'സുധാകരനെ കോൺഗ്രസ് പുറത്താക്കിയതാണ്, ചെയ്ത തെറ്റുകൾ മറച്ചുവെക്കുന്നു'; ഇപി ജയരാജൻ
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് പടിയിറങ്ങിയിരിക്കുകയാണ് കെ സുധാകരൻ. സണ്ണി ജോസഫ് എംഎൽഎയാണ് പുതിയ അധ്യക്ഷൻ. അതേസമയം അധ്യക്ഷനെ കണ്ടെത്തിയത് സംബന്ധിച്ച് വലിയ വിമർശനങ്ങൾ പാർട്ടിക്കുള്ളിൽ തന്നെ ഉയരുന്നുണ്ട്. അതിനിടയിൽ ഇപ്പോഴിതാ സുധാകരനേയും കോൺഗ്രസിനേയും വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിപിഎം നേതാവ് ഇപി ജയരാജൻ. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം വായിക്കാം
'സുധാകരന്‍ തന്റെ നേട്ടങ്ങള്‍ മാധ്യങ്ങമങ്ങള്‍ക്ക് മുന്നില്‍ എണ്ണിപ്പറയുന്നത് കേട്ടു. എന്നിട്ടും എന്തിനാണ് സുധാകരനെ മാറ്റി കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായി സണ്ണി ജോസഫ് എം എല്‍ എയെ നിയമിച്ചത് എന്നത് സുധാകരനോട് ഉന്നതാധികാര സമിതി പറഞ്ഞിട്ടില്ല. സുധാകരന്‍ പറയുന്നതിലൂടെ മനസ്സിലാകുന്നത് സുധാകരനെ കോണ്‍ഗ്രസ് പുറത്താക്കി എന്നുള്ളതാണ്. എന്നാല്‍ അത് തുറന്ന് പറയാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല എന്ന് മാത്രമല്ല സുധാകരന്‍ ചെയ്ത തെറ്റുകള്‍ പൊതുസമൂഹത്തിന് മുന്നില്‍ നിന്ന് മറച്ചുവെക്കുക കൂടിയാണ് ചെയ്യുന്നത്. ഇത് കോണ്‍ഗ്രസിന്റെ അകത്തും വലിയ പ്രശ്‌നങ്ങള്‍ക്ക് വഴി വെച്ചിട്ടുണ്ട്.

മറ്റൊന്ന് കോണ്‍ഗ്രസിന്റെ അധ്യക്ഷനെ തീരുമാനിക്കുള്ള അധികാരം കോണ്‍ഗ്രസ് നേതൃത്വത്തിനോ ഉന്നതാധികാര സമിതിക്കോ ഇല്ല എന്നുളളതാണ്. അതില്‍ കൃത്യമായ ബാഹ്യ ഇടപെടലുകള്‍ നടന്നു എന്നുളളത് വ്യക്തമാണ്. ബാഹ്യ ശക്തികള്‍ നിയന്ത്രിക്കുന്ന ഒരു പാര്‍ട്ടിയായി കോണ്‍ഗ്രസ് അധപ്പതിച്ചിരിക്കുന്നു. ജനാധിപത്യ പാര്‍ട്ടി എന്നുള്ള തരത്തില്‍ ഒരു നടപടിയും അവര്‍ സ്വീകരിച്ചില്ല. കെ.പി.സി.സി അല്ല ഇപ്പോള്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനായി സണ്ണിജോസഫിനെ തീരുമാനിച്ചിട്ടുള്ളത്. സണ്ണി ജോസഫ് ആരുടെ പ്രതിനിധിയാണ്, ആരുടെ നിര്‍ദ്ദേശമാണ് എന്നുള്ളതെല്ലാം കോണ്‍ഗ്രസിന് അകത്ത് ഇപ്പോള്‍ വലിയ ചര്‍ച്ചയാണ്.
അതുപോലെ, ഈ വിഷയവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. എന്നാല്‍ സണ്ണി ജോസഫിനോ, കോണ്‍ഗ്രസിലെ ഏതെങ്കിലും ഒരു നേതാവിനോ വെള്ളാപ്പള്ളി ഉന്നയിച്ച കാര്യങ്ങളില്‍ മറുപടി പറയാന്‍ ത്രാണിയില്ല എന്ന് മനസ്സിലായി. ഇത്തരത്തില്‍ തങ്ങളുടെ പാര്‍ട്ടിയുടെ കാര്യങ്ങള്‍ പോലും പറയാന്‍ ത്രാണിയില്ലാത്ത കോണ്‍ഗ്രസ് ആരെ രക്ഷിക്കാനാണ് ആരെ നയിക്കാനാണ്.? കോണ്‍ഗ്രസിന്റെ ദുര്‍ബലാവസ്ഥയാണ് ഇതിലൂടെ വെളിവാകുന്നത്. ഇത്തരം അവസ്ഥയില്‍ ഇതിനുമുന്നേ കോണ്‍ഗ്രസ് എത്തിച്ചേര്‍ന്നിട്ടില്ല.
ഇന്ന് കോണ്ഡഗ്രസ് തകര്‍ച്ചയുടേയും അധപ്പതനത്തിന്റേയും വഴിയിലാണ്. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലുള്ള ജനവിശ്വാസത്തേയും ബഹുജന പിന്തുണയേയും പ്രതിരോധിച്ച് മുന്നോട്ടുവരാനുളള കരുത്തൊന്നും കോണ്‍ഗ്രസിന് നിലവില്‍ ഇല്ല എന്ന് ജനങ്ങള്‍ക്കറിയാം. അത്രത്തോളം കരുത്തുറ്റ പ്രവര്‍ത്തനങ്ങളാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയും സര്‍ക്കാരും നാട്ടില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ഭാവി ദേശീയ തലത്തിലും കേരളത്തിലും ദുര്‍ബലപ്പെട്ടുകൊണ്ടിരിക്കുകയാണ്. തങ്ങളുടെ നേതൃത്വത്തിന് വന്നുചേരുന്ന അപചയങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് അണികള്‍ക്കും കഴിയേണ്ടതുണ്ട്.












Click it and Unblock the Notifications