കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടതി കനിയുമോ ? വിധി കാത്ത് കാവ്യ, നാദിര്‍ഷാ, പിന്നെ സുനി... തള്ളിയാല്‍ ദിലീപിനും തിരിച്ചടി

ഹൈക്കോടതിയാണ് ഇന്ന് മൂന്നു ജാമ്യ ഹര്‍ജിയും പരിഗണിക്കുന്നത്

  • By Sooraj
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഇന്ന് മുഴുവന്‍ കണ്ണുകളും ഹൈക്കോടതിയിലേക്ക്. മൂന്നു സുപ്രധാന ജാമ്യാപേക്ഷകളാണ് കോടതി ഇന്നു പരിഗണിക്കുന്നത്. കേസില്‍ സംശയത്തിന്റെ നിഴലിലുള്ള സംവിധായകന്‍ നാദിര്‍ഷാ, നടി കാവ്യാ മാധവന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നുണ്ട്.

കൂടാതെ കേസില്‍ ജയിലിലുള്ള മുഖ്യപ്രതി പള്‍സര്‍ സുനി നല്‍കിയ ജാമ്യാപേക്ഷയും കോടതിയുടെ പരിഗണനയിലെത്തും. സുനിയുടെ ജാമ്യാപേക്ഷയാവും കോടതി ആദ്യം പരിഗണിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

സുനിയുടെ ജാമ്യത്തെ എതിര്‍ക്കും

സുനിയുടെ ജാമ്യത്തെ എതിര്‍ക്കും

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കും. സ്ഥിരം ക്രിമിനലായ സുനിയുടെ ഇതുവരെയുള്ള കേസുകളെക്കുറിച്ചും പ്രോസിക്യൂഷന്‍ കോടതിയെ ധരിപ്പിക്കും. ഇതിന്റെ രേഖകളും ഹാജരാക്കും.

മുദ്രവച്ച കവറില്‍ സമര്‍പ്പിക്കും

മുദ്രവച്ച കവറില്‍ സമര്‍പ്പിക്കും

കേസിന്റെ ഇതുവരെയുള്ള അന്വേഷണ പുരോഗതി പ്രോസിക്യൂഷന്‍ മുദ്ര വച്ച കവറില്‍ കോടതിയില്‍സമര്‍പ്പിക്കും. ഇതു കൂടി പരിഗണിച്ചാവും കോടതി വിധി പുറപ്പെടുവിക്കുക.

ആദ്യം നല്‍കിയത് നാദിര്‍ഷാ

ആദ്യം നല്‍കിയത് നാദിര്‍ഷാ

കോടതിയില്‍ ആദ്യം മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത് ദിലീപിന്റെ സുഹൃത്ത് കൂടിയായ നാദിര്‍ഷായാണ്. ദിലീപിനെതിരേ മൊഴി നല്‍കാന്‍ അന്വേഷണസംഘത്തിന്റെ ഭാഗത്തു നിന്നും സമ്മര്‍ദ്ദമുണ്ടായെന്നും തന്നെ പ്രതിയാക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്നുമാണ് ഹര്‍ജിയില്‍ നാദിര്‍ഷാ പറയുന്നത്.

ചോദ്യം ചെയ്യലിന് ഹാജരായി

ചോദ്യം ചെയ്യലിന് ഹാജരായി

മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച ശേഷം നാദിര്‍ഷാ അന്വേഷണസംഘത്തിനു മുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരായിരുന്നു. ഈ ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ടായി സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.

ഭീഷണിപ്പെടുത്തിയെന്ന് കാവ്യ

ഭീഷണിപ്പെടുത്തിയെന്ന് കാവ്യ

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളാണ് കാവ്യ ജാമ്യ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നാണ് കാവ്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.

തന്നെ പീഡിപ്പിക്കുന്നു

തന്നെ പീഡിപ്പിക്കുന്നു

അറസ്റ്റിലായ ദിലീപിന്റെ ഭാര്യയെന്ന നിലയില്‍ അന്വേഷണസംഘം മാനസികമായി തന്നെ പീഡിപ്പിക്കുകയാണ്. കുടുംബത്തെ തകര്‍ക്കാന്‍ ഗൂഡാലോചന നടക്കുന്നതായും 56 പേജുകളുള്ള മുന്‍കൂര്‍ ജാമ്യയ ഹര്‍ജിയില്‍ കാവ്യ പറയുന്നു.

സുനിയെക്കൊണ്ട് പറയിക്കുന്നു

സുനിയെക്കൊണ്ട് പറയിക്കുന്നു

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ള പള്‍സര്‍ സുനിയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തനിക്കെതിരേ പ്രസ്താവനകള്‍ നടത്താന്‍ പോലീസ് അനുവദിച്ചത് അന്വേഷണം പക്ഷപാതരപരമാണെന്നതിന് തെളിവാണെന്നും കാവ്യ ചൂണ്ടിക്കാട്ടുന്നു.

 പ്രോസിക്യൂഷന്‍ അറിയിക്കുക

പ്രോസിക്യൂഷന്‍ അറിയിക്കുക

നാദിര്‍ഷായും കാവ്യയും തങ്ങള്‍ക്കെതിരേ ഉന്നയിച്ച ആരോണങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ പൂര്‍ണമായും തള്ളും. മാത്രമല്ല നിലവില്‍ നാദിര്‍ഷായെയും കാവ്യയെയും കേസില്‍ പ്രതിയാക്കേണ്ട സാഹചര്യമില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിക്കും.

പ്രോസിക്യൂഷന്റെ തന്ത്രം

പ്രോസിക്യൂഷന്റെ തന്ത്രം

നിലവില്‍ ഇരുവരെയും പ്രതിയാക്കില്ലെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നതെങ്കിലും ഭാവിയില്‍ കൂടുതല്‍ തെളിവ് ലഭിച്ചാല്‍ കാവ്യയെയും നാദിര്‍ഷായെയും ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്.

നാദിര്‍ഷാ പലതും മറച്ചുവച്ചു

നാദിര്‍ഷാ പലതും മറച്ചുവച്ചു

ചോദ്യം ചെയ്യലില്‍ നാദിര്‍ഷാ പലതും മറച്ചു വയ്ക്കുന്നതായുള്ള വിവരവും പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ അന്വേഷണസംഘം ആവശ്യപ്പെട്ടപ്പോള്‍ രണ്ടു തവണ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം നാദിര്‍ഷാ തിരിച്ചുപോയ കാര്യവും പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും.

ദിലീപിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച

ദിലീപിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച

നാലു തവണ കോടതി ജാമ്യാപേക്ഷ തള്ളിയെങ്കിലും ദിലീപ് വീണ്ടും സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൊവ്വാഴ്ചയാണ് വിധി പറയുന്നത്. ഹൈക്കോടതിയിലാണ് താരം ഹര്‍ജി നല്‍കിയത്. നേരത്തേ രണ്ടു തവണ വീതം ഹൈക്കോടതിയും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

നിര്‍ണായകമാവും

നിര്‍ണായകമാവും

കാവ്യ, നാദിര്‍ഷാ, പള്‍സര്‍ സുനി തുടങ്ങിവരുടെ ജാമ്യാപേക്ഷകളിലെ വിധി നാളെ ദിലീപിന്റെ ജാമ്യ ഹര്‍ജിയെയും സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നത്.

English summary
Court verdict on Kavya, Nadirsha, Suni bail petition today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X