• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വാളയാര്‍ കേസ്, പാലത്തായി കേസ്, ഇപ്പോഴിതാ ഫ്രാങ്കോ കേസ്; ഒന്നിനും തെളിവില്ല; തുറന്നടിച്ച് ബല്‍റാം

Google Oneindia Malayalam News

പാലക്കാട്: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിലെ കുറ്റവിമുക്തനാക്കിയ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി വിധിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരണം ഉയരുന്നു. ഒേേട്ടറെ പ്രമുഖരാണ് വിധിയില്‍ പ്രതികരിച്ച് രംഗത്തെത്തുന്നത്. വിധിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം രംഗത്തെത്തി. കേരളത്തില്‍ നടന്ന ചില ബലാത്സംഗ കേസുകള്‍ എടുത്തു പറഞ്ഞാണ് ബല്‍റാമിന്റെ വിമര്‍ശനം. ബല്‍റാമിന്റെ കുറിപ്പ് ഇങ്ങനെ,

1

വാളയാര്‍ കേസ് പാലത്തായി കേസ് ഇപ്പോഴിതാ ഫ്രാങ്കോ കേസ് ഒന്നിനും തെളിവില്ല. അഥവാ, തെളിവ് ഹാജരാക്കാന്‍ കഴിയുന്നില്ല. അഥവാ, പ്രതികള്‍ക്കനുകൂലമായ തെളിവുകള്‍ മാത്രമേ ഹാജരാക്കപ്പെടുന്നുള്ളൂ. Home, Administration of Civil and Criminal Justice എന്നീ വകുപ്പുകളൊക്കെ ആരാണ് കൈകാര്യം ചെയ്യുന്നതെന്ന് വീണ്ടും നോക്കി. മാറ്റമില്ല, വിചാരണ നേരിടാതെ ലാവലിന്‍ കേസില്‍ നിന്ന് രക്ഷപ്പെട്ട അതേ ആള്‍ തന്നെയാണ് ഇപ്പോഴും ചുമതലക്കാരന്‍- വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

2

ബല്‍റാമിനെ കൂടാതെ ഒട്ടേറെ പേരാണ് കോടതി വിധിയില്‍ പ്രതികരിച്ച് രംഗത്തെത്തുന്നത്. വിധിയില്‍ സന്തോഷിച്ച് മധുരം വിതരണം ചെയ്യുന്ന ഒരി വിഭാഗം വിശ്വാസികളെ കുറിച്ച് എടുത്ത് പറഞ്ഞാണ് മാധ്യമപ്രവര്‍ത്തകനും അധ്യാപകനുമായ അരുണ്‍ കുമാര്‍ പ്രതികരിച്ചത്. ബലാല്‍സംഗത്തിന് വിധേയയായ ഒരു സ്ത്രീയുടെ നിറ കണ്ണിനു മുന്നില്‍ ബലാല്‍സംഗ പ്രതിയുടെ കുറ്റവിമുക്തിയില്‍ മധുരം വിതരണം ചെയ്യുന്ന ഈ സ്ത്രീ വിശ്വസിക്കുന്നത് എന്തായിരിക്കുമെന്ന് അരുണ്‍ കുമാര്‍ ചോദിക്കുന്നു. അരുണ്‍ കുമാറിന്റെ കുറിപ്പ് ഇങ്ങനെ,

3

'ഈ വിധിയില്‍ സന്തോഷിക്കുന്നവരെ കുറിച്ച് ഒന്നാലോചിക്കു. ഈ പട്ടികയിലെ മനുഷ്യരെ ആശ്രയിച്ച് നില്‍ക്കുന്ന വള്‍നറബിള്‍ ആയ പൊട്ടന്‍ഷ്യല്‍ ഇരകളെ കുറിച്ച് ആശങ്ക തോന്നുന്നില്ലേ? തെളിവില്ലാത്ത റേപ്പുകളെ ലെജിറ്റിമൈസ് ചെയ്യുന്നതാണ് ഈ വിധി. ഒരു ഭാഗത്ത് ബിഷപ്പും മറുഭാഗത്ത് നിസ്സഹായായ കന്യാസ്ത്രീയും ഇരിക്കുമ്പോള്‍ തന്നെ വീണുടഞ്ഞതാണ് നീതി.

