കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രൂപ്പ് പോരില്‍ തുറന്നടിച്ച് ഷിബു ബേബി ജോണ്‍; തോല്‍വിയിലും കോണ്‍ഗ്രസ് പഠിച്ചില്ല, അവജ്ഞതയോടെ കാണും

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ ഡിസിസി അധ്യക്ഷന്മാരുടെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ ചര്‍ച്ചയിലാണ് കോണ്‍ഗ്രസ്. ഏറെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കേരളത്തിലെ ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക ഇന്ന് ഹൈക്കമാന്‍ഡിന് മുന്നില്‍ എത്തിയിരിക്കുകയാണ്. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഇന്ന് നടത്താനുള്ള സാധ്യതയുണ്ടെന്നാണ് സൂചന.

ഡിസിസി അധ്യക്ഷമാരുടെ ചര്‍ച്ചകള്‍ നടത്തുന്നതിനിടെ കേരളത്തിലെ വിവിധ ജില്ലകളില്‍ ഗ്രൂപ്പ് പോര് പ്ര്യത്യക്ഷമായിരുന്നു. എറണാകുളത്ത് പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെടുകയൊക്കെ ചെയ്തിരുന്നു. കൂടാതെ ഡിസിസി അധ്യക്ഷന്മാരുടെ പട്ടികയില്‍ ഉള്‍പ്പട്ട പാലോട് രവിക്കെതിരെ തിരുവനന്തപുരത്ത് പ്രതിഷേധവും അരങ്ങേറിയിരുന്നു. കാലാകാലങ്ങളില്‍ പാര്‍ട്ടിയിലെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നതാണോ ഡിസിസി പ്രസിഡണ്ടാവാനുള്ള യോഗ്യതയെന്ന് പോസ്റ്ററില്‍ ചോദിച്ചിരുന്നു.

'ഐശ്വര്യ റായി അല്ലേ'.. ഞെട്ടിച്ച് ബിഗ് ബോസ് താരം സൂര്യ.. ഫോട്ടോകൾ വൈറൽ

1

ഡിസിസി അധ്യക്ഷന്മാരെ തിരഞ്ഞെടുക്കുന്നതിനിടെ ഗ്രൂപ്പ് പോര് വീണ്ടും സജീവമാകുമ്പോള്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആര്‍എസ്പി നേതാവും മുന്‍ മന്ത്രിയുമായ ഷിബു ബേബി ജോണ്‍.കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് ഷിബു ബേബി ജോണ്‍ പ്രതികരിച്ചത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തെ അടക്കം ചൂണ്ടിക്കാണിച്ചാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

2

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നിന്ന് കോണ്‍ഗ്രസ് ഒന്നും പഠിച്ചില്ലെന്ന് ഷിബു ബേബി ജോണ്‍ പറയുന്നു. ഇന്നത്തെ തലമുറ ഏറ്റവും അവജ്ഞതയോടെ കാണുന്നത് തമ്മിലടിയാണെന്നും ഈ തമ്മില്‍ തല്ലാണ് കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണമെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കുന്നു. കോണ്‍ഗ്രസിന്റെ തമ്മിലടിക്കെതിരെ നേരത്തെയും ഷിബു ബേബി ജോണ്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

3

തമ്മില്‍ തല്ലുന്നവരെ ഇഷ്ടമല്ലെന്നുള്ളതാണ്, കോണ്‍ഗ്രസിന്റെ ഇന്നത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രധാന കാരണം. തമ്മില്‍ തല്ലുന്നവരെ വീണ്ടും കാണുന്നത് തന്നെ ജനവിധി ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ് തയ്യാറാവുന്നില്ല എന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ്. എഴുപത്തിയഞ്ചും എണ്‍പതും വയസുള്ളവരെയാണ് കോണ്‍ഗ്രസുകാര്‍ ഗവേഷണം നടത്തിയ പാര്‍ട്ടിയെ നയിക്കാന്‍ കൊണ്ടുവരുന്നത്. ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഇതല്ല,

