• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജെഡിഎസിനെ തറപറ്റിച്ച് കോണ്‍ഗ്രസ്, കൂറ്റന്‍ വിജയം; മൈസൂരില്‍ ഭരണം പിടിക്കുമോ? ആകെ 20 സീറ്റുകള്‍

Google Oneindia Malayalam News

മൈസൂരു: കര്‍ണാടകയിലെ ഏതാനും തദ്ദേശ സ്വയം ഭരണം സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം കഴിഞ്ഞ ദിവസം പുറത്ത് വന്നപ്പോള്‍ ബിജെപിയും കോണ്‍ഗ്രസും ഏകദേശം തുല്യ നില പാലിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത് സിറ്റി കോര്‍പ്പറേഷനുകളായ ഹുബ്ബള്ളി-ധാർവാഡ്, ബെലഗാവി, കലബുറഗി എന്നിവിടങ്ങളിലേക്കും തരികെരെ ടൗൺ മുനിസിപ്പൽ കൗൺസിലിലേക്കും മൈസൂരു കോര്‍പ്പറേഷനിലെ ഒരു സീറ്റിലേക്കുമായിരുന്നു വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടന്നത്.

ഇതിന്റെ ഫലം തിങ്കളാഴ്ച പുറത്ത് വന്നപ്പോള്‍ ഹുബ്ബള്ളി-ധാർവാഡ്, ബെലഗാവി എന്നിവിടങ്ങളില്‍ ബിജെപി മുന്നേറ്റം നടത്തിയപ്പോള്‍ കലബുറഗിയിലും തരികെരെയിലും കോണ്‍ഗ്രസിനായിരുന്നു വിജയം. അതോടൊപ്പം തന്നെ മൈസൂരു കോര്‍പ്പറേഷിനലെ ഒരു വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം കരസ്ഥമാക്കാന്‍ സാധിച്ചു.

മോഹൻലാലോ മമ്മൂട്ടിയോ: ഏറ്റവും ധനികനായ സൂപ്പർ സ്റ്റാർ ആരാണ്? ചില കൗതുകമേറിയ കണക്കുകള്‍ അറിയാംമോഹൻലാലോ മമ്മൂട്ടിയോ: ഏറ്റവും ധനികനായ സൂപ്പർ സ്റ്റാർ ആരാണ്? ചില കൗതുകമേറിയ കണക്കുകള്‍ അറിയാം

മൈസൂർ

മൈസൂർ സിറ്റി കോർപ്പറേഷനിലെ വാർഡ് 36 ലേക്കുള്ള ഉപതിരഞ്ഞെടുപ്പിലാണ് കോൺഗ്രസ് സ്ഥാനാർത്ഥി രജനി അണ്ണയ്യ മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചത്. കഴിഞ്ഞ തവണം 300 ലേറെ വോട്ടിന് പരാജയപ്പെട്ട സീറ്റില്‍ ഇത്തവണ ജെഡിഎസിലെ എതിരാളിയെ 1,997 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പരാജയപ്പെടുത്തിയിരിക്കുന്നത്.

ജെഡി (എസ്)

ജെഡി (എസ്) ലെ മുന്‍ മേയറായിരുന്ന രുക്മിണി മഡെ ഗൗഡയെ അയോഗ്യയാക്കിയതിനെ തുടര്‍ന്നായിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്നത്. ജെഡിഎസിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കാന്‍ കഴിഞ്ഞത് കോണ്‍ഗ്രസിന് മധുര പ്രതികാരം കൂടിയായി. കോൺഗ്രസ് സ്ഥാനാർത്ഥി 4,113 വോട്ടുകൾ നേടിയപ്പോള്‍ ജെഡി (എസ്) സ്ഥാനാർത്ഥി 2,116 വോട്ടുകൾ കരസ്ഥമാക്കി. ബിജെപിയുടെ ശോഭ പി. 601 വോട്ട് നേടി മുന്നാം സ്ഥാനത്താണ്.

തിരഞ്ഞെടുപ്പ്

വളരെ മികച്ച രീതിയിലും സമാധാന പൂര്‍ണ്ണവുമായിരുന്നു തിരഞ്ഞെടുപ്പും വോട്ടെണ്ണലുമെന്നും ഉപതിരഞ്ഞെടുപ്പിന്റെ റിട്ടേണിംഗ് ഓഫീസറായിരുന്ന എംസിസി സോൺ 6 അസിസ്റ്റന്റ് കമ്മീഷണർ കാർത്തിക്ക് അഭിപ്രായപ്പെട്ടു. സെപ്റ്റംബർ 3 ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ ആകെയുള്ള 10,693 വോട്ടർമാരിൽ 6,896 പേരായിരുന്നു വോട്ടുകള്‍ രേഖപ്പെടുത്തിയത്. നോട്ടയ്ക്ക് അനുകൂലമായി 66 വോട്ടുകൾ പോൾ ചെയ്തു.

