Get Updates
Get notified of breaking news, exclusive insights, and must-see stories!

മെലിഞ്ഞ യുവതിയെ തേടി പോലീസ്; ലക്ഷങ്ങള്‍ കവര്‍ന്ന ദമ്പതികളെ പൊക്കിയത് നാല് മണിക്കൂറിനകം

ലഭ്യമായ സിസിടിവി ദൃശ്യങ്ങള്‍ ഉടന്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചു. ചിലര്‍ ഫോണ്‍ വഴി പ്രതികരിച്ചു. വാഹന നമ്പര്‍ പോലീസ് കണ്ടെത്തിയത് വിദഗ്ധമായിട്ടാണ്.

തിരുവനന്തപുരം: വ്യത്യസ്തമായ മോഷണ കഥയാണ് തലസ്ഥാനത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. മോഷ്ടാക്കളായി വന്നത് നവദമ്പതികള്‍. എല്ലാ പ്രയാസങ്ങളും ഒഴിഞ്ഞ് സുഖമായി ജീവിക്കണമെന്ന ഒറ്റ ആഗ്രഹം. അതിന് വേണ്ടി അവര്‍ ഒപ്പിച്ച വേലകളെല്ലാം ഞൊടിയിടയില്‍ പൊളിച്ചത് പോലീസിന്റെ ബുദ്ധി. നഗരത്തില്‍ ചീറി പാഞ്ഞ മോഷ്ടാക്കളെ പോലീസ് പൊക്കിയത് നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍. കിട്ടയ രണ്ട് സൂചനകള്‍ മാത്രമാണ് പോലീസ് തുമ്പായെടുത്തത്. വീട്ടിലെത്തുമ്പോള്‍ മുറ്റത്ത് കാത്തുനിന്ന പോലീസിനെ കണ്ട് ദമ്പതികള്‍ ഞെട്ടി. ഒരിക്കലും പിടിക്കപ്പെടില്ലെന്ന് തോന്നിയ അവര്‍ക്ക് കൂടുതലൊന്നും പോലീസിനോട് മറച്ചുവയ്ക്കാനായില്ല. എല്ലാം തുറന്നുപറയുകയും ചെയ്തു...

ഒരിക്കലും പിടിക്കപ്പെടില്ല

ഒരിക്കലും പിടിക്കപ്പെടില്ല

പ്രയാസങ്ങള്‍ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് യുവദമ്പതികള്‍ മോഷണത്തിന് ഇറങ്ങിയത്. വഞ്ചിയൂരിലെ വീട്ടിലെത്തി വൃദ്ധയെ ആക്രമിച്ച് സ്വര്‍ണവുമായി കടക്കുകയും ചെയ്തു. ഒരിക്കലും പിടിക്കപ്പെടില്ലെന്നാണ് വിശാഖും നയനയും കരുതിയത്.

കണ്‍ട്രോള്‍ റൂമിലേക്ക്

കണ്‍ട്രോള്‍ റൂമിലേക്ക്

എന്നാല്‍ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വന്ന വിവരം പൂര്‍ണമായിരുന്നില്ല. കവര്‍ച്ച നടന്നിട്ടുണ്ട്. പയ്യനും മെലിഞ്ഞ പെണ്‍കുട്ടിയുമാണ് കവര്‍ച്ചക്കാര്‍. സംഭവം നടന്ന ഉടനെ ബൈക്കില്‍ രക്ഷപ്പെടുകയും ചെയ്തു- ഇതാണ് ലഭിച്ച വിവരം.

പോലീസ് കളി തുടങ്ങി

പോലീസ് കളി തുടങ്ങി

ഈ വിവരങ്ങള്‍ വച്ചാണ് പോലീസ് കളി തുടങ്ങിയത്. ഉടന്‍ മോഷണം നടന്ന വഞ്ചിയൂര്‍ തകരപ്പറമ്പ് പ്രിയദര്‍ശിനിയിലെ വീടിനോട് ചേര്‍ന്ന റോഡുകള്‍ പോലീസ് പരിശോധിച്ചു. സിസിടിവി ക്യാമറകളില്‍ മോഷ്ടാക്കളുടെ ചിത്രം പതിഞ്ഞിട്ടുണ്ടോ എന്ന് പരിശോധിച്ചു.

മെലിഞ്ഞ പെണ്ണ്

മെലിഞ്ഞ പെണ്ണ്

സംഭവം നടന്നുവെന്ന് പറയുന്ന രാവിലെ എട്ടരയ്ക്ക് പ്രദേശത്ത് കൂടെ നിരവധി സ്ത്രീയും പുരുഷനും ബൈക്കില്‍ പോയിട്ടുണ്ട്. മെലിഞ്ഞ പെണ്ണിനെ തേടിയ പോലീസിന് ലഭിച്ചത് മൂന്ന് ദൃശ്യങ്ങള്‍. അതില്‍ പോലീസ് നടത്തിയ പരിശോധന കൃത്യമാകുകയായിരുന്നു.

സംശയം ഒരു ബൈക്കിലേക്ക്

സംശയം ഒരു ബൈക്കിലേക്ക്

മൂന്ന് ബൈക്കുകളാണ് സംശയകരമായ രീതിയില്‍ കണ്ടത്. അതില്‍ മൂന്നും മെലിഞ്ഞ സ്ത്രീകളാണ് പിന്നിലിരുന്നത്. പക്ഷേ, ഓടിച്ചിരുന്നത് പയ്യനാണെന്ന വിവരം പോലീസ് ഓര്‍ത്തെടുത്തപ്പോള്‍ സംശയം ഒരു ബൈക്കിലേക്ക് ചുരുങ്ങി.

