തിരഞ്ഞെടുപ്പിന് ഒരുങ്ങി കോണ്‍ഗ്രസ്; തന്ത്രത്തിന് എഐസിസി അംഗീകാരം: ഇടഞ്ഞ് സുധാകരന്‍: പാർട്ടി വെള്ളത്തിലാകും
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ സജീവമാക്കി കോണ്‍ഗ്രസ് നേതൃത്വം. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരാന്‍ വൈകുമെങ്കിലും അടുത്ത മാസം ഒന്നാം തിയതി മുതല്‍ തന്നെ ഔദ്യോഗികമായ തിരഞ്ഞെടുപ്പ് പ്രചരണത്തിന് കെ പി സി സി തുടക്കം കുറിക്കും. സീറ്റ് വീതംവെയ്പ്പ്, സ്ഥാനാർത്ഥി നിർണ്ണയം എന്നിവയെല്ലാം വളരെ വേഗത്തില്‍ തന്നെ പൂർത്തിയാക്കാനുള്ള നിർദേശവും ഉടന്‍ തന്നെ താഴേക്കിടയിലേക്ക് നല്‍കും.
ഡല്‍ഹിയില്‍ ചേർന്ന യോഗത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള കെ പി സി സിയുടെ തയ്യാറെടുപ്പുകളും തന്ത്രങ്ങളും എ ഐ സി സ നേതൃത്വം വലിയിരുത്തി. കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫും പ്രതിപക്ഷ നേതാവും വിഡി സതീശനും ചേർന്നാണ് ഹൈക്കമാന്‍ഡിന് മുന്നില്‍ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ അവതരിപ്പിച്ചത്. കേരളം മുന്നോട്ട് വെച്ച പദ്ധതികളില്‍ മിക്കതും എ ഐ സി സി നേതൃത്വം അംഗീകരിച്ചെങ്കിലും ചില മാറ്റങ്ങള്‍ നിർദേശിച്ചതായുള്ള വാർത്തകളും പുറത്ത് വരുന്നുണ്ട്. വിഭാഗീയതങ്ങളോ മറ്റ് പ്രശ്നങ്ങളോ ഇല്ലാതെ തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടണമെന്ന നിർദേശം ഹൈക്കമാന്‍ഡ് കേരള നേതാക്കള്‍ക്ക് നല്‍കി.

ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു
കെ പി സി സി , യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് വിഭാഗീയത രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തിലെ നേതാക്കള്‍ എ ഐ സി സി നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലിക അര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെ പി സി സി വർക്കിങ് പ്രസിഡന്‍റുമാർ, മുന്‍ കെ പി സി സി അധ്യക്ഷന്മാർ എന്നിവരും പങ്കെടുത്തു.
കെ പി സി സി സെക്രട്ടറിമാരുടെ പട്ടിക ഉടന്‍ തന്നെ പുറത്തുവിടണമെന്ന നിലപാടിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉറച്ചുനിന്നതോടെ കഴിഞ്ഞദിവസം ചേരാനിരുന്ന ഭാരവാഹിയോഗം മാറ്റിവെച്ചിരുന്നു. തിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ നേതൃത്വത്തില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഭിന്നതയെ ആശങ്കയോടെയാണ് ഹൈക്കമാന്‍ഡും നോക്കിക്കണ്ടത്. ഈ പശ്ചാത്തലത്തിലാണ് അനുനയ നീക്കത്തിനുള്ള ഹൈക്കമാൻഡ് ഇടപെടൽ.
ഇടഞ്ഞ് സുധാകരന്‍
യോഗത്തില്‍ കെ പി സി സി നേതൃത്വത്തിന് എതിരെ മുതിർന്ന നേതാക്കള്‍ രൂക്ഷമായ വിമർശനം ഉന്നയിച്ചതായുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ചില നേതാക്കൾ തന്നെയാണ് പാർട്ടിയിൽ അനൈക്യം ഉണ്ടാക്കുന്നത് എന്നും, ഇങ്ങനെ പോയാൽ പാർട്ടി വെള്ളത്തിൽ ആകുമെന്നും കെ സുധാകരന്‍ തുറന്നടിക്കുകയായിരുന്നു. ഭാരവാഹി പട്ടികയിൽ അതൃപ്തി രസ്യമാക്കിയ നേതാക്കളെ അടക്കം മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കെസി വേണുഗോപാലും പ്രത്യേകം പ്രത്യേകം കണ്ട് ചർച്ച നടത്തി.
ഖാർഗെയുടെ മറുപടി
പ്രതിപക്ഷ നേതാവിൻ്റെയും കെ പി സി സി അധ്യക്ഷൻ്റെയും പ്രവർത്തന ശൈലിക്ക് എതിരേയും മുതിർന്ന നേതാക്കളുടെ വിമർശനം ഉണ്ടായി. യോഗത്തില്‍ കെ സുധാകരന്‍ ചില കാര്യങ്ങള്‍ പറഞ്ഞതായി മല്ലികാർജ്ജുന്‍ ഖാർഗെയും യോഗത്തിന് പിന്നാലെ വ്യക്തമാക്കി. കെ സുധാകരന്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയാന്‍ സാധിക്കില്ല. തെരഞ്ഞെടുപ്പിന് മുമ്പായി പ്രാദേശിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. വിജയത്തിനായി അനിവാര്യമാണെന്ന് അവർ നിർദേശിക്കുന്ന കാര്യങ്ങളെല്ലാം നടപ്പിലാക്കുമെന്നും ഖാർഗെ വ്യക്തമാക്കി.
അതേസമയം, സുധാകരന്‍റെ വിമർശനം തള്ളി കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി രംഗത്ത് വന്നു. കേരള പാർട്ടിയില്‍ വിഭാഗീയതയില്ലെന്ന് അവർ വ്യക്തമാക്കി.
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650!












Click it and Unblock the Notifications