Get Updates
Get notified of breaking news, exclusive insights, and must-see stories!

92 പേർ കളത്തിലേക്ക്? സുധാകരന് കീഴിൽ കോൺഗ്രസ് ഒരുങ്ങുന്നു...ആന്റണിയുടെ ആ നിർദ്ദേശവും കർശനമാക്കും

തിരുവനന്തപുരം; ഇന്നാണ് കോൺഗ്രസിന്റെ സുപ്രധാന രാഷ്ട്രീയകാര്യ സമിതി യോഗം ചേരുക. കെപിസിസി പുന;സംഘടന സംബന്ധിച്ച മാനദണ്ഡങ്ങൾ യോഗത്തിൽ കൈക്കൊള്ളും. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവായ വിഡി സതീശനെ ഹൈക്കമാന്റ് ദില്ലിയിലേക്ക് വിളിപ്പിച്ചിരുന്നു.പുന:സംഘടന സംബന്ധിച്ച് അനൗപചാരിക ചർച്ച നടന്നുവെന്നാണ് വിവരം. കോൺഗ്രസിൽ അടിമുടി മാറ്റം ഉണ്ടാകുമെന്ന സൂചന തന്നെയാണ് വിഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ നൽകുന്നത്.

കർണാടകത്തിൽ സുപ്രധാന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ- ചിത്രങ്ങൾ

സമ്പൂർണ മാറ്റം

വൈകീട്ട് മൂന്നിനാണ് യോഗം നടക്കുക. ഇതിന് മുന്നോടിയായി കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും പുതിയ വർക്കിംഗ് പ്രസിഡന്റുമാരും ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കളും കൂടിക്കാഴ്ച നടത്തും. തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ ഇനിയൊരു തിരിച്ചുവരവിന് സമ്പൂർണ മാറ്റമാണ് കെപിസിസി അധ്യക്ഷനായ കെ സുധാകരൻ നിർദ്ദേശിക്കുന്നത്.

കർശന നിലപാട്

ജംബോ കമ്മിറ്റികൾ വേണ്ടെന്ന കർശന നിലപാടിലാണ് സുധാകരൻ. കഴിഞ്ഞ കുറേ കാലമായി ജംബോ കമ്മിറ്റികൾ ആണ് കെപിസിസിയിൽ ഉള്ളത്. പത്ത് വൈസ് പ്രസിഡന്റുമാര്‍, 44 ജനറല്‍ സെക്രട്ടറിമാര്‍, 96 സെക്രട്ടറിമാര്‍, 175 എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരടക്കം ഏകദേശം മൂന്നൂറിലധികം അംഗങ്ങൾ കമ്മിറ്റിയിൽ ഉണ്ട്.

ശക്തമായ നിലപാട്

നേരത്തേ കെപിസിസി അധ്യക്ഷനായി മുല്ലപ്പള്ളി അധികാരമേറ്റതോടെ ജംബോ കമ്മിറ്റികൾക്കെതിരെ അദ്ദേഹം ശക്തമായ നിലപാട് കൈക്കൊണ്ടിരുന്നു. എന്നാൽ എ,ഐ ഗ്രൂപ്പുകൾ ഇതിനെതിരെ രംഗത്തെത്തിയതോടെ ആ നീക്കം ഉപേക്ഷിക്കപ്പെട്ടു. അതേസമയം ഇത്രയും വലിയ കമ്മിറ്റികൾ ഉണ്ടായിട്ട് പോലും പല മണ്ഡലങ്ങളിലും പാർട്ടിയുടെ പ്രവർത്തനം നിർജീവമായിരുന്നുവെന്ന വിമർശനമാണ് തിരഞ്ഞെടുപ്പിന് പിന്നാലെ ഉയർന്നത്.

പ്രവർത്തിക്കുന്നില്ലെന്ന്

സ്ഥാനമാനങ്ങൾ നേടിക്കഴിഞ്ഞ നേതാക്കൾ ആരും തന്നെ സംഘടന പ്രവർത്തനത്തിന് ഇറങ്ങുന്നില്ലെന്ന വിമർശനവും പല ജില്ലാ കമ്മിറ്റികളും ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിൽ നിർവ്വാഹക സമിതിയടക്കം 51 പേർ മാത്രം മതിയെന്നതാണ് സുധാകരൻ മുന്നോട്ട് വെയ്ക്കുന്ന നിർദ്ദേശം.സ്ത്രീകളും യുവാക്കളും ഉൾപ്പെടെുന്ന സമിതിയാണ് സുധാകരൻറ ഉയർത്തുന്നത്.
ഹൈക്കമാന്റും ഇത് സംബന്ധിച്ച് കർശന നിർദ്ദേശമാണ് നൽകിയിട്ടുള്ളത്.

