കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗജന്യ ഭക്ഷ്യധാന്യങ്ങള്‍, 20 രൂപയ്ക്ക് ഊണ്‍; പ്രതിസന്ധി നേരിടാന്‍ 20000 കോടിയുടെ സാമ്പത്തിക പാക്കേജ്

Google Oneindia Malayalam News

തിരുവനന്തപുരം: കോറോണ വൈറസ് പ്രതിരോധം ശക്തമാക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്ത് സര്‍ക്കാര്‍ 20000 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. ഏപ്രിലില്‍ നല്‍കേണ്ട പെന്‍ഷന്‍ ഈ മാസം നല്‍കുമെന്നും സാമൂഹിക പെന്‍ഷന്‍ ഇല്ലാത്തവര്‍ക്ക് 1000 രൂപ വീതം നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രതിദിന കൊറോണ അവലോക യോഗത്തിന് ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കൊറോണ: 65 വയസ്സിന് മുകളിൽ പ്രായമുളളവർ വീടിന് പുറത്തിറങ്ങരുത്, നിയന്ത്രണം കടുപ്പിച്ച് കേന്ദ്രം !കൊറോണ: 65 വയസ്സിന് മുകളിൽ പ്രായമുളളവർ വീടിന് പുറത്തിറങ്ങരുത്, നിയന്ത്രണം കടുപ്പിച്ച് കേന്ദ്രം !

കുടുംബശ്രീ വഴി ഏപ്രില്‍-മെയ് മാസങ്ങളില്‍ 2000 കോടി രൂപയുടെ വായ്പ ലഭ്യമാക്കും. കുടുംബങ്ങള്‍ക്കാണ് വായ്പ ലഭ്യാവുക. ഏപ്രിലില്‍ നല്‍കേണ്ട സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കൂടി ഈ മാസം നല്‍കും. (1320 കോടി). സംസ്ഥാനത്ത് 50 ലക്ഷത്തില്‍പ്പരം ആളുകള്‍ള്‍ക്ക് സാമൂഹികസുരക്ഷ പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. ഏപ്രില്‍, മെയ് മാസങ്ങളില്‍ 1000 കോടി രൂപ വീതമുളള ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

pinarayi

മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ.

  • രണ്ട് മാസത്തിനുളളില്‍ കുടുംബശ്രീ വഴി രണ്ടായിരം കോടി രൂപയുടെ വായ്പ
  • രണ്ട് മാസത്തിനുളളില്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മുഖേന രണ്ടായിരം കോടി രൂപയുടെ തൊഴില്‍ ദിനം
  • ഏപ്രില്‍ മാസത്തേതടക്കം രണ്ടുമാസത്തെ സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ ഈ മാസം ,
  • 1,320 കോടി രൂപ ചെലവഴിക്കും
  • പെന്‍ഷന്‍ ഇല്ലാത്ത ബിപിഎല്‍ - അന്ത്യോദയ വിഭാഗത്തില്‍‍ പെട്ട അര്‍ഹരായവര്‍ക്ക് 1000 രൂപ ധനസഹായം
  • എല്ലാ കുടുംബങ്ങള്‍ക്കും ഒരു മാസത്തേക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍
  • 1000 ഭക്ഷണശാലകളിലൂടെ കുറഞ്ഞ നിരക്കില്‍ ഊണ് നല്‍കുന്ന പദ്ധതി വേഗത്തില്‍ ആരംഭിക്കും,
  • 25 രൂപയ്ക്ക് ഊണ് എന്നത് 20 രൂപയായി കുറച്ചു
  • 500 കോടി രൂപയുടെ ഹെല്‍ത്ത് പാക്കേജ്
  • സര്‍ക്കാര്‍ നല്‍കേണ്ട എല്ലാ കുടിശിക തുകകളും ഏപ്രില്‍ മാസത്തോടെ തീര്‍ക്കും,
  • 14,000 കോടി രൂപ ചെലവഴിക്കും
  • ഓട്ടോ, ടാക്സി, ഫിറ്റ്നസ് ചാര്‍ജ് ഇളവ്
  • ബസ് (സ്റ്റേജ് കാരിയര്‍, കോണ്‍ട്രാക്ട് കാരിയര്‍) വാഹനങ്ങള്‍ക്ക് ടാക്സില്‍ ഇളവ്
  • വൈദ്യുതി- വാട്ടര്‍ അതോറിറ്റി ബില്ലുകള്‍ അടയ്ക്കാന്‍ ഒരുമാസത്തെ സാവകാശം
  • സിനിമാ തിയറ്ററുകള്‍ക്ക് എന്റര്‍ടെയിന്‍മെന്റ് ടാക്സ് ഇളവ്
English summary
Coronavirus: state govt announced financial package of 20000 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X