Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്യാടന്‍ ഷൗക്കത്ത് ചെയര്‍മാനായ നിലമ്പൂര്‍ അര്‍ബന്‍ ബാങ്കില്‍ കോടികളുടെ ക്രമക്കേടെന്ന്

ആര്യാടന്‍ ഷൗക്കത്ത് ചെയര്‍മാനായ നിലമ്പൂര്‍ അര്‍ബന്‍ ബാങ്കില്‍ കോടികളുടെ ക്രമക്കേടെന്ന്

മലപ്പുറം: കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൌക്കത്ത് ചെയര്‍മാനായ നിലമ്പൂര്‍ സഹകരണ അര്‍ബന്‍ ബാങ്കില്‍ കെട്ടിടം നവീകരണത്തിന്റെ മറവില്‍ കോടികളുടെ അഴിമതിയും ക്രമക്കേടും നടന്നതായി സഹകരണവകുപ്പ് നല്‍കിയ വിവരാവകാശരേഖ.

പൊതുപ്രവര്‍ത്തകനും ബാങ്ക് അംഗവുമായ സി ജി ഉണ്ണി സഹകരണസംഘം രജിസ്ട്രാര്‍ക്ക് നല്‍കിയ വിവരാവകാശ മറുപടിയിലാണ് വ്യാപക ക്രമക്കേടിന് സ്ഥിരീകരണമെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. നേരത്തെ, ഇദ്ദേഹം നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു സഹകരണവകുപ്പിന്റെ അന്വേഷണം.

bank

890 കോടിയുടെ ആസ്തിയുള്ള ബാങ്കിന് നിലമ്പൂര്‍ താലൂക്കില്‍ 24 ബ്രാഞ്ചുമുണ്ട്. ബാങ്കിന്റെ വികസനപ്രവര്‍ത്തനത്തിന് ആസ്തിയുടെ ഒരുശതമാനം വിനിയോഗിക്കാമെന്നാണ് ചട്ടം. ഇതിന്റെ മറവില്‍ കെട്ടിട നവീകരണത്തിന് ബാങ്ക് ഭരണസമിതി സഹകരണ വകുപ്പിനോട് അനുമതിചോദിച്ചിരുന്നു. എന്നാല്‍, നവീകരണത്തിന് ഇത്രയും തുക വിനിയോഗിക്കാനാകില്ലെന്ന് ജോ. രജിസ്ട്രാര്‍ വ്യക്തമാക്കി. തുടര്‍ന്ന്, കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഭരണസ്വാധീനം ഉപയോഗിച്ച് രജിസ്ട്രാറില്‍നിന്ന് അനുമതി നേടിയെന്നാണ് ആക്ഷേപം. 8.9 കോടി മുടക്കി നവീകരണം നിര്‍വഹിച്ചു.

ചെയര്‍മാനായ ആര്യാടന്‍ ഷൌക്കത്ത് ബാങ്കിനുവേണ്ടി ഇന്നോവ കാര്‍ വാങ്ങി. ചെയര്‍മാന് ഉപയോഗിക്കാന്‍ വാഹനം ഉണ്ടായിരിക്കെയാണിത്. ഡ്രൈവറെ താല്‍ക്കാലികമായി നിയമിച്ചു. വാഹനം ബാങ്ക് ആവശ്യങ്ങള്‍ക്കല്ലാതെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ നിയമവിരുദ്ധമായി ജോലിയില്‍ നിയമിച്ചതിലും ചട്ടലംഘനമുണ്ടായി. സഹകരണവകുപ്പ് രജിസ്ട്രാറാണ് പരാതി അന്വേഷിച്ചത്.

നവീകരണ പ്രവൃത്തിയുടെ പേരില്‍ അഴിമതിനടന്നതായി സി ജി ഉണ്ണി സഹകരണവകുപ്പ് സെക്രട്ടറിക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌പെഷല്‍ സെക്രട്ടറി സഹകരണവകുപ്പ് രജിസ്ട്രാറെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. ഇദ്ദേഹത്തിന്റെ അന്വേഷണത്തിലാണ് അഴിമതിയും ക്രമക്കേടും നടന്നതായി കണ്ടെത്തിയത്. റിപ്പോര്‍ട്ട് തുടര്‍ നടപടിക്കായി മലപ്പുറം ജോ. രജിസ്ട്രാര്‍ക്ക് കൈമാറിയിരിക്കയാണ്. ഇതില്‍ നടപടി വൈകുന്നതിനെതിരെ പരാതിക്കാരന്‍ മന്ത്രിക്ക് നിവേദനം നല്‍കിയിട്ടുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+