അപ്രതീക്ഷിത നീക്കവുമായി കോണ്‍ഗ്രസ്; ശബരീനാഥ് കോര്‍പ്പറേഷനിലേക്ക് മത്സരിക്കും, വീണയ്ക്കും സീറ്റ്?
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത നീക്കവുമായി കോണ്‍ഗ്രസ്. മുന്‍ എംഎല്‍എ കെ എസ് ശബരീനാഥനെ കോര്‍പ്പറേഷനില്‍ നിന്ന് മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഡി സി സി ഓഫിസില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത് എന്നാണ് മുതിര്‍ന്ന നേതാവ് കെ മുരളീധരനെ ഉദ്ധരിച്ച് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബിജെപിക്ക് വ്യക്തമായ സ്വാധീനമുള്ള കോര്‍പറേഷനാണ് തിരുവനന്തപുരം. കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് നിലവില്‍ മൂന്നാം സ്ഥാനത്താണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍. എല്‍ഡിഎഫിന് 52 ഉം എന്‍ഡിഎയ്ക്ക് 35 ഉം സീറ്റാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഉള്ളത്. പത്ത് സീറ്റ് മാത്രമാണ് യുഡിഎഫിനുള്ളത്. 8 സീറ്റുകള്‍ കോണ്‍ഗ്രസിനും 2 സീറ്റുകള്‍ ഘടകക്ഷികള്‍ക്കുമാണ്.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് തദ്ദേശ തിരഞ്ഞെടുപ്പിലൂടെ കളം പിടിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ തന്നെ പ്രധാന കോര്പ്പറേഷന് ആയതിനാല്‍ തന്നെ ജനകീയരായ മുതിര്‍ന്ന നേതാക്കളെ മത്സരിപ്പിക്കണം എന്നാണ് എഐസിസിയുടെ നിര്‍ദേശം. അതിനാലാണ് ശബരിയെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. ശബരിയുടെ വാര്‍ഡായ ശാസ്തമംഗലം വനിതാ വാര്‍ഡ് ആണ്.
അതിനാല്‍ തൊട്ടടുത്ത വാര്‍ഡായ കവടിയാറില്‍ നിന്നും ശബരി ജനവിധി തേടുക. ശബരിക്ക് പുറമെ കെപിസിസി ഭാരവാഹികളും കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളും കോര്‍പറേഷനില്‍ മത്സരിക്കും. നഗരത്തിലെ യുവവോട്ടര്‍മാരുടെ പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യം. മുന്‍ എംഎല്‍എ കൂടിയായ ശബരീനാഥിന് സോഷ്യല്‍ മീഡിയ ഇടപെടലിലൂടെ യുവാക്കളുടെ പിന്തുണ നേടാനായിട്ടുണ്ട്.
ഇത് വോട്ടാക്കി മാറ്റുക എന്നാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. മാത്രമല്ല കഴിഞ്ഞ വര്‍ഷങ്ങളില്‍ എല്‍ഡിഎഫ് വിശിഷ്യ, സിപിഎം നടത്തിയ പരീക്ഷണം ആവര്‍ത്തിക്കുക കൂടിയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. വികെ പ്രശാന്ത്, ആര്യാ രാജേന്ദ്രന് തുടങ്ങിയ ചെറുപ്പക്കാരെ വെച്ചാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സിപിഎം നഗരസഭ പിടിച്ചെടുത്ത് ഭരണം നടത്തുന്നത്. അതിനാല്‍ തന്നെ പുതിയ മുഖങ്ങളേയും സ്വീകാര്യരായ നേതാക്കളേയും വെച്ച് വോട്ടുറപ്പിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ തന്ത്രം.
യുവാക്കള്‍ക്കും വനിതകള്‍ക്കും പരമാവധി സീറ്റ് കോണ്‍ഗ്രസ് വീതിച്ച് നല്‍കും. മണ്ഡലം പ്രസിഡന്റുമാര്‍ അടക്കമുള്ള പരിചയ സമ്പന്നരെയും പരിഗണിക്കും. വീണ എസ്. നായര്‍, എം എസ്. അനില്‍ കുമാര്‍, ജിവി ഹരി എന്നിവരും മത്സരരംഗത്തുണ്ടായേക്കും. തര്‍ക്കമില്ലാത്ത 50 ഓളം വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് തീരുമാനമായിട്ടുണ്ട് എന്നാണ് വിവരം. ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ഞായറാഴ്ച രാത്രിയോ തിങ്കളാഴ്ചയോ പുറത്തുവിടും.
മുന്‍ സ്പീക്കറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ജി കാര്‍ത്തികേയന്റെ മകനാണ് ശബരിനാഥ്. കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്നാണ് ശബരിയുടെ രാഷ്ട്രീയ പ്രവേശനം. 2015 ലെ ഉപതിരഞ്ഞെടുപ്പില്‍ അരുവിക്കര നിയോജകമണ്ഡലത്തില്‍ എം വിജയകുമാറിനെ 10,128 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി നിയമസഭയിലെത്തി. 2016ലും വിജയം ആവര്‍ത്തിച്ചു.
എന്നാല്‍ 2021 ല്‍ പരാജയപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹം ഇക്കഴിഞ്ഞ കെപിസിസി പുനസംഘടനയില്‍ ജനറല്‍ സെക്രട്ടറിയായി.
-
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
തിരുവല്ലയിൽ 'ചെകുത്താൻ' അങ്കത്തിന്! അജു അലക്സിന്റെ പത്രിക സ്വീകരിച്ചു; -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ











Click it and Unblock the Notifications