4

ഈ കാര്യങ്ങളൊക്കെ കോണ്‍ഗ്രസിനെ ഓര്‍മ്മിപ്പിക്കാന്‍, തന്നെ പോലുള്ളവര്‍ നിര്‍ബന്ധിതരാവുകയാണ്. പിണറായി വിജയന്‍ ഏകാധിപതിയായ ഒരാളാണെന്ന് പറയുമ്പോഴും 21 വയസായ ഒരാളെ മേയറാക്കിയ പാര്‍ട്ടിയാണ് സിപിഎം. പരസ്യ വിഴുപ്പലക്കല്‍ കോണ്‍ഗ്രസില്‍ തുടരുകയാണ്. ഇതൊക്കെ പരിഹരിക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍ ഒരു നടപടിയും നേതൃത്വം സ്വീകരിക്കുന്നില്ല. യുഡിഎഫിന്റെ അച്ചടക്കരാഹിത്യമാണ് നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമെന്ന് തിരിച്ചറിഞ്ഞിട്ടും നടപടിയില്ലെന്ന് ഷിബു ബേബി ജോണ്‍ വ്യക്തമാക്കുന്നു.

5

രണ്ട് മുന്നണികളെ തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ അതില്‍ നയിക്കുന്ന കക്ഷികളുടെ പ്രവര്‍ത്തനത്തെ ജനങ്ങള്‍ വിലയിരുത്തുമ്പോള്‍ ഒരു ഭാഗത്ത് വളരെ അച്ചടക്കത്തോട് കൂടി ഒരു ഭാഗത്ത് നില്‍ക്കുന്നു. ഒരു ഭാഗത്ത് അച്ചടക്കരാഹിത്യമാണ് എന്നും എതിര്‍പ്പായി പുതിയ വോട്ടര്‍മാര്‍ക്ക് തോന്നിയത്. അതാണ് പരാജയത്തിന്റെ പ്രധാന കാരണമെന്ന് അംഗീകരിച്ച് കൊണ്ട് ഒരു പ്രവര്‍ത്തന ശൈലിയിലെ, സംസാകാരത്തിലെ ഒരു മാറ്റവും കാണാനില്ല.

6

കാരണം ഇപ്പോള്‍ ഡിസിസി പ്രസിഡന്റായിട്ടുള്ള ആളെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ പോലും പോസ്റ്റര്‍ യുദ്ധം, ഇതൊക്കെ എത്രയോ കാലം, ഇതുകൊണ്ട് ആര്‍ക്കാ നേട്ടം, ഒട്ടിക്കുന്നവര്‍ക്ക് ഇതൊക്കെ ടിവിക്കാരെ കാണിക്കുമ്പോള്‍ ഒരു ആനന്ദനം കിട്ടുന്നു അല്ലാതെ, എത്രത്തോളം കോണ്‍ഗ്രസിനെ തിരിച്ചടിയാകുന്നു എന്ന കാര്യം അവര്‍ തിരിച്ചറിയുന്നില്ല.

7

അതിനെതിരെ കര്‍ശനമായ നിലപാടുകളുണ്ടാകുന്നില്ല, അതില്ലാത്തത് അടുത്തോളം കോണ്‍ഗ്രസ് ഒരു പാഠം പഠിച്ചിട്ടില്ല എന്ന് മാത്രമേ, പറയാന്‍ സാധിക്കുകയുള്ളൂ, അതേ സംസ്‌കാരത്തില്‍, അതേ വിഴുപ്പലക്കല്‍ പോകുന്നത് ഒരു തരത്തിലും ന്യായീകരിക്കാന്‍ പറ്റുന്നതല്ല, ഇതൊക്കെ പരിഹരിക്കാന്‍ ശ്രമിക്കുന്നതായും കാണാന്‍ സാധിക്കുന്നില്ല. ഒരു സമവായത്തിലിരുന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കണ്ടെത്തി അത് ഒറ്റപ്പേരില്‍ ചുരുക്കാന്‍ നേതാക്കള്‍ക്ക് സാധിക്കുന്നില്ല.

