Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിസിസി പട്ടിക; യുവാക്കൾ എവിടെയെന്ന് രാഹുൽ.. പ്രതിഷേധിച്ച് ഉമ്മൻചാണ്ടിയും ചെന്നിത്തലയും

തിരുവനന്തപുരം; ഡിസിസി അധ്യക്ഷൻമാരുടെ സാധ്യത പട്ടിക കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഹൈക്കമാന്റിന് കൈമാറി. പട്ടികയിൽ യാതൊരു അതൃപ്തിയും അല്ലെന്നും ഉടൻ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നും കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ദില്ലിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ സമർപ്പിക്കപ്പെട്ട പട്ടികയിൽ ഹൈക്കമാന്റ് അതൃപ്തി അറിയിച്ചെന്നാണ് സൂചന. മാത്രമല്ല സാധ്യത പട്ടികയ്ക്കെതിരെ മുതിർന്ന നേതാക്കളായ ഉമ്മൻതാണ്ടിയും രമേശ് ചെന്നിത്തലയും ഹൈക്കമാന്റിനെ അതൃപ്തി അറിയിച്ചതായാണ് വിവരം. ഏറ്റവും പുതിയ വിശദാംശങ്ങളിലേക്ക്

സാരിയിൽ ഗ്ലാമറസ് ലുക്കിൽ റിതു മന്ത്ര; ബിഗ് ബോസ് താരത്തിന്റെ ഫോട്ടോഷൂട്ട് വൈറൽ

1

കെ സുധാകരനും പ്രതിപക്ഷനേതാവ് വിഡി സതീശനും മൂന്ന് വര്‍ക്കിംഗ് പ്രസിഡന്‍റുമാരും സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അൻവറിനൊപ്പം ഇന്ന് ദില്ലയിൽ വെച്ച് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാന തലത്തിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പട്ടികയാണ് നേതൃത്വത്തിന് കൈമാറിയിരിക്കുന്നത്.

2

വിശദമായ ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും അവസാന ഘട്ടത്തിൽ ഗ്രൂപ്പ് നേതൃത്വങ്ങൾ പിടിമുറുക്കിയതോടെ മിക്ക ജില്ലകളിലും ഒന്നിൽ കൂടുതൽ പേരുടെ പേരുകളാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. തുടക്കത്തിൽ ചർച്ചയായിരുന്ന പല പേരുകളും അവസാന ഘട്ടത്തിൽ തഴയപ്പെട്ടിരുന്നു. പ്രത്യേകിച്ച് യുവ നേതാക്കളുടേയും വനിതകളുടേയും.

3

നേരത്തേ പ്രായപരിധി മാനദണ്ഡമാക്കേണ്ടതില്ലെന്ന നിർദ്ദേശം കെ സുധാകരൻ മുന്നോട്ട് വെച്ചപ്പോൾ തന്നെ ഗ്രൂപ്പ് നേതാക്കൾ തങ്ങളുടെ നോമിനികൾക്കായി അവകാശവാദം ഉയർത്തിയേക്കും എന്ന് വിലയിരുത്തപ്പെട്ടിരുന്നു. ഇത് അടിവരയിടുന്നതാണ് പുതിയ പട്ടിക എന്നാണ് വിവരം. എന്നാൽ യുവാക്കളെ പാടെ ഒഴിവാക്കിയ നടപടിക്കെതിരെ രാഹുൽ അതൃപ്തി അറിയിച്ചെന്നാണ് റിപ്പോർട്ട്.

4

സാമുദായിക പരിഗണനക്കൊപ്പം കഴിവും സംഘടനാ മികവും ആയിരിക്കണം മാനദണ്ഡം എന്നാണ് രാഹുൽ നിർദ്ദേശിച്ചിരിക്കുന്നത്. പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. അതിനായി കഴിവുള്ള യുവ നിര തന്നെ വേണമെന്നും രാഹുൽ വ്യക്തമാക്കി.

5

കഴിഞ്ഞ തവണ ഡിസിസി അധ്യക്ഷൻമാരെ നിയമിക്കുന്നതിന് പ്രായപരിധി വയ്ക്കണം എന്ന നിർദ്ദേശം രാഹുൽ മുന്നോട്ട് വെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നിയമനം. എന്നാൽ 70 കഴിഞ്ഞ താൻ സംസ്ഥാന അധ്യക്ഷനായത് കഴിവിന്റെ അടിസ്ഥാനത്തിലാണെന്നും അതുകൊണ്ട് തന്നെ പ്രായപരുിധി വിഷയമാക്കേണ്ടതില്ലെന്നുമായിരുന്നു സുധാകരൻ വ്യക്തമാക്കിയത്.

6

അതേമസമയം സാധ്യത പട്ടികയെക്കെതിരെ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും അതൃപ്തി അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. വിശദമായ കൂടിയാലോചനകൾ നടത്താതെയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നതെന്നും പുതിയ ഗ്രൂപ്പ് ഉണ്ടാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഇരുവരും ദേശീയ നേതൃത്വത്തോട് പരാതിപെട്ടു.ഇരുവരേയും ഉടൻ തന്നെ ദേശീയ നേൃത്വം ദില്ലിയിലേക്ക് വിളിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

7

എന്തായാലും രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഒര് പേര് കണ്ടെത്താനുള്ള ചർച്ചകൾ നേതൃതലത്തിൽ ആരംഭിച്ചിട്ടുണ്ട്. കെസി വേണുഗോപാലും താരിഖ് അൻവറിനേയും ഉൾപ്പെടുത്തികൊണ്ടാണ് പുതിയ ചർച്ചകൾ നടക്കുന്നത്. ഹൈക്കമാന്റ് നിർദ്ദേശത്തിൻറെ കൂടി പശ്ചാത്തലത്തിൽ ജാതി-മത-വനിതാ-യുവജന പ്രാതിനിധ്യം ഉറപ്പാക്കുകയെന്നത് നേതൃത്വത്തിനെ സംബന്ധിച്ച് വലിയ തലവേദനയാകുമെന്ന കാര്യത്തിൽ തർക്കമില്ല.

8

അതേസമയം ഹൈക്കമാന്റ് ഇടപെടലോടെ അന്തിമ പട്ടികയിൽ പല മുതിർന്ന നേതാക്കളുടെ പേരുകളും ഒഴിവാക്കപ്പെട്ടേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. നേരത്തേ തൃത്താല മുൻ എംഎൽഎ വിടി ബൽറാം, കെഎസ് ശബരീനാഥ്, പദ്മജ വേണുഗോപാൽ, ഷാനിമോൾ ഉസ്മാൻ എന്നിവരുടെ പേരുകളെല്ലാം തുടക്കത്തിൽ ചർച്ചയായിരുന്നു.

9

എന്നാൽ ഗ്രൂപ്പ് നേതാക്കൾ തങ്ങളുടെ നോമിനികൾക്കായി രംഗത്തെത്തിയതോടെയായിരുന്നു ഇവർ തഴയപ്പെട്ടത്. രാഹുലിന്റെ ഇടപെടലോടെ യുവ നേതാക്കൾ പട്ടികയിൽ വീണ്ടും ഇടംപിടിച്ചേക്കും. വനിതാ പ്രതിനിധ്യവും ഉറപ്പാക്കിയേക്കും. എന്നാൽ ഗ്രൂപ്പ് സമവാക്യങ്ങളെ തളളി ഇത്തരത്തിലൊരു പട്ടിക എളുപ്പമായേക്കില്ല. ഈ സാചര്യത്തിൽ ചർച്ചകൾ ഇനിയും നീളാനുള്ള സാധ്യത ഏറെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+