നേമത്ത് ടൈറ്റ്, ഒമ്പതിടത്ത് ബലാബലം, രാഹുലിനെ ഇറക്കിയാല്‍ മറിയും, 7 ദിവസ പ്ലാനുമായി കോണ്‍ഗ്രസ്!!
തിരുവനന്തപുരം: കേരളത്തിലെ പത്ത് മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡിന്റെ കണ്ടെത്തല്‍. ഈ സീറ്റ് കോണ്‍ഗ്രസിന് ഭരണം ഉറപ്പിക്കുന്നതില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ഏറ്റവും മികച്ച പോരാട്ടം തന്നെ നടത്താനാണ് നിര്‍ദേശം. രാഹുല്‍ ഗാന്ധി ഇനിയുള്ള ഏഴ് ദിവസങ്ങളില്‍ ഈ മണ്ഡലത്തിന് കൂടുതല്‍ ശ്രദ്ധ കൊടുക്കുമെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് പോലും പ്രതീക്ഷിക്കാതെയാണ് ഈ പത്ത് സീറ്റുകളില്‍ അവര്‍ ഒപ്പമെത്തിയിരിക്കുന്നത്.
തമിഴ്‌നാട്ടില്‍ ബിജെപി നേതാവ് ഖുശ്ബു സുന്ദറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം

ആദ്യ ഫോര്‍മുല
സീറ്റ് പിടിക്കുന്നതിന് മുമ്പ് പ്രചാരണത്തില്‍ രാഹുല്‍ ഗാന്ധിയായിരിക്കണം മുന്നില്‍ എന്ന് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുകയാണ്. പ്രചാരണം അവസാനിക്കുന്ന ദിനത്തിലെ കൊട്ടിക്കലാശത്തില്‍ രാഹുല്‍ ഗാന്ധിയെ തന്നെ രംഗത്തിറക്കാനാണ് കോണ്‍ഗ്രസ് പ്ലാന്‍. കഴിഞ്ഞ ദിവസങ്ങളില്‍ രാഹുല്‍ മധ്യകേരളത്തെ ഇളക്കി മറിച്ച് നടത്തി പ്രചാരണങ്ങളൊക്കെ കോണ്‍ഗ്രസ് അനുകൂല സാഹചര്യം കേരളത്തില്‍ ഉണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് കലാശക്കൊട്ടും രാഹുല്‍ തന്നെ നയിക്കട്ടെ എന്ന് കോണ്‍ഗ്രസ് തീരുമാനിച്ചത്.

അഞ്ച് ദിവസത്തിനുള്ളില്‍ എത്തും
രാഹുല്‍ അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ കേരളത്തില്‍ വീണ്ടുമെത്തും. രണ്ട് ഘട്ടമായി പ്രചാരണം നേരത്തെ രാഹുല്‍ പൂര്‍ത്തിയാക്കി. ഏപ്രില്‍ മൂന്നിനാണ് രാഹുല്‍ പ്രചാരണത്തിനായി എത്തുക. നാലിനും കേരളത്തില്‍ തന്നെയുണ്ടാവും. വയനാട്ടിലാണ് പ്രധാന പ്രചാരണമുണ്ടാവുക. കല്‍പ്പറ്റ പിടിക്കുകയാണ് പ്രധാന ലക്ഷ്യം. ഇവിടെ ടി സിദ്ദിഖിനോട് പ്രത്യേക താല്‍പര്യം രാഹുലിനുണ്ട്. മികച്ച ഭൂരിപക്ഷത്തില്‍ തന്നെ സിദ്ദിഖ് വിജയിക്കണമെന്നാണ് രാഹുല്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് വയനാട് ഇതുവരെ കാണാത്ത പ്രചാരണമായിരിക്കും രാഹുല്‍ നടത്തുക.

കോഴിക്കോട് നോര്‍ത്ത് മറിയും
വയനാടിനെ കൂടാതെ മറ്റൊരു ജില്ലയും രാഹുല്‍ പ്രചാരണത്തിനായി ഉപയോഗിക്കും. അത് കോഴിക്കോട് ജില്ല തന്നെയാണെന്ന് സൂചനയുണ്ട്. കോഴിക്കോട് നോര്‍ത്തില്‍ കാര്യങ്ങള്‍ മാറുന്നുവെന്നാണ് ടീം രാഹുലിന്റെ സര്‍വേയില്‍ പറയുന്നത്. കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, പത്തനംതിട്ട, ഇടുക്കി, വയനാട്, ആലപ്പുഴ, ജില്ലകളിലാണ് രാഹുല്‍ ഇതുവരെ പ്രചാരണം നടത്തിയത്. അവിടെയൊക്കെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികള്‍ വളരെ മുന്നിലെത്തി. ഏതൊക്കെ പോക്കറ്റുകളിലാണ് വോട്ട് വര്‍ധിക്കാന്‍ പോകുന്നതെന്നും എഐസിസി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

