കോണ്‍ഗ്രസ് രണ്ടും കല്‍പ്പിച്ച്!! മോദി പോയാല്‍ ഖാര്‍ഗെ വരും... കൂടെ ലക്ഷം പേരും, കേന്ദ്രം തൃശൂര്‍ തന്നെ
കൊച്ചി: ബിജെപി നേതൃത്വം കൃത്യമായ പദ്ധതി തയ്യാറാക്കി തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം സജീവമാക്കിയിരിക്കെ, ശക്തമായ പ്രതിരോധം ഒരുക്കാന്‍ കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു മാസത്തിനിടെ രണ്ടാം തവണ തൃശൂരിലെത്തുമ്പോള്‍, ഇനിയും അമാന്തം പാടില്ലെന്ന് കോണ്‍ഗ്രസ് മനസിലാക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തൃശൂരില്‍ നിന്ന് തുടക്കമിടാനാണ് കോണ്‍ഗ്രസ് ആലോചന.
കോണ്‍ഗ്രസ് ഇത്തവണ മൂന്നാം സ്ഥാനത്താകുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറയുന്നത്. ഇടതുപക്ഷവുമായിട്ടാണ് ഇത്തവണ തൃശൂരില്‍ മല്‍സരമെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. എന്നാല്‍ ബിജെപിയുമായിട്ടാണ് മല്‍സരമെന്ന് ടിഎന്‍ പ്രതാപന്‍ എംപി പറയുന്നു. നേതാക്കള്‍ പല അഭിപ്രായങ്ങള്‍ മുന്നോട്ട് വെക്കുന്നുണ്ടെങ്കിലും ത്രികോണ മല്‍സരത്തിനാണ് തൃശൂരില്‍ കളമൊരുങ്ങിയിരിക്കുന്നത്.

കോണ്‍ഗ്രസിന് വേണ്ടി ടിഎന്‍ പ്രതാപന്‍ തന്നെ രംഗത്തിറങ്ങുമെന്നാണ് വിവരം. ബിജെപിക്ക് വേണ്ടി സുരേഷ് ഗോപി പ്രചാരണം തുടങ്ങിയിട്ട് ഏറെയായി. സിപിഐക്ക് വേണ്ടി വിഎസ് സുനില്‍ കുമാര്‍ എത്തുമെന്ന് ഏതാണ്ട്് ഉറപ്പായി. ഇതോടെ ശക്തമായ ത്രികോണ മല്‍സരത്തിനിടെ വിജയം നേടാനാകുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. ക്രൈസ്തവ സമൂഹത്തെ കൂടെ നിര്‍ത്താനും ബിജെപി ശ്രമിക്കുന്നുണ്ട്.
2019ല്‍ ശക്തമായ രാഹുല്‍ തംഗത്തിനിടയിലും മൂന്ന് ലക്ഷത്തോളം വോട്ട് സുരേഷ് ഗോപി നേടിയ മണ്ഡലമാണ് തൃശൂര്‍. അതുകൊണ്ടുതന്നെ ഇത്തവണ ആഞ്ഞുപിടിച്ചാല്‍ മണ്ഡലം കൂടെ പോരുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. 1300ല്‍ താഴെ ബൂത്തുകളാണ് മണ്ഡലത്തില്‍. 300ല്‍ ബിജെപിക്കാണ് ലീഡ് എന്നും 350ല്‍ പാര്‍ട്ടി രണ്ടാം സ്ഥാനത്താണെന്നും ബിജെപി ജില്ലാ നേതാക്കള്‍ പ്രതീക്ഷ പങ്കുവയ്ക്കുന്നു.
ബിജെപിയുടെ ഓരോ നീക്കവും പ്രതിരോധിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. സുരേഷ് ഗോപി ക്രൈസ്തവ സമുദായത്തെ കൂടെ നിര്‍ത്താന്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് മണിപ്പൂരിലെ കലാപം ചൂണ്ടിക്കാട്ടിയാണ് ടിഎന്‍ പ്രതാപന്‍ മറുപടി പറയുന്നത്. തൃശൂരില്‍ മഹാസമ്മേളനവും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ഫെബ്രുവരി 4ന് നടക്കുന്ന സമ്മേളനം ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉദ്ഘാടനം ചെയ്യും.
ഒരു ലക്ഷത്തോളം പേര്‍ പങ്കെടുക്കുന്ന സമ്മേളനം തേക്കിന്‍ക്കാട് മൈതാനിയില്‍ നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം. നേതാക്കളും പ്രവര്‍ത്തകരും അന്ന് തൃശൂരില്‍ സംഗമിക്കും. കോണ്‍ഗ്രസിന്റെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ തുടക്കമായി ഈ സമ്മേളനത്തെ വിലയിരുത്തുന്നു. പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുക എന്ന ലക്ഷ്യവും ഖാര്‍ഗെയുടെ കേരള സന്ദര്‍ശനത്തിന് പിന്നിലുണ്ട്.
വനിതാ സംഗമത്തില്‍ പങ്കെടുക്കാനാണ് രണ്ടാഴ്ച മുമ്പ് മോദി തൃശൂരില്‍ എത്തിയത്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് നാളെ വീണ്ടും ജില്ലയിലെത്തുന്നത്. എന്നാല്‍ ഇതിനോട് സരസമായിട്ടാണ് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പ്രതികരിച്ചത്. മോദി സ്ഥിരമായി ഇവിടെ താമസിച്ചാലും ഒരാളെ പോലും കേരളത്തില്‍ നിന്ന് വിജയിപ്പിക്കാന്‍ സാധിക്കില്ലെന്ന് മുരളീധരന്‍ പറയുന്നു. മോദി ടാറ്റ കാണിക്കും, ജനങ്ങള്‍ തിരിച്ചും കാണിക്കും. പക്ഷേ വോട്ട് കോണ്‍ഗ്രസിന് ചെയ്യുമെന്നും കെ മുരളീധരന്‍ പറഞ്ഞു.












Click it and Unblock the Notifications