Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവാക്സിൻ ഭാരിച്ച വിലയിൽ ജനത്തിന് മേൽ അടിച്ചേൽപ്പിക്കാനാകില്ല; നിയമപരമായി നേരിടുമെന്ന് എംകെ മുനീർ

തിരുവനന്തപുരം;ഇന്ത്യയിൽ വികസിപ്പിച്ച കൊവാക്സിൻ ഭാരിച്ച വിലയിൽ സാധാരണ ജനങ്ങളിൽ അടിച്ചേല്പിക്കാൻ ഒരിക്കലുമൊരു ജനാധിപത്യ വ്യവസ്ഥിതിയിൽ സർക്കാരിന് അവകാശമില്ലെന്ന് മുൻ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ എംകെ മുനീർ.ഓക്സ്ഫോർഡ് കണ്ടെത്തിയിട്ടുള്ള കോവിഷീൽഡ് ഇന്ത്യക്ക് ഏതെങ്കിലും കമ്പനിക്ക് വേണ്ടി വാങ്ങണമെങ്കിൽ അതിന് നാം പേറ്റന്റിന് റോയൽറ്റി കൊടുക്കേണ്ടതുണ്ട്. ആ പേറ്റന്റ് കിട്ടിയ മരുന്ന് സബ്സിഡൈസ് ചെയ്ത് കൊടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാൻ സർക്കാരിന് അവകാശമുണ്ട്. എന്നാൽ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിന്റെ കാര്യത്തിൽ അങ്ങനെയല്ല. അത് കൊണ്ട് വിഷയത്തെ നിയമപരമായി നേരിടുന്ന കാര്യം ആലോചിക്കുകയാണെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മുനീർ പറഞ്ഞു. പോസ്റ്റ് വായിക്കാം

mk muneer

കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് ഇന്ന് രാജ്യത്ത് നടക്കുന്ന വാദപ്രതിവാദം ഏറെ ഗൗരവമർഹിക്കുന്നതാണ്.ഇന്ത്യാ ഗവൺമെന്റ് വാക്സിൻ പോളിസി വളരെ സുതാര്യമായി ജനങ്ങൾക്ക് മുമ്പിൽ പറയേണ്ടതുണ്ട്.പല സംശയങ്ങളും ദൂരീകരിക്കപ്പെടണം. വാക്സിൻ വില നിജപ്പെടുത്തുന്നതിലെ വിവേചനവും ഇരട്ട നിലപാടും അവസാനിക്കേണ്ടതുണ്ട്.

വേൾഡ് ട്രേഡ് ഓർഗനൈസേഷൻ നിലവിൽ വന്നതിന് ശേഷം ട്രേഡ് റിലേറ്റഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടിയുമായി ബന്ധപ്പെട്ട് നാം ഏതെങ്കിലും രീതിയിലുള്ള ഉൽപ്പന്നങ്ങൾ സ്വന്തം രാജ്യത്ത് ഉണ്ടാക്കുകയാണെങ്കിൽ അത് മറ്റ് രാഷ്ട്രങ്ങൾക്ക് വാങ്ങണമെങ്കിൽ പേറ്റന്റിന് റോയൽറ്റി നൽകണം. ഇതാണ് പേറ്റൻറുമായി ബന്ധപ്പെട്ടുള്ള പുതിയ നിയമങ്ങൾ പറയുന്നത്.അതനുസരിച്ച് ഓക്സ്ഫോർഡ് കണ്ടെത്തിയിട്ടുള്ള കോവിഷീൽഡ് ഇന്ത്യക്ക് ഏതെങ്കിലും കമ്പനിക്ക് വേണ്ടി വാങ്ങണമെങ്കിൽ അതിന് നാം പേറ്റന്റിന് റോയൽറ്റി കൊടുക്കേണ്ടതുണ്ട്.