4

ഈ വിധി ഏത് സ്ത്രീയ്ക്കാണ് നീതിക്ക് വേണ്ടി ശബ്ദിക്കാന്‍ കരുത്ത് പകരുക? ഏത് നിസ്സഹായ വിശ്വാസിയെയാണ് പൗരോഹിത്യത്തിന്റെ അനീതിയ്‌ക്കെതിരെ പൊരുതാന്‍ പ്രേരിപ്പിക്കുക? ഏതു നടിയ്ക്കാണ് നായക വര്‍ഗ്ഗത്തിന്റെ പീഡനങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ കരുത്താവുക?
ഒന്നുകില്‍ നിങ്ങളീ ആശ്രയത്വത്തിന്റെ വസ്ത്രങ്ങളൂരി തന്റേടം കണ്ടെത്തുക,അല്ലങ്കില്‍ ദൈവത്തിന്റെ പേരില്‍ റോബിന്‍ ഫാദര്‍മാരുടെ വിത്തുമുളപ്പിക്കാനുള്ള പുരയിടങ്ങളാകുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കുക. വിധിയെക്കാള്‍ അസ്വസ്ഥപ്പെടുത്തിയ ഒരു ദൃശ്യം കൂടി കാണുക. നിരന്തരം ബലാല്‍സംഗത്തിന് വിധേയയായ ഒരു സ്ത്രീയുടെ നിറ കണ്ണിനു മുന്നില്‍ ബലാല്‍സംഗ പ്രതിയുടെ കുറ്റവിമുക്തിയില്‍ മധുരം വിതരണം ചെയ്യുന്ന ഈ സ്ത്രീ വിശ്വസിക്കുന്നത് എന്തായിരിക്കും?'

5

സ്ത്രീ - ശിശു പീഡന കേസുകള്‍ കേരളത്തില്‍ തുടര്‍ച്ചയായി അട്ടിമറിക്കപെടുന്നെന്ന് എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ പറഞ്ഞു. കേരളത്തിന്റെ ആഭ്യന്തരമന്ത്രി ആരാണെന്ന് കൃത്യമായി അറിഞ്ഞിരുന്നു എങ്കില്‍ ആഭ്യന്തര മന്ത്രി രാജി വെക്കണമെന്ന് എങ്കിലും പറയാമായിരുന്നെന്ന് ഫാത്തിമ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.

6

ദൈവത്തിന്റെ കോടതി നേരിട്ടു വന്നു പറഞ്ഞാലും അതിജീവിതകളായ കന്യാസ്ത്രീകള്‍ക്കൊപ്പമുണ്ടാകുമെന്ന് എഴുത്തുകാരി ശാരദക്കുട്ടി പറഞ്ഞു. കാരണം, തന്നേക്കാള്‍ വേഗത്തില്‍ ദഹിച്ചു ദഹിച്ചു വരുന്ന കടലിനെതിരെ ചുട്ടുപഴുത്ത സൂചിപ്പൊട്ടു പോലെ അവര്‍ക്ക് ഇനിയും ഓടിക്കൊണ്ടേയിരിക്കേണ്ടതുണ്ട്. ഒരു കണ്ണാടിയിലും അവര്‍ കാഴ്ചയാകാന്‍ പാടില്ല. ഒരു ചന്തയിലും അവര്‍ നാണം കെടാന്‍ അനുവദിച്ചു കൂടാ- ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

'തന്നെ വീണ്ടും ദ്രോഹിക്കുകയാണെന്ന് ദിലീപ്'; പത്മസരോവരത്തിൽ റെയ്ഡിനിടെ നടന്നത് ഇതാണ്'തന്നെ വീണ്ടും ദ്രോഹിക്കുകയാണെന്ന് ദിലീപ്'; പത്മസരോവരത്തിൽ റെയ്ഡിനിടെ നടന്നത് ഇതാണ്

cmsvideo
  ഫ്രാങ്കോ കുറ്റവിമുക്തൻ, വിധി കേട്ട് പൊട്ടിക്കരണഞ്ഞു..
  English summary
  Congress leader VT Balram criticizes government over Bishop Franco's acquittal verdict
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X