പ്രിയങ്കയും വരും
രാഹുലിന് കരുത്തായി പ്രിയങ്കയും കേരളത്തിലേക്ക് എത്തുന്നുണ്ട്. മാര്‍ച്ച് 30, 31 തിയതികളില്‍ പ്രിയങ്ക പ്രചാരണ മുഖത്തുണ്ടാവും. കൊല്ലം, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലാണ് പ്രിയങ്ക പ്രചാരണത്തിനിറങ്ങാന്‍ സാധ്യത. ഇന്ദിരാ ഗാന്ധിയെ അവതരിപ്പിക്കുന്ന തരത്തില്‍ പ്രിയങ്കയെ അവതരിപ്പിക്കാനാണ് നീക്കം. ഇതിന് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശവും വന്ന് കഴിഞ്ഞു. പ്രിയങ്കയെ വരവേറ്റുള്ള പോസ്റ്ററുകളില്‍ ഇന്ദിരയുടെ മുഖവും ഉണ്ടാവും. ഇതെല്ലാം പഴയ കാല കോണ്‍ഗ്രസ് വോട്ടുകളെ കൂടി കൊണ്ടുവരാന്‍ ഉദ്ദേശിച്ചുള്ളതാണ്.

നേമം കൂടെ പോരും
നേമത്തെ കെ മുരളീധരന്‍ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി കഴിഞ്ഞുവെന്നാണ് ടീം രാഹുലിന്റെ സര്‍വേ പറയുന്നത്. പക്ഷേ പോരാട്ടം ഇഞ്ചോടിഞ്ചാണ്. ഇവിടെ സിപിഎം മൂന്നാം സ്ഥാനത്താണെന്ന് സര്‍വേ പറയുന്നു. കുമ്മനം രാജശേഖരനും മുരളീധരനും തമ്മില്‍ ഇഞ്ചോടിഞ്ചാണ് പോരാട്ടം. ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റില്‍ പ്രിയങ്കയും പ്രചാരണത്തിന് ഇറങ്ങും. റോഡ് ഷോ അടക്കം പ്ലാന്‍ ചെയ്യുന്നുണ്ട്. കൊല്ലം, കരുനാഗപ്പള്ളി, കുണ്ടറ മണ്ഡലങ്ങളിലും പ്രിയങ്ക എത്തും. റോഡ് ഷോയായിരിക്കും ഉണ്ടാവുക.

പത്ത് സീറ്റില്‍ കടുപ്പം
പത്ത് സീറ്റില്‍ കോണ്‍ഗ്രസ് ജയിച്ച പാര്‍ട്ടികളുമായി ഒപ്പത്തിനൊപ്പമാണെന്ന് ഹൈക്കമാന്‍ഡ് പറയുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം വരുന്ന ഇടത്ത് രാഹുലിന്റെ പ്രചാരണം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ നേരിയ ആധിപത്യമാണ് ഈ മണ്ഡലങ്ങളില്‍ ഇടതുപക്ഷത്തിന് ഉള്ളത്. കോണ്‍ഗ്രസ് ആഞ്ഞുപിടിച്ചാല്‍ ഈ സീറ്റ് വിജയിക്കുമെന്നാണ് വിലയിരുത്തല്‍. പിസി വിഷ്ണുനാഥിനും കെഎം അഭിജിത്തിനുമാണ് ഇവയില്‍ ഏറ്റവും വിജയസാധ്യതയുള്ളത്. സിപിഎം പുതുമുഖ നേതാക്കളെ കൊണ്ടുവന്നതും ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

സീറ്റുകള്‍ ഇവ
നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജ് കടുത്ത പോരാട്ടമാണ് നടത്തികൊണ്ടിരിക്കുന്നത്. കുണ്ടറ, കൊല്ലം, ചടയമംഗലം, ചേര്‍ത്തല, അമ്പലപ്പുഴ, കായംകുളം, ചാലക്കുടി, ഒറ്റപ്പാലം, നാദാപുരം, കോഴിക്കോട് നോര്‍ത്ത്, മാനന്തവാടി എന്നീ സീറ്റുകളിലാണ് കോണ്‍ഗ്രസ് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്നത്. നോര്‍ത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്റെ പ്രചാരണത്തെ കടത്തിവെട്ടി മുന്നിലാണ് അഭിജിത്ത്. വ്യക്തിപ്രഭാവം രവീന്ദ്രന് നേട്ടമായിട്ടില്ലെങ്കില്‍ കോഴിക്കോട് നോര്‍ത്ത് 20 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് പിടിക്കും. കൊല്ലത്ത് ബിന്ദു കൃഷ്ണയ്ക്കും ഇത്തവണ സാധ്യതയുണ്ട്. അമ്പലപ്പുഴയില്‍ ജി സുധാകരന്‍ ഇല്ലാത്തതാണ് സിപിഎമ്മില്‍ നിന്ന് മണ്ഡലം പിടിക്കാന്‍ കോണ്‍ഗ്രസിനെ സഹായിക്കുക.
സയ്യാമി ഖേറിന്റെ ഏറ്റവും പുതിയ ഫോട്ടോകള്‍












Click it and Unblock the Notifications