികരിച്ചു. തിരുവഞ്ചൂരിന് ശേഷം രമേശ് ചെന്നിത്തല ആയിരുന്നു ആഭ്യന്തര മന്ത്രി.

ചെന്നിത്തലയും ചെയ്യില്ല

ചെന്നിത്തലയും ചെയ്യില്ല

രമേശ് ചെന്നിത്തലയും അത്തരത്തില്‍ ഒരു ഒത്തുതീര്‍പ്പ് ഉണ്ടാക്കില്ലെന്നാണ് താന്‍ കരുതുന്നത് എന്നും തിരുവഞ്ചൂര്‍ പറഞ്ഞു. അപ്പോള്‍ പിന്നെ ബല്‍റാം ലക്ഷ്യം വച്ചത് ആരെ ആയിരിക്കും?

എല്ലാം നീതിപൂര്‍വ്വം

എല്ലാം നീതിപൂര്‍വ്വം

ടിപി കേസില്‍ എഡിജിപി വിന്‍സെന്റ് എം പോളിന്റെ നേതൃത്വത്തില്‍ ആയിരുന്നു അന്വേഷണം നടന്നത്. അത് നീതിപൂര്‍വ്വം ആയിരുന്നു എന്ന് നേരത്തേ തന്നെ തിരുവഞ്ചൂര്‍ വ്യക്തമാക്കിയിരുന്നു.

English summary
Compromise in TP Case: VT Balram should produce the proof , says Thiruvanchoor Radhakrishnan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X