 നമ്പര്‍ ചുരണ്ടി മാറ്റി

നമ്പര്‍ ചുരണ്ടി മാറ്റി

ആ ബൈക്കിന്റെ നമ്പര്‍ പരിശോധിച്ചാല്‍ വേഗം പിടിക്കാമെന്ന പോലീസ് കരുതലിന് തുടക്കത്തില്‍ തിരിച്ചടിയായിരുന്നു. കാരണം നമ്പര്‍ ചുരണ്ടി മാറ്റിയിരിക്കുന്നു. അപ്പോള്‍ പോലീസിന് സംശയം ബലപ്പെട്ടു. പ്രതികള്‍ ഇവര്‍ തന്നെ.

 സോഷ്യല്‍ മീഡിയ വഴി

സോഷ്യല്‍ മീഡിയ വഴി

ലഭ്യമായ സിസിടിവി ദൃശ്യങ്ങള്‍ ഉടന്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചു. ചിലര്‍ ഫോണ്‍ വഴി പ്രതികരിച്ചു. വാഹന നമ്പര്‍ പോലീസ് കണ്ടെത്തിയത് വിദഗ്ധമായിട്ടാണ്. ബൈക്കുകളുടെ തരം നോക്കിയ ശേഷമാണ് ഡീലര്‍മാരുടെ സഹായത്തോടെ ഉടമസ്ഥനെ കണ്ടെത്തിയത്.

പുറത്ത് കാത്തുനിന്നു

പുറത്ത് കാത്തുനിന്നു

കണ്ണേറ്റുമുക്കിയ വിശാഖനെയും ഭാര്യയെയും തേടി പോലീസ് പുറപ്പെട്ടു. വീട്ടില്‍ ചുരണ്ടി മാറ്റിയ നമ്പറുള്ള ബൈക്ക് കണ്ടതോടെ പോലീസ് ഉറപ്പിച്ചു. പക്ഷേ ദമ്പതികള്‍ വീട്ടിലുണ്ടായിരുന്നില്ല. പോലീസ് പുറത്ത് കാത്തുനിന്നു.

23 പവന്‍ സ്വര്‍ണം

23 പവന്‍ സ്വര്‍ണം

ഈ സമയം വഞ്ചിയൂരിലെ വീട്ടില്‍ നിന്നു കവര്‍ന്ന 23 പവന്‍ സ്വര്‍ണം പണയം വയ്ക്കുന്ന തിരക്കിലായിരുന്നു വിശാഖനും നയനയും. കുറച്ചു സ്വര്‍ണം പണയം വച്ചു പണം വാങ്ങി. ചില കടക്കാര്‍ക്ക് പണം കൈമാറുകയും ചെയ്തു.

ആശ്ചര്യപ്പെടുത്തുന്ന വിവരങ്ങള്‍

ആശ്ചര്യപ്പെടുത്തുന്ന വിവരങ്ങള്‍

വീട്ടിലേക്ക് വന്ന വിശാഖിനെ ഷാഡോ പോലീസ് തടഞ്ഞതോടെ പെട്ടുവെന്ന് ബോധ്യമായി. വഞ്ചിയൂര്‍ പോലിസ് സ്‌റ്റേഷനിലെത്തിച്ച പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് ആശ്ചര്യപ്പെടുത്തുന്ന വിവരങ്ങളാണ്. ഇരുവരും പ്രണയിച്ച് വിവാഹം ചെയ്തതാണ്.

ഓട്ടോ ഡ്രൈവര്‍

ഓട്ടോ ഡ്രൈവര്‍

പ്ലസ് ടുവിന് തുടങ്ങിയ പ്രണയം നയനക്ക് 18 വയസ് തികഞ്ഞപ്പോള്‍ തന്നെ വിവഹത്തില്‍ എത്തി. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചായിരുന്നു വിവാഹം. ഓട്ടോ ഡ്രൈവറായ വിശാഖന് ജീവിത ചെലവിന് മതിയായ സമ്പാദ്യമുണ്ടായിരുന്നില്ല.

കടം വാങ്ങലും പണയവും

കടം വാങ്ങലും പണയവും

പിന്നീട് കടം വാങ്ങലും പണയം വയ്ക്കലുമെല്ലാമായി. എല്ലാ പ്രശ്‌നവും അവസാനിക്കണമെങ്കില്‍ വന്‍ തുക ലഭിക്കണം. അതിന് കണ്ട വഴിയാണ് മോഷണം. വഞ്ചിയിലൂരിലെ വീട്ടിലെത്തി വിലാസം ചോദിച്ച് പരിചയം നടിച്ച് ഇരുവരും അകത്തുകയറുകയായിരുന്നു.

ഉച്ചയോടെ എല്ലാം തീര്‍ന്നു

ഉച്ചയോടെ എല്ലാം തീര്‍ന്നു

വൃദ്ധയായ സ്ത്രീയെ ബലം പ്രയോഗിച്ച് കെട്ടിയിട്ട ശേഷമാണ് ദമ്പതികള്‍ സ്വര്‍ണം കവര്‍ന്നത്. ഉടന്‍ രക്ഷപ്പെടുകയും ചെയ്തു. എന്നാല്‍ അധികം വൈകാതെ വിവരം പോലീസിന് ലഭിച്ചതോടെ വഞ്ചിയൂര്‍ പോലീസ് അന്വേഷണം ത്വരിതപ്പെടുത്തി. പ്രതികള്‍ വലയിലാകുകയും ചെയ്തു. ഉച്ചയ്ക്ക് ഒരുമണിയോടെ അറസ്റ്റ് രേഖപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+