കർശന നിർദ്ദേശം

എന്നാൽ ഗ്രൂപ്പ് നേതാക്കൾ ഇതിനെതിരെ എതിർപ്പുയർത്തിയിട്ടുണ്ട്.കടുംവെട്ട് പാടില്ലെന്നും ചർച്ചകൾക്കൊടുവിൽ മാത്രമേ തിരുമാനം കൈക്കൊള്ളാവൂവെന്നും ഗ്രൂപ്പ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം പദവിൾക്കും സ്ഥാനാർത്ഥിത്വത്തിനും വരി നിൽക്കുന്ന നേതാക്കൾക്ക് മണ്ഡലങ്ങളുടെ പൂർണ ചുമതല നൽകണമെന്നതാണ് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ ആവശ്യം.

പരിഗണിക്കേണ്ടത്

പ്രവർത്തിക്കുന്നവരെ മാത്രം പരിഗണിക്കണമെന്നതാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ശേഷം മണ്ഡലത്തിൽ നേതാക്കൾ തിരിഞ്ഞ് നോക്കാത്ത രീതി ശരിയല്ലെന്നും നേതാക്കൾ വിമർശിക്കുന്നു. പരാജയം രുചിച്ചും ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചാൽ വിജയം ഉറപ്പാണെന്ന് കരുനാഗപ്പള്ളിയിലെ എംഎൽഎ സിആർ മഹേഷിനെ ചൂണ്ടിക്കാട്ടി മുതിർന്ന നേതാവായ ശൂരനാട് രാജശേഖരൻ പറയുന്നു.

കരുനാഗപ്പളളിയിൽ

2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സിആർ മഹേഷ് കനത്ത തിരിച്ചടിയാണ് മണ്ഡലത്തിൽ നേരിട്ടത്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷവും മണ്ഡലത്തിൽ സജീവമായി തന്നെ മഹേഷ് പ്രവർത്തിച്ചു. ഈ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാനായതും രാജശേഖരൻ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഇന്നത്തെ യോഗത്തിൽ നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായ 92 പേർക്കും ഓരോ മണ്ഡലങ്ങളുടെ ചുമതല നൽകിയേക്കുമെന്നാണ് സൂചന.

2024 ലോക്സഭ തിരഞ്ഞെടുപ്പിൽ

പാർട്ടിയിലെ അടിത്തട്ടിൽ നിന്നും കെട്ടിപടുക്കാൻ നേതാക്കൾ ശക്തമായി പ്രവർത്തിച്ചേ മതിയാകൂവെന്നാണ് കോൺഗ്രസിലെ വികാരം. 2019 ൽ ലോക്സഭ തിരഞ്ഞെടുപ്പിൽ നേടിയ കൂറ്റൻ വിജയം 2024 ൽ ആവർത്തിക്കണമെങ്കിൽ ഇപ്പോഴില്ലേങ്കിൽ ഇനിയില്ലെന്ന നിലയിൽ പ്രവർത്തിക്കണമെന്നതാണ് നേതൃത്വവും ചൂണ്ടിക്കാട്ടുന്നത്.

 ആന്റണിയുടെ നിർദ്ദേശം

ജംബോ കമ്മിറ്റികൾ ഒഴിവാക്കുന്നതിനായി ഒരാൾക്ക് ഒരു പദവി എന്ന എന്ന നിർദ്ദേശവും കർശനമായി നടപ്പാക്കിയേക്കുമെന്നും സൂചനയുണ്ട്. 2009 ൽ മുതിർന്ന നേതാവ് എകെ ആന്റണിയായിരുന്നു അത്തരമൊരു നിർദ്ദേശം കോൺഗ്രസിൽ ഉയർത്തിയത്. എന്നാൽ ഈ നിർദ്ദേശം കർശനമായി പാർട്ടിയിൽ പാലിക്കപ്പെട്ടിട്ടില്ല.

മറികടന്ന്

അതേസമയം കെപിസിസി അധ്യക്ഷനേയും പ്രതിപക്ഷ നേതാവിനേയും ഉൾപ്പെടെ ഈ മാനദണ്ഡം മറികടന്നാണ് ഹൈക്കമാന്റ് നിയമിച്ചത്. വർക്കിംഗ് പ്രസിഡന്റുമാരുടെ കാര്യത്തിലും നിർദ്ദേശം പാലിക്കപ്പെട്ടിട്ടില്ല. ഇതോടെ ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഉൾപ്പെടെ എംഎൽഎമാരും എംപിമാരും എത്തിയേക്കുമെന്ന വിലയിരുത്തലുകളും ഉണ്ട്.

ഹോട്ട് ലുക്കില്‍ സെക്‌സിയായ അമീര ദസ്തൂര്‍; വൈറലായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    K SUDHAKARAN AGAINST PINARAYI VIJAYAN

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+