Get Updates
Get notified of breaking news, exclusive insights, and must-see stories!

കോൺഗ്രസിൽ അടി തുടങ്ങി; സുധാകരനും വിഡി സതീശനുമെതിരെ ഹൈക്കമാന്റിന് മുന്നിൽ പരാതി പ്രളയം

തിരുവനന്തപുരം; ഗ്രൂപ്പ് സമവാക്യങ്ങളെ പാടെ മറികടന്ന് കൊണ്ടായിരുന്നു പ്രതിപക്ഷ നേതാവിനേയും കെപിസിസി അധ്യക്ഷനേയും ഹൈക്കമാന്റ് നിയമിച്ചത്. ഇതിനെതിരെ ഗ്രൂപ്പ് നേതാക്കൾ ഒളിഞ്ഞും തെളിഞ്ഞും അതൃപ്തിക്കൾ പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഹൈക്കമാന്റ് ചെവികൊടുത്തിരുന്നില്ല. എന്നാൽ ഇപ്പോഴിതാ നേതാക്കൾക്കെതിരെ പരസ്യമായി തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഐ,ഐ ഗ്രൂപ്പ് നേതാക്കൾ. സംസ്ഥാന കോൺഗ്രസ് ദുർബലമാണെന്ന് ആരോപിച്ച് ഹൈക്കമാന്റിന് മുന്നിൽ പരാതിപ്പെടുകയും ചെയ്തു.

സാരിയില്‍ അതീവ സുന്ദരിയായി കുടുംബവിളക്ക് താരം അമൃത നായര്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

1

പ്രതിപക്ഷം ദുർബലമാണെന്നും സർക്കാരിനെതിരെ മൃദുസമീപനം സ്വീകരിക്കുകയാണെന്നുമാണ് വിമർശനം.നിരാശപ്പെടുത്തുന്ന പ്രകടനമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും കാഴ്ചവെയ്ക്കുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സർക്കാരിനെ മുൾ മുനയിൽ നിർത്താനുള്ള നിരവധി വിഷയങ്ങൾ ഉയർന്ന് വന്നിട്ട് പോലും അവസരം മുതലെടുക്കാൻ നേതൃത്വത്തിന് സാധിക്കുന്നില്ലെന്നും പരാതിയിൽ പറയുന്നു

2

മന്ത്രി ശശീന്ദ്രൻ ഉൾപ്പെട്ട ഫോൺ വിളി വിവാദത്തിലും നിയമസഭ കയ്യാങ്കളി കേസിൽ മന്ത്രി ശിവൻകുട്ടിക്കുമെതിരെ പ്രതിപക്ഷം ദുർബലമായ രീതിയിലാണ് ഇടപെട്ടതെന്നും നേതാക്കൾ പരാതിപ്പെടുന്നു. മാത്രമല്ല മുട്ടിൽ മരംമുറികേസിലും ശക്തമായ നിലപാടുകൾ സ്വീകരിക്കാൻ തയ്യാറാവുന്നില്ലെന്നും നേതാക്കൾ പരാതി പെടുന്നു.

3

സംഘടന തലത്തിലും ഇരുവരും മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കേൾക്കുന്നില്ലെന്ന പരാതിയും എംപിമാർ ഹൈക്കമാന്റിന് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. ഡിസിസി പുന;സംഘടന ചർച്ചകളിലേക്ക് കടന്നതോടെയാണ് എംപിമാർ രംഗത്തെത്തിയത്. ഡിസിസി പുന:സംഘടന വേഗത്തിൽ നടത്താനാനുള്ള രാഷ്ട്രീയകാര്യസമിതി തിരുമാനത്തിന് ഹൈക്കമാന്റഅ അനുമതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചർച്ചകൾ ആരംഭിച്ചെങ്കിലും തങ്ങളോട് വിവരങ്ങൾ തേടിയില്ലെന്നാണ് നേതാക്കളുടെ പരാതി.

4

ലോക്സഭ തിരഞ്ഞെടുപ്പാണ് ആദ്യം നടക്കാനിരിക്കുന്നതെന്നതിനാൽ എംപിമാരിൽ നിന്നും നിർദ്ദേശം തേടുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്.എന്നാൽ തങ്ങളെ തഴയുകയാണെന്ന് ഇവർ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിന് മുന്നിൽ പരാതിപ്പെട്ടു. രാഹുൽ ഗാന്ധിയേയും പരാതി അറിയിച്ചിട്ടുണ്ടെന്നുള്ള റിപ്പോർട്ടുകളും ഉണ്ട്.

5

അതേസമയം ഡിസിസി തലത്തിലും ഗ്രൂപ്പ് വീതംവെയ്പ്പുകൾ നടക്കില്ലെന്ന നേതൃത്വത്തിന്റെ നിലപാടാണ് ഇപ്പോഴത്തെ അസ്വരസ്യങ്ങൾക്ക് വഴിവെച്ചതെന്ന വിലയിരുത്തലുകൾ ഉണ്ട്. ഡിസിസി പുന;സംഘടന ചർച്ചകൾ ആരംഭിച്ചപ്പോൾ തന്നെ ഗ്രൂപ്പ് നേതാക്കൾ ചരടുവലി ആരംഭിച്ചിരുന്നു. തങ്ങളുടെ കൈയ്യിലുള്ള ജില്ലകളിൽ ഇക്കുറിയും ലഭിക്കണമെന്നതാണ് ആവശ്യം.നിലവിൽ ഐ ഗ്രൂപ്പിന്റെ കൈയ്യിൽ 5 ഉം എ ഗ്രൂപ്പിന്റെ കൈയ്യിൽ 9 ഉം ജില്ലകളാണ് ഉള്ളത്.

പുത്തന്‍ ഗ്ലാമറസ് ലുക്കില്‍ ബിഗ് ബോസ് താരം റിതു മന്ത്ര; സൂപ്പറായിട്ടുണ്ടെന്ന് ആരാധകര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+