ആ പേറ്റന്റ് കിട്ടിയ മരുന്ന് സബ്സിഡൈസ് ചെയ്ത് കൊടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ഇന്ത്യാ ഗവൺമെന്റിന് അവകാശമുണ്ട്.അതുകൊണ്ടാണല്ലോ പൂനയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്ര ഗവൺമെൻറിന് 150 രൂപക്ക് വാക്സിൻ നൽകുന്നത്. എന്നാൽ മറ്റ് സംസ്ഥാനങ്ങൾക്ക് അത് വാങ്ങണമെങ്കിൽ 400 രൂപയും സ്വകാര്യ ആശുപത്രികൾക്ക് 800 രൂപയും നൽകണം. ഇതിൽ ഒരു ഏകീകൃത സ്വഭാവം കൊണ്ടുവരാൻ കേന്ദ്ര ഗവൺമെന്റ് എന്ത് കൊണ്ട് ശ്രമിച്ചില്ല എന്നത് ഗൗരവമുള്ള ചോദ്യമാണ്.

പേറ്റന്റ് കൊടുത്ത് കൊണ്ടാണെങ്കിലും കമ്പനികളുമായി ധാരണയുണ്ടാക്കി അത് സബ്സിഡൈസ് റേറ്റിൽ കൊടുക്കാൻ വേണ്ടി അനാവശ്യമായി കോടിക്കണക്കിന് രൂപ ചെലവഴിക്കുന്ന കേന്ദ്ര ഗവൺമെന്റിന് പലതും ചെയ്യാമായിരുന്നു. 'ജീവൻ രക്ഷാ വാക്സിന് വേണ്ടി ഒരു പണവും തങ്ങൾ ചെലവഴിക്കാൻ ഉദ്ദേശിക്കുന്നില്ല, സംസ്ഥാനങ്ങൾ ദുരിതം ഏറ്റുവാങ്ങിക്കൊള്ളട്ടെ' എന്നൊരു നടപടി ഫെഡറൽ സിസ്റ്റത്തിന്റെ മൊത്തം നിലനിൽപ്പിനെ ബാധിക്കുന്നതാണ്.

ഇനി രണ്ടാമത്തെ കാര്യത്തിലാണ് കൂടുതൽ അപകടം.
കോവാക്സിൻ എന്ന് പറയുന്നത് നാം തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിനാണ്.ഇത് നൽകിയിരിക്കുന്നത് ഹൈദരാബാദിലെ ഭാരത് ബയോടെക്കിനാണ്. അവരും ഇപ്പോൾ കേന്ദ്ര ഗവൺമെന്റിന് വാക്സിൻ 150 രൂപക്ക് തന്നെ നൽകാൻ തീരുമാനിച്ചിരിക്കുന്നു. പക്ഷേ സംസ്ഥാനങ്ങൾക്ക് അത് നാലിരട്ടി വിലയായ 600 രൂപക്കും സ്വകാര്യ ആശുപത്രികൾക്ക് 1200 രൂപക്കും വില നിശ്ചയിച്ചിരിക്കുന്നു. ഇതിന് പിന്നിലെ ചേതോവികാരമെന്തെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല.

സാധാരണ ഗതിയിൽ നമ്മൾ തദ്ദേശീയമായി വികസിപ്പിക്കുന്നൊരു വാക്സിൻ മറ്റ് രാജ്യങ്ങളിലേക്ക് പോവുമ്പോൾ അവർ ഇന്ത്യാ ഗവൺമെന്റിന് പേറ്റന്റിന് റോയൽറ്റി നൽകണം.എന്നാൽ ഇന്ത്യയിൽ വികസിപ്പിച്ച വാക്സിൻ ഒരിക്കലും ഭാരിച്ച വിലയിൽ സാധാരണ ജനങ്ങളിൽ അടിച്ചേല്പിക്കാൻ ഒരിക്കലുമൊരു ജനാധിപത്യ വ്യവസ്ഥിതിയിൽ ഗവൺമെന്റിന് അവകാശമില്ല. അത് കൊണ്ട് തന്നെ ഇത് ഗൗരവമായ വിഷയമാണ്.

ഇത് സംബന്ധിച്ച് ഞാൻ നിയമപരമായി കോടതിയെ സമീപിക്കണം എന്ന് വിചാരിക്കുകയാണ്. ഐക്യജനാധിപത്യ മുന്നണി നേതാക്കളുമായും പാർട്ടി നേതൃത്വവുമായും ആലോചിച്ച് ഇവ്വിഷയത്തിൽ നിയമ നടപടികളിലേക്ക് പോകണമെന്ന് ആഗ്രഹിക്കുന്നു.

മഞ്ഞ സാരിയില്‍ അതിസുന്ദരിയായി ദിവി വാധ്യ; വൈറലായ ചിത്രങ്ങള്‍ കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+