Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ 310 വോട്ട്; ശശി തരൂര്‍ പ്രതീക്ഷിക്കുന്നത് ഈ നേതാക്കളെ... സുധാകരന് കിടിലന്‍ മറുപടി

തിരുവനന്തപുരം: 23 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വോട്ടെടുപ്പ് നടക്കുകയാണ്. ഇന്ന് രാവിലെ പത്ത് മുതല്‍ വൈകീട്ട് നാല് വരെയാണ് വോട്ടിങ്. ഇന്ദിരാ ഭവനിലാണ് കേരളത്തില്‍ വോട്ട്. ആകെ 310 വോട്ടാണ് സംസ്ഥാനത്തുള്ളത്. എല്ലാവരെയും നേരിട്ടും ഫോണിലും വിളിച്ച് പിന്തുണ തേടിയിട്ടുണ്ട് ശശി തരൂര്‍. സ്വന്തം നാട്ടില്‍ നിന്ന് എത്രപേര്‍ പിന്തുണയ്ക്കുമെന്ന ചോദ്യമാണ് തരൂരിന് മുമ്പിലുള്ളത്.

50 വോട്ടുകള്‍ കിട്ടുമെന്ന് ചില നേതാക്കള്‍ പ്രതികരിച്ചു. പ്രമുഖ നേതാക്കളുടെ പിന്തുണ പ്രതീക്ഷിക്കുന്നില്ല. എങ്കിലും ശശി തരൂര്‍ നേതൃത്വത്തിലെത്തണമെന്ന് ആഗ്രഹിക്കുന്ന ഒരുപറ്റം ആളുകള്‍ കോണ്‍ഗ്രസിലുണ്ട്. 100 വോട്ട് വരെ കിട്ടിയാല്‍ അത് വലിയ അംഗീകാരമാകുമെന്ന് അവര് പറയുന്നു. വിശദവിവരങ്ങള്‍ ഇങ്ങനെ...

1

കേരളത്തില്‍ 310 വോട്ടര്‍മാരാണുള്ളത്. 15 പാര്‍ലമെന്റ് അംഗങ്ങള്‍, 280 ബ്ലോക്ക് കമ്മിറ്റികളില്‍ നിന്നുള്ള ഓരോ കെപിസിസി അംഗങ്ങള്‍, പുതിയതായി രൂപീകരിച്ച അഞ്ച് ബ്ലോക്ക് കമ്മിറ്റികളില്‍ നിന്ന് ഓരോ അംഗങ്ങള്‍, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ 10 പേര്‍... ഇതാണ് വോട്ടര്‍മാര്‍. ഇതില്‍ പലരും മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ശശി തരൂരിനുള്ള പിന്തുണ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രകടവുമാണ്.

2

മുതിര്‍ന്ന നേതാവ്, പാര്‍ട്ടിയുടെ ദളിത് മുഖം, പ്രവര്‍ത്തന പരിചയം, ഒട്ടേറെ സുപ്രധാന പദവികള്‍ വഹിച്ച വ്യക്തി എന്നതെല്ലാം ഖാര്‍ഗെക്ക് അനുകൂല ഘടകമാണ്. ഇതിനെല്ലാം പുറമെ, ഔദ്യോഗിക സ്ഥാനാര്‍ഥി എന്ന പ്രചാരണവും. ഔദ്യോഗിക സ്ഥാനാര്‍ഥി ഇല്ല എന്നാണ് ഹൈക്കമാന്റ് നേരത്തെ വ്യക്തമാക്കിയത്. എന്നാല്‍ ഖാര്‍ഗെയെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി കാണുന്നവരാണ് കൂടുതല്‍.

