Get Updates
Get notified of breaking news, exclusive insights, and must-see stories!

വികാര നിര്‍ഭരം ആ കാഴ്ച; കുഞ്ഞിന്റെ അമ്മക്ക് നീതിലഭിക്കണമെന്ന് ദമ്പതികള്‍, പുത്തനുടുപ്പ് വാങ്ങിനല്‍കി

തിരുവനന്തപുരം: കേരളം ഏറെ ചര്‍ച്ച ചെയ്ത വിഷയമാണ് അമ്മയറിയാതെ കുഞ്ഞിനെ കൈമാറിയ സംഭവം. അനുപമയുടെ കുഞ്ഞിനെയാണ് അവരറിയാതെ അനുപമയുടെ മാതാപിതാക്കള്‍ ശിശു ക്ഷേമ സമിതിക്ക് കൈമാറിയത്. ശിശുക്ഷേമ സമിതി കുഞ്ഞിനെ ആന്ധ്രയിലെ ദമ്പതികള്‍ക്ക് ദത്ത് നല്‍കുകയും ചെയ്തു. വികാരന നിര്‍ഭരമായിരുന്നു കുഞ്ഞിനെ കൈമാറിയ നിമിഷം. പുത്തനുടുപ്പുകള്‍ വാങ്ങി നല്‍കിയാണ് ദമ്പതികള്‍ കുഞ്ഞിനെ യാത്രയാക്കിയത്.

Recommended Video

cmsvideo
    ഈ പോറ്റമ്മയുടെ സങ്കടത്തിന് ആര് മറുപടി നൽകും..ഹൃദയഭേദകം ഈ കാഴ്ച്ച

    നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തടസങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാതൃത്വം എന്നത് പ്രസവത്തിലൂടെ മാത്രം പൂര്‍ണമാവില്ലെന്നാണ് ആ കാഴ്ച കണ്ടവര്‍ പറയുന്നത്.

    1

    കുഞ്ഞിന്റെ അമ്മയ്ക്ക് നീതി ലഭിക്കണമെന്ന് തന്നെയാണ് ദമ്പതികളുടെ ആഗ്രഹം. അതിനാല്‍ ഒരു തടസവും കൂടാതെ അവര്‍ കുഞ്ഞിനെ തിരിച്ചേല്‍പ്പിക്കുകയായിരുന്നു. കോടതിയുടെ ഉത്തരവില്ലാതെ കുഞ്ഞിനെ കൈമാറിയാല്‍ നിയമ പ്രശ്‌നം ഉണ്ടാകുമോയെന്നാണ് ദമ്പതികള്‍ ചോദിച്ചിരുന്നത്. കോടതിയുടെ നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ ദമ്പതികളെ അറിയിച്ചു.പുതിയ വസ്ത്രങ്ങള്‍ വാങ്ങി നല്‍കിയാണ് ദമ്പതികള്‍ കുഞ്ഞിനെ യാത്രയാക്കിയതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. കുഞ്ഞിനെ ദത്തെടുക്കുമ്പോള്‍ നടപടി ക്രമങ്ങള്‍ പാലിച്ചിരുന്നുവെന്ന് ദമ്പതികള്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ സൈറ്റില്‍ കുഞ്ഞിനെ ദത്തെടുക്കുന്നതിനായി അപേക്ഷച്ചിരുന്നുവെന്നും തുടര്‍ന്ന് വഞ്ചിയൂര്‍ കുടുംബ കോടതിയില്‍ സിറ്റിങ് ഉണ്ടായിരുന്നുവെന്നും ദമ്പതികള്‍ പറഞ്ഞു. കുഞ്ഞിനെ തിരികെ നല്‍കേണ്ടിവന്ന സാഹചര്യത്തില്‍ വീണ്ടും കുഞ്ഞിനു വേണ്ടി ദമ്പതികള്‍ അപേക്ഷിച്ചാല്‍ ഇവര്‍ക്ക് മുന്‍ഗണന ലഭിക്കും. കുഞ്ഞിനെ ദത്തെടുത്ത ശേഷം നേരത്തെ താമസിച്ചിരുന്ന സ്ഥലത്തായിരുന്നില്ല ഇവര്‍ താമസിച്ചിരുന്നത്. വിവാദങ്ങള്‍ മൂലം മാനസികമായി വിഷമിച്ചുവെന്നും ദമ്പതികള്‍ പറഞ്ഞു.

    2

    ഇന്നലെ രാത്രി എട്ടരയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ കുഞ്ഞുമായി ഉദ്യോഗസ്ഥര്‍ എത്തിയത്. ശിശുക്ഷേമ സമിതിയുടെ മേല്‍ന്നോട്ടത്തില്‍ കുട്ടിയുടെ സംരക്ഷണത്തിനായി പാളയത്തെ നിര്‍മ്മല ശിശുഭവനില്‍ കുഞ്ഞിനെ പ്രവേശിപ്പിച്ചു. കോടതി വിധി വരുന്നതുവരെ കുട്ടി ഇവിടെയായിരിക്കും കഴിയുക. രാജീവ് ഗാന്ധി ബയോ ടെക്‌നോളജിയില്‍ നിന്നുള്ള വിദഗ്ദര്‍ എത്തി കുട്ടിയുടെ ഡിഎന്‍എ സാമ്പിള്‍ ശേഖരിച്ചു. അനുപമയുടെയും അഝിത്തിന്റെയും സാമ്പിളുകളും ശേഖരിക്കും. ഇതു സംബന്ധിച്ച് അറിയിപ്പ് ലഭിച്ചെന്ന് അനുപമ പറഞ്ഞു. എന്നാല്‍ തന്റെയും ഭര്‍ത്താവിന്റെയും സാമ്പിളുകള്‍ ഒരുമിച്ച് ശേഖരിക്കാത്തത് അനുവദിക്കാന്‍ സാധിക്കില്ലെന്നും അനുപമ പറഞ്ഞു. തെറ്റ് ചെയ്തവര്‍ക്ക് സാമ്പിള്‍ എടുക്കാന്‍ ഉത്തരവാദിത്തം നല്‍കരതെന്നും. അവര്‍ പ്രിതകാര മനോഭാവത്തോടെ പെരുമാറുമെന്നും അനുപമ പറഞ്ഞു. ഒരുമിച്ച് സാമ്പിള്‍ ശേഖരിക്കുന്നതിനുള്ള സാങ്കേതിക തടസം എന്താണെന്ന് വ്യക്തമാക്കണമെന്നും അനുപമ ആവശ്യപ്പെട്ടു.

    3

    കുഞ്ഞിനെ കാണണമെന്നാവശ്യപ്പെട്ട് അനുപമ കത്ത് നല്‍കിയിരുന്നുവെങ്കിലും അനുവദിച്ചിട്ടുണ്ടായിരുന്നില്ല. അഞ്ച് ദിവസത്തിനകം കുഞ്ഞിനെ കേരളത്തിലെത്തിക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ശിശു ക്ഷേമ സമിതി തുടര്‍ നടപടികള്‍ സ്വീകരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ അതീവ രഹസ്യമായാണ് ഉദ്യോഗസ്ഥര്‍ യാത്ര തിരിച്ചത്. 4.15 ഓടെ മൂന്നംഗ പൊലീസുദ്യോഗസ്ഥ സംഘം സ്വകാര്യ വാഹനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുകയും. ഇവര്‍ക്ക് പിന്നാലെ ശിശുക്ഷേമ സമിതിയിലെ ജീവനക്കാരിയുമെത്തി.തിരിച്ചറിയാതിരിക്കാന്‍ നാലുപേരും വെവ്വേറെയായാണ് ടിക്കറ്റെടുത്ത്.

    4

    കുഞ്ഞിനെ ഏറ്റടുക്കുന്നതിനായി കേരളത്തില്‍ നിന്ന് ഉദ്യോഗസ്ഥ സംഘമെത്തുന്ന വിവരം നേരത്തെ തന്നെ ദമ്പതികളെ അറിയിച്ചിരുന്നു. ഈ ദിവസം ഇത്രയാളുകല്‍ എത്തുമെന്നാണ് ദമ്പതികളെ അറിയിച്ചിരുന്നത്. ഫലം പോസിറ്റീവായാല്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കുഞ്ഞിനെ വിട്ടുകൊടുക്കുന്ന നടപടിയിലേക്ക് കടക്കും. കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന ഉള്‍പ്പെടെ നടത്തിയ റിപ്പോര്‍ട്ട് നല്‍കാന്‍ സി ഡബ്ല്യൂ സിയോട് തിരുവനന്തപുരം കുടുംബ കോടതി ആവശ്യപ്പെട്ടിരുന്നു. കുഞ്ഞിനെ തിരികെയെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ കുഞ്ഞിനെ തിരികെയെത്തിക്കുമെന്നും സിഡബ്ല്യു സി കോടതിയെ അറിയിച്ചിരുന്നു. കുഞ്ഞിനെ തിരികെയെത്തിക്കാനുള്ള നടപടി സ്വീകിച്ചുവരുന്നുവെന്ന നിലപാടാണ് ശിശുക്ഷേമ സമിതിയും കോടതിയെ അറിയിച്ചത്. സി ഡബ്യൂ സിയും ശിശുക്ഷേമ സമിതിയും ചേര്‍ന്ന് കുഞ്ഞിനെ വ്യാജരേഖകള്‍ ചമച്ച് ദത്തുനല്‍കിയെന്നാണ് അമ്മ അനുപമയുടെ ആരോപിച്ചിരുന്നു.

    5

    കുട്ടിയെ തിരിച്ചുകൊണ്ടുവരാന്‍ ശിശുക്ഷേമ സമിതിയെത്തന്നെ ചുമതലപ്പെടുത്തിയതില്‍ ഉത്കണ്ഠയുണ്ടെന്ന് കാണിച്ച് അനുപമ പരാതി നല്‍കിയിരുന്നു. ബാലാവകാശ കമ്മീഷനും വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കുമാണ് അനുപമ പരാതി നല്‍കിയിരുന്നത്. പോലീസും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും ശിശുക്ഷേമ സമിതിയും തന്നോട് നീതി കേടാണ് കാണിച്ചതെന്നും കുഞ്ഞിന്റെ സുരക്ഷ പരിഗണിച്ച് മതിയായ സംരക്ഷണം നല്‍കി തന്റെ കുഞ്ഞിനെ തിരിച്ചുകൊണ്ടുവരാനുള്ള സാഹചര്യമുണ്ടാക്കണമെന്നും അനുപമ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. കുഞ്ഞിന്റെ സുരക്ഷ പരിഗണിച്ച് മതിയായ സംരക്ഷണം നല്‍കി ശിശു സൗഹാര്‍ദമായ രീതിയില്‍ എന്റെ കുഞ്ഞിനെ തിരിച്ചു കൊണ്ടു വരാന്‍ സാഹചര്യം ഒരുക്കണമെന്ന് അപേക്ഷിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. അനുപമക്ക് കുഞ്ഞിനെ തിരികെ ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് സിപിഐ നേതാവ് ആനി രാജ പ്രതികരിച്ചിരുന്നു. ഒരു സ്ഥാപനം എടുത്ത നടപടിയില്‍ തെറ്റുണ്ടെങ്കില്‍ അത് തിരുത്തുന്നത് നല്ലതാണെന്നും ഇത്തരം വീഴ്ചകള്‍ ഇനിയും സംഭവിക്കാന്‍ പാടില്ലെന്നുമാണ് ആനി രാജ പറഞ്ഞത്.

    6


    ഒരു വര്‍ത്തോളമായി പ്രസവിച്ച കുഞ്ഞിനെ തേടി അലയുകയായിരുന്നു മുന്‍ എസ്എഫ്‌ഐ നേതാവായിരുന്ന അനുപമ. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും, പൊലീസിനും, ഡിജിപിക്കും, പാര്‍ട്ടിക്കും ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നുവെങ്കിലും ആരും തന്റെ പരാതി സ്വീകരിച്ചിരുന്നില്ലെന്ന് അനുപമ നേരത്തെ ആരോപിച്ചിരുന്നു. തുടര്‍ന്ന് സിപിഎം നേതാക്കള്‍ അനുപമക്ക് പിന്തുണയുമായി രംഗത്ത് വരികയായിരുന്നു. പിന്നീട് സര്‍ക്കാരും അനുപമക്ക് പിന്തുണയുമായി രംഗത്തെത്തി.

    7

    അതേസമയം കുഞ്ഞിനെ തന്റെ പക്കല്‍നിന്നും തട്ടിയെടുത്തതാണെന്ന് കാണിച്ച് അനുപമ മതാപിതാക്കള്‍ക്കെതിരെയും ബനിധുക്കള്‍ക്കെതിരെയും പരാതി നല്‍കിയിരുന്നു. എന്നാല്‍ അനുപമയുടെ സമ്മതത്തോടെയാണ് കുഞ്ഞിനെ കൈമാറിയതെന്നും. എല്ലാം അനുപമക്കറിയാമായിരുന്നുവെന്നും മാതാപിതാക്കള്‍ വാദിച്ചു. പിന്നീട് ഇവരെ മുന്‍കൂര്‍ ജാമ്യത്തിന് വിടുകയായിരുന്നു. അനുപമ കുഞ്ഞിനെ വിട്ട്കിട്ടണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിലുള്‍പ്പെടെ സമരം നിരാഹാര സത്യാഗ്രഹം ആരംഭിച്ചിരുന്നു. പിന്നീട് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതിന് ശേഷമാണ് അനുപമ സമരം അവസാനിപ്പിക്കാന്‍ തയ്യാറായത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+