മേയര്‍ സ്ഥാനത്ത്

2018 ലെ സിവിൽ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന സമയത്ത് തെറ്റായ സ്വത്ത് സത്യവാങ്മൂലം സമർപ്പിച്ചുവെന്ന് കാട്ടി ജെഡി (എസ്) ലെ അന്നത്തെ മേയർ രുക്മിണി മഡേ ഗൗഡയെക്കെതിരെ രജനി അണ്ണയ്യ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പരാതിയില്‍ അടിസ്ഥാനമുണ്ടെന്ന് കണക്കാക്കി കോടതി അവരെ അയോഗ്യരാക്കിയിരുന്നു. ഇതേ തുടര്‍ന്ന് മേയര്‍ സ്ഥാനത്ത് നിന്ന് ഉള്‍പ്പടെ അവര്‍ക്ക് രാജിവെക്കേണ്ടിയും വന്നു.

മമ്മൂട്ടിക്ക് എഴുപതാം പിറന്നാള്‍: ഹൃദയസ്പര്‍ശിയായ കുറിപ്പുമായി മോഹന്‍ലാല്‍

മൈസൂര്‍ കോര്‍പ്പറേഷന്‍

അതേസമയം, അടുത്തിടെ നടന്ന മൈസൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അധികാരം പിടിക്കാന്‍ സാധിച്ചിരുന്നു. ജെഡിഎസ് കോണ്‍ഗ്രസുമായി ഉണ്ടാക്കിയ ധാരണ പാലിക്കാത്തതിനെ തുടര്‍ന്നായിരുന്നു ബിജെപി അധികാരത്തില്‍ എത്താന്‍ കഴിഞ്ഞതെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചത്.

കേവല ഭൂരിപക്ഷം

2018 ലെ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ജെഡിഎസുമായി സഖ്യം ചേര്‍ന്ന് ഭരണം പിടിക്കുകയായിരുന്നു. പിന്നീട് സംസ്ഥാന തലത്തില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം വേര്‍പിരിഞ്ഞെങ്കിലും മൈസൂരില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം തുടര്‍ന്നിരുന്നു. എന്നാല്‍ മേയർ സ്ഥാനത്തേക്ക് കോൺഗ്രസും ജെഡിഎസും കൊമ്പുകോർത്തതോടെ ബിജെപി അവസരം മുതലെടുത്ത് ആദ്യമായി അധികാരം പിടിക്കുകയായിരുന്നു.

കോൺഗ്രസും ജെഡിഎസും

ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റിനിർത്തുന്നതിന്‍റെ ഭാഗമായി സഖ്യത്തിലേര്‍പ്പെട്ട കോൺഗ്രസും ജെഡിഎസും യഥാക്രമം രണ്ടും മൂന്നും വർഷം മേയർ സ്ഥാനങ്ങൾ പങ്കിടുമെന്നായിരുന്നു കരാര്‍. എന്നാൽ കരാര്‍ പ്രകാരമുള്ള കാലാവധി പൂര്‍ത്തിയായിട്ടും ജെഡിഎസ് മേയർ സ്ഥാനം കോൺഗ്രസിന് കൈമാറാതിരുന്നതാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയത്

65 സീറ്റില്‍

65 സീറ്റില്‍ ബിജെപിക്ക് 21, കോൺഗ്രസിന് 19 ജെഡിഎസിന് 18 എന്നിങ്ങനെയാണ് സീറ്റ് നില. ഒരു ബിഎസ്പി അംഗം ഉൾപ്പെടെ മറ്റ് 6 കൗൺസിലർമാർ കൂടിയുണ്ട്. ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിഞ്ഞതോടെ കോണ്‍ഗ്രസിന്റെ സീറ്റ് നില 20 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതോടെ സ്വതന്ത്രരുടേയോ ബിഎസ്പി അംഗത്തിന്റെയോ പിന്തുണയോടെയോ ഭരണം പിടിക്കാനും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്.

cmsvideo
  How Nipah virus is varies from corona ? | Oneindia Malayalam

  സുരേഷ് ഗോപി ബിജെപിയായത് നോക്കേണ്ടതില്ല, സാധു; ആ ചോദ്യം നാണക്കേടായി, 2 ലക്ഷം രൂപ കൊടുത്തു; ഇന്നസെന്റ്സുരേഷ് ഗോപി ബിജെപിയായത് നോക്കേണ്ടതില്ല, സാധു; ആ ചോദ്യം നാണക്കേടായി, 2 ലക്ഷം രൂപ കൊടുത്തു; ഇന്നസെന്റ്

  English summary
  Congress defeats JDS in mysore city corporation Civic by-election
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X