3

ആദ്യഘട്ടത്തില്‍ നിഷ്പക്ഷ നിലപാടാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എടുത്തിരുന്നത്. എന്നാല്‍ കഴിഞ്ഞദിവസം അദ്ദേഹം തരൂരിന് പ്രവൃത്തി പരിചയമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതോടെ സുധാകരന്റെ പിന്തുണ ഖാര്‍ഗെക്കാവുമെന്ന് ഉറപ്പായി. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഖാര്‍ഗെക്കൊപ്പം പ്രചാരണത്തിന് ഇറങ്ങുകയും ചെയ്തു. മറ്റു പല നേതാക്കളും തരൂരിനെ തള്ളിയിട്ടുണ്ട്.

4

ഒട്ടേറെ സംസ്ഥാനങ്ങളില്‍ ശശി തരൂര്‍ നേരിട്ട് പ്രചാരണത്തിന് പോയിരുന്നു. കേരളത്തില്‍ പാര്‍ട്ടി ആസ്ഥാനത്തെത്തിയ വേളയില്‍ മുതിര്‍ന്ന നേതാക്കള്‍ ആരും സ്വീകരിക്കാന്‍ എത്തിയില്ല. എങ്കിലും പ്രവര്‍ത്തകരുടെ ഹൃദ്യമായ സ്വീകരണം തരൂരിന് ലഭിച്ചു. പ്രവര്‍ത്തകര്‍ തന്നെയാണ് തന്റെ ശക്തി എന്നാണ് തരൂര്‍ പറയുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ മാത്രമാണ് തരൂരിന് നേരിട്ട് കാണാനും വോട്ട് അഭ്യര്‍ഥിക്കാനും സാധിച്ചത്.

5

കോഴിക്കോട് എംപി എംകെ രാഘവന്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് കെഎസ് ശബരീനാഥന്‍, മുതിര്‍ന്ന നേതാവ് തമ്പാനൂര്‍ രവി എന്നിവരുടെ നിലപാട് ശശി തരൂരിന് അനുകൂലമാണ്. 50 വോട്ടുകള്‍ ഉറപ്പായും തരൂരിന് കേരളത്തില്‍ നിന്ന് കിട്ടുമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു. അതിലേറെ വോട്ടുകള്‍ കിട്ടിയാല്‍ വലിയ അംഗീകാരമാകുമെന്നും അവര്‍ രഹസ്യമായി പ്രതികരിക്കുന്നു.

6

ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് കര്‍ണാടകയിലെ ബെല്ലാരിയിലുള്ള സങ്കനകല്ലുവിലെ ക്യാപ് സൈറ്റിലാണ് വോട്ടിങ് കേന്ദ്രം. ഇവിടെ 40 പേര്‍ക്ക് വോട്ടുണ്ട്. ഇന്ന് ഭാരത് ജോഡോ യാത്ര ഉണ്ടാകില്ല. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ഇവിടെയാണ് വോട്ട് രേഖപ്പെടുത്തുക. 9000ത്തിലധികം പാര്‍ട്ടി പ്രതിനിധികളാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെ കണ്ടെത്താന്‍ വിവിധ സംസ്ഥാനങ്ങളില്‍ വോട്ട് രേഖപ്പെടുത്തുക.

7

സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി മന്‍മോഹന്‍ സിങ് എന്നിവര്‍ ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് തയ്യാറാക്കിയ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തുക. ബുധനാഴ്ചയാണ് വോട്ടെണ്ണുക. മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ലഭിച്ച സ്വീകരണം ശശി തരൂരിന് പ്രതീക്ഷ നല്‍കുന്നതാണ്. തരൂരിന് പരിചയക്കുറവുണ്ട് എന്നാണ് അദ്ദേഹത്തെ വിമര്‍ശിക്കുന്നവര്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. കെ സുധാകരന്‍ ഇക്കാര്യം എടുത്തുപറയുകയും ചെയ്തു. 46 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുണ്ടെന്നായിരുന്നു തരൂരിന്റെ മറുപടി. കേരളത്തില്‍ നിന്ന് 100ല്‍ കൂടുതല്‍ വോട്ട് കിട്ടുമെന്നും തരൂര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+