8

നേതാക്കള്‍ തന്നെ പരിഭവം പറയുമ്പോള്‍ പിന്നെ എങ്ങനെയാണ്, താഴോട്ടുള്ള പ്രവര്‍ത്തകര്‍ വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നതെന്നും ഷിബു ബേബി് ജോണ്‍ ചോദിക്കുന്നു. കോണ്‍ഗ്രസ് പണ്ട് ആവര്‍ത്തിച്ച അതേ തെറ്റുകള്‍ വീണ്ടും ആര്‍ത്തിക്കുന്നു എന്നാണ് ഷിബു ബേബി ജോണിന്റെ വാക്കുകളില്‍ നിന്ന് മനസിലാക്കുന്നത്. യുഡിഎഫ് മുന്നണിയിലുള്ള ഒരു നേതാവ് തന്നെ പ്രധാന കക്ഷിയായ കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

9

ഇതാദ്യമായല്ല ഷിബു ബേബി ജോണ്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തെത്തുന്നത്. നിയമസഭ തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തിന് പിന്നാലെ യുഡിഎഫ് നേതൃത്വത്തിനെതിരെ അദ്ദേഹം രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പിലാണ് ഷിബു ബേബി ജോണിന്റെ വിമര്‍ശനം.

10

കേരളത്തിലെ മതേതര ജനാധിപത്യ ചേരിയായ ഐക്യജനാധിപത്യ മുന്നണി തെരെഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് വലിയൊരു പടുകുഴിയിലേക്ക് നിലംപതിച്ചിരിക്കുന്ന ഒരു രാഷ്ട്രീയ സാഹചര്യത്തില്‍ നിലനില്‍പ്പ് തന്നെ കണ്‍മുമ്പില്‍ ചോദ്യചിഹ്നമായി നില്‍ക്കുകയാണ്. എന്നാല്‍ അത് ഉള്‍ക്കൊള്ളാന്‍ തയ്യാറാകാതെ പരസ്യമായും രഹസ്യമായുമൊക്കെ ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ചും പരസ്യമായി വിഴുപ്പലക്കിയും പൊതുജനമധ്യത്തില്‍ കൂടുതല്‍ അപഹാസ്യരാകുന്ന നേതാക്കളുടെ ഉദ്ദേശമെന്താണ് എന്നായിരുന്നു അന്ന് ഷിബു ബേബി ജോണ്‍ ചോദിച്ചത്.

11

മാധ്യമങ്ങളോട് എന്ത് പറയണം, പാര്‍ട്ടിവേദിയില്‍ എന്ത് പറയണമെന്ന തിരിച്ചറിവ് പോലുമില്ലാത്തവരോട് സഹതപിക്കാന്‍ മാത്രമെ സാധിക്കുകയുള്ളു. നിങ്ങളുടെ ഈ അധ:പതനത്തിനുള്ള മറുപടിയാണ് ജനം തന്നത്. എന്നാല്‍ 'എന്നെ തല്ലണ്ടമ്മാ ഞാന്‍ നന്നാവൂല' എന്ന സന്ദേശമാണ് നിങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഇനിയും അവരെ കൊണ്ട് തല്ലിക്കാതെ സ്വയം ഒരു കുഴിയെടുത്ത് മൂടുന്നതാകും നല്ലത്. അല്ല... അതാണല്ലോ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്- ഷിബു ബേബി ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Recommended Video

cmsvideo
കഴിവുള്ളവര്‍ പോലും ഗ്രൂപ്പിസം മൂലം പിന്തള്ളപ്പെട്ടു | Oneindia Malayalam
12

അതേസമയം, ഡിസിസി അധ്യക്ഷന്മാരുടെ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ മുന്നണിയില്‍ നിന്ന് ഇത്തരത്തില്‍ പരസ്യ വിമര്‍ശനം നേതാക്കള്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഗ്രൂപ്പ് കളികള്‍ അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച കെ പി സി സി നേതൃത്വത്തിന് എത്രമാത്രം ഇത് നടപ്പാക്കാന്‍ സാധിച്ചുവെന്നത് ഒരു ചോദ്യമാണ്. തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ടപ്പോഴും ഗ്രൂപ്പ് കളികള്‍ക്ക് അവസാനമില്ല എന്നത് ഒരു കൂട്ടം പാര്‍ട്ടി പ്രവര്‍ത്തകരിലും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.

English summary
Congress Party did not learn from the defeat; RSP leader Shibu Baby John Against groupism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X