Get Updates
Get notified of breaking news, exclusive insights, and must-see stories!

'മാധ്യമ സ്വാതന്ത്ര്യത്തിനായുള്ള നിലപാടുകൾ എന്ത് പ്രഹസനമാണ് സഖാക്കളെ ? എവിടെ കവികളും ബുദ്ധിജീവികളും'

തിരുവനന്തപുരം: സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി പൊലീസ് ആക്ടില്‍ വരുത്തിയ ഭേദഗതിക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കിയിരുന്നു. കഴിഞ്ഞ മന്ത്രിസഭ യോഗത്തില്‍ അംഗീകാരം നല്‍കിയ ഭേദഗതിക്കാണ് ഇപ്പോള്‍ ഗവര്‍ണറും അംഗീകാരം നല്‍കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ അധിക്ഷേപം, വ്യാജ വാര്‍ത്ത തുടങ്ങിയവയ്ക്കെതിരെ കേസെടുക്കാന്‍ പൊലീസിന് ഇനി മുതല്‍ കൂടുതല്‍ അധികാരം ലഭിക്കും.

കൂടാതെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാനും സാധിക്കും. എന്നാല്‍ ഇതിനെതിരെ വലിയ പ്രതിഷേധവും ഉയരുന്നുണ്ട്. മാധ്യമ സ്വാതന്ത്ര്യത്തിനും ഇതു ബാധകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. ഇപ്പോഴിതാ ഈ നിയമ ഭേദഗതിക്കെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് എംടി രമേശ്. അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലേക്ക്.

സഖാക്കള്‍ അറിഞ്ഞില്ലേ

സഖാക്കള്‍ അറിഞ്ഞില്ലേ

നട്ടെല്ലില്ലാത്ത നിലപാടുകള്‍ പറയാന്‍ സി.പി.എമ്മുകാര്‍ക്ക് എല്ലില്ലാത്ത നാക്ക് മാത്രം മതിയെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു, മാധ്യമ സ്വാതന്ത്ര്യനും ആവിഷ്‌ക്കാര സ്വാതന്ത്ര്യനും വേണ്ടി വാതോരാതെ ബഹളം വെക്കുന്ന സഖാക്കള്‍ പൊലീസ് ആക്ട് 118 എ പാസ്സാക്കിയതറിഞ്ഞില്ലെ,,?

എന്ത് പ്രഹസനമാണ് സഖാക്കളെ

എന്ത് പ്രഹസനമാണ് സഖാക്കളെ

മാധ്യമ സ്വാതന്ത്ര്യന് വേണ്ടിയുള്ള നിങ്ങളുടെ നിലപാടുകള്‍ എന്ത് പ്രഹസനമാണ് സഖാക്കളെ ? എവിടെ കേരളത്തിലെ കവികളും സാഹിത്യകാരന്മാരും ബുദ്ധിജീവികളും എവിടെ,,? എല്ലാവരുടെയും നാക്കിറങ്ങി പോയോ ?.ഇടത് ജ്വരം ബാധിച്ച കേരളത്തിലെ മാധ്യമങ്ങളും ഈ നിയമത്തിനെതിരെ പ്രതികരിച്ച് കണ്ടില്ല.

ജനാധിപത്യവിരുദ്ധം

ജനാധിപത്യവിരുദ്ധം

ജനാധിപത്യ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ അപകീര്‍ത്തിയുമായി ബന്ധപ്പെട്ട വകുപ്പ് റദ്ദാക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പ്രഖ്യാപിച്ച സിപിഎമ്മാണ് കേരള പൊലീസ് ആക്ടില്‍ അതിനെക്കാള്‍ ജനാധിപത്യവിരുദ്ധമായ നിയമം എഴുതിച്ചേര്‍ക്കുന്നത്.

മുഖ്യധാര മാധ്യമങ്ങള്‍

മുഖ്യധാര മാധ്യമങ്ങള്‍

ഐപിസി 499 അനുസരിച്ചുള്ള മാനനഷ്ടക്കേസ് നോണ്‍ കോഗ്‌നിസിബിള്‍ ആയതിനാല്‍ തുടര്‍നടപടിക്കു മജിസ്‌ട്രേട്ടിന്റെ അനുവാദമുള്ളു. പക്ഷെ പൊലീസ് ആക്ട 118 എ പ്രകാരം കേസെടുക്കാന്‍ പരാതി പോലും വേണ്ട. മുഖ്യധാര മാധ്യമങ്ങളുടെ ഉള്‍പ്പെടെ കഴുത്തില്‍ കത്തിവെക്കുന്ന കരിനിയമമാണ് 118 എ അത് പിന്‍വലിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+