ഷംസീറിന്റെ പേരും പറഞ്ഞിട്ടുണ്ട്: പിണറായി വിജയന്റെ വാദത്തെ തള്ളി നസീര്‍, വെട്ടിലായി സിപിഎം
തിരുവനന്തപുരം: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍സിപിഎം നേതാവുമായിരുന്ന സിഒടി നസീറിനെതിരായ വധശ്രമകേസില്‍ നിയമസഭയിലും ഭരണ-പ്രതിപക്ഷ വാദപ്രതിവാദം. സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയ നോട്ടീസ് സര്‍ക്കാര്‍ അംഗീകരിക്കാത്തത് വാക്കേറ്റത്തിനും ഇറങ്ങിപ്പോക്കിനും ഇടയാക്കി.
സിഒടി നസീറിനെതിരായി നടന്ന ആക്രമമം ഒറ്റപ്പെട്ട സംഭവമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണം. കേസില്‍ എഎന്‍ ഷംസീറിന്റെ പേരില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ മുഖ്യമന്ത്രിയുടെ വാദങ്ങളെ പൂര്‍ണ്ണമായും തള്ളി സിഒടി നസീര്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍.. വിശദാംശങ്ങള്‍ ഇങ്ങനെ..

മുഖ്യമന്ത്രിയുടെ വാദം തെറ്റ്
തനിക്കെതിരെ നടന്ന വധശ്രമകേസില്‍ തലശ്ശേരി എംഎല്‍എ എഎന്‍ ഷംസീറിന്റെ പേരില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നാണ് സിഓടി നസീര്‍ വ്യക്തമാക്കുന്നത്. കണ്ണൂരിലെ പ്രാദേശിക സിപിഎം നേതാക്കളാണ് വധശ്രമം നടത്തിയത്. ആരുടെ നിര്‍ദ്ദേശപ്രകാരമാണ് അക്രമണം നടന്നതെന്നും കൃത്യത്തില്‍ എഎന്‍ ഷംസീറിനുള്ള പങ്കും വിശദമായി പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നും സിഒടി നസീര്‍ പറഞ്ഞു.

ആക്രമിച്ച് കീഴടക്കുന്ന രീതി
ആശയഭിന്നതയുള്ളവരെ ആക്രമിച്ച് കീഴടക്കുന്ന രീതിയാണ് അവര്‍ തുടരുന്നത്. കേസില്‍ പോലീസ് തന്റെ മൊഴി രേഖപ്പെടുത്തിയപ്പോഴെല്ലാം ഗൂഡാലോചനെയെക്കുറിച്ച് കൃത്യമായി പറഞ്ഞിട്ടുണ്ട്. എഎൻ ഷംസീര്‍ ഭീഷണിപ്പെടുത്തിയ കാര്യവും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പോലീസ് എന്തുകൊണ്ടാണ് ഷംസീറിന്റെ പേര് പുറത്തുപറയാന്‍ മടിക്കുന്നുവെന്നും നസീര്‍ ചോദിക്കുന്നു.

പ്രതിപക്ഷം ആരോപണം
നേരത്തെ വിഷയം സഭയില്‍ ഉന്നയിച്ച പ്രതിപക്ഷം സര്‍ക്കാറിനും പോലീസിനുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. കേസില്‍ ഗൂഡാലോചന കൈകാര്യം ചെയ്യുന്നതില്‍ പോലീസ് പരാജയപ്പെട്ടെന്നും ആരോപണ വിധേയനായ എഎന്‍ ഷംസീറിനെ പിന്തുണയക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.

ഒറ്റപ്പെട്ട സംഭവം
എന്നാല്‍ നസീറിനെതിരെ നടന്ന ആക്രണം ഒറ്റപ്പെട്ട സംഭവമാണെന്നും സംഭവത്തില്‍ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നുമായിരുന്നു സഭയില്‍ മുഖ്യമന്ത്രി വിശദീകരിച്ചത്. ഇതിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്ന് വ്യക്തമാക്കിയ പിണറായി കേസിന്റെ ഗൂഡാലോചനയില്‍ എഎന്‍ ഷംസീര്‍ എംഎല്‍എയ്ക്ക് പങ്കുണ്ടെന്ന ആരോപണവും നിഷേധിച്ചു.

ഷംസീറിന്റെ പേരില്ല
നസീറിന്റെ മൊഴിയില്‍ ഷംസീറിന്റെ പേരില്ല. നിയമസഭയെ എന്തും വിളിച്ചുപറയാനുള്ള വേദിയാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. നസീറിന്റെ മൊഴി മൂന്ന് തവണ രേഖപ്പെടുത്തി. മൂന്ന് തവണയും മൊഴി നസീറിനെ വായിച്ച് കേൾപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ചു.

രമേശ് ചെന്നിത്തല
തലശേരി സ്റ്റേഡിയം നിര്‍മാണത്തില്‍ ക്രമക്കേടാരോപിച്ചപ്പോള്‍ കാല് തല്ലിയൊടുക്കുമെന്ന് ഷംസീര്‍ ഭീഷണിപ്പടുത്തിയ വിവരം സിഒടി നസീര്‍ പറഞ്ഞിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല സഭയില്‍ പറഞ്ഞു. എന്നിട്ടും അന്വേഷണത്തില്‍ നിന്ന് എംഎല്‍എയെ ഒഴിവാക്കുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
-
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications