Get Updates
Get notified of breaking news, exclusive insights, and must-see stories!

യുദ്ധക്കളമായി തലസ്ഥാനനഗരി, സതീശന്‍ പ്രസംഗിക്കുന്നതിനിടെ കണ്ണീര്‍വാതകം, സുധാകരന് ദേഹാസ്വസ്ഥ്യം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസുകാരെ പൊലീസും ഡി വൈ എഫ് ഐ പ്രവര്‍ത്തകരും മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഡി ജി പി ഓഫിസ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. പൊലീസിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലെറിയുകയും പൊലീസ് നേതാക്കള്‍ പ്രസംഗിക്കുന്നതിനിടെ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തതോടെ അക്ഷരാര്‍ത്ഥത്തില്‍ തെരുവ് യുദ്ധത്തിലേക്ക് തലസ്ഥാന നഗരി മാറി.

ഡി ജി പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നവകേരള സദസിന്റെ ബാനറുകള്‍ വ്യാപകമായി നശിപ്പിച്ചു. പിന്നാലെ പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തു. ഇതോടെ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രസംഗിച്ച് കൊണ്ടിരിക്കെ ആയിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞത്.

Congress

ഇതോടെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയായിരുന്നു. അതിനിടെ കെ പി സി സി പ്രസിഡന്റ് കെ സുധാകരനും യു ഡി എഫ് കണ്‍വീനര്‍ എം എം ഹസനും ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു. ഇവരെ സ്ഥലത്ത് നിന്ന് മാറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ മുരളീധരന്‍ എം പിക്കും വനിതാപ്രവര്‍ത്തകര്‍ക്കും ദേഹാസ്വാസ്ഥ്യമുണ്ടായി. സംഭവത്തിന് പിന്നാലെ നേതാക്കള്‍ വേദി വിട്ടു.

എന്നാല്‍ കൂടുതല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് സംഘടിച്ചെത്തിയതോടെ വീണ്ടും സംഘര്‍ഷ സാഹചര്യം ഉടലെടുത്തു. ഇവരെ പിന്നീട് മുതിര്‍ന്ന നേതാക്കള്‍ എത്തി പിരിച്ചുവിട്ടു. എം എല്‍ എമാരായ അന്‍വര്‍ സാദത്ത്, ചാണ്ടി ഉമ്മന്‍, എം പി ജെബി മേത്തര്‍ എന്നിവരും ആശുപത്രിയില്‍ ചികിത്സ തേടി. അതേസമയം മുതിര്‍ന്ന നേതാക്കള്‍ക്കു നേരെ നടന്ന കണ്ണീര്‍ വാതക പ്രയോഗം അംഗീകരിക്കാനാവില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രതികരിച്ചു.

മാര്‍ച്ച് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചെന്ന് കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നും പ്രതിപക്ഷ നേതാക്കളെ കൊല്ലാനുള്ള നിര്‍ദേശമാണോ പൊലീസിന് നല്‍കിയതെന്ന് സംശയമുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത വിധമാണ് പൊലീസ് മാര്‍ച്ചിനെ നേരിട്ടതെന്ന് നേതാക്കള്‍ ആരോപിച്ചു.

ഇന്നാണ് നവകേരള സദസ് സമാപിക്കുന്നത്. നവംബര്‍ 18 ന് കാസര്‍കോട്ട് ആരംഭിച്ച പരിപാടിയാണ് ഇന്ന് തലസ്ഥാനത്ത് സമാപിക്കുന്നത്. നവകേരള സദസിലുടനീളം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ കോണ്‍ഗ്രസ് കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇത് പലപ്പോഴും ഡി വൈ എഫ് ഐ, പൊലീസ് എന്നിവരുമായുള്ള ഏറ്റുമുട്ടലിലേക്കും എത്തിയിരുന്നു. സുധാകരന്‍, സതീശന്‍, രമേശ് ചെന്നിത്തല, എം എം ഹസന്‍, കെ മുരളീധരന്‍ തുടങ്ങിയവരാണ് ഇന്ന് ഡിജിപി ഓഫീസ് മാര്‍ച്ചിന് നേതൃത്വം നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+