ഓണതിരക്കിന് പിന്നാലെ കേരളത്തില്‍ കൊവിഡ് കൂടിയെന്ന് റിപ്പോര്‍ട്ട്; വര്‍ധന ഇരട്ടിയോളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തിന് പിന്നാലെ കൊവിഡ് കേസുകളില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. ഓണക്കാലത്തെ തിരക്കിന് പിന്നാലെ സംസ്ഥാനത്തെ കൊവിഡ് കേസുകളില്‍ ഇരട്ടിയോളമാണ് വര്‍ധനവ്. സെപ്തംബര്‍ മാസം തുടക്കത്തില്‍ ഉണ്ടായിരുന്നതിന്റെ ഇരട്ടിയായാണ് കൊവിഡ് കേസുകള്‍ സംസ്ഥാനത്ത് ഉയര്‍ന്നിരിക്കുന്നത്.

സെപ്തംബര്‍ ഒന്നാം തിയതി 1238 കൊവിഡ് കേസുകളായിരുന്നു സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഓണാഘോഷം അടക്കമുള്ള തിരക്കുകള്‍ ഉള്ള ആഴ്ചകള്‍ക്ക് ശേഷം വീണ്ടും കൊവിഡ് കേസുകള്‍ കൂടാന്‍ തുടങ്ങി. സെപ്തംബര്‍ പത്താം തിയതി കൊവിഡ് കേസുകള്‍ 1800 ആയി ഉയര്‍ന്നിരുന്നു. സെപ്തംബര്‍ 13 ന് ഇത് 2549 കൊവിഡ് കേസുകള്‍ ആയി ഉയര്‍ന്നു.
അന്നേ ദിവസം 18 മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോഴും കൊവിഡ് കേസുകള്‍ 1500 നും 2500 നും ഇടയില്‍ ആയി തുടരുന്നുണ്ട്. വരും ദിവസങ്ങളിലും കൊവിഡ് കേസുകള്‍ ഉയരാനാണ് സാധ്യത എന്ന ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഭാവിയില്‍ ഉണ്ടാകാനിടയുള്ള കൊവിഡിന്റെ ജനിതക വകഭേദങ്ങള്‍ കൂടുതല്‍ വ്യാപനശേഷിയുള്ളതാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു.
കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദം പലയിടത്തും മരണനിരക്ക് ഉയര്‍ത്തിയിരുന്നു. പിന്നീട് ഒമിക്രോണിന് തന്നെ ബി എ 1, ബി എ 2, ബി എ 3, ബി എ 4, ബി എ 5 എന്നിങ്ങനെ പല വകഭേദങ്ങളുണ്ടായി. ബി എ 5 വകഭേദം 121 രാജ്യങ്ങളിലും ബി എ 4 വകഭേദം 103 രാജ്യങ്ങളിലും നിലവലില്‍ പ്രബലമാണ്.
2020 ല്‍ ആണ് കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടത്. അന്ന് മുതല്‍ ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ, ഒമിക്രോണ്‍ എന്നിങ്ങനെ ആശങ്ക പരത്തുന്ന നിരവധി വകഭേദങ്ങള്‍ കൊറോണ വൈറസിന് സംഭവിച്ചിരുന്നു. ഇതില്‍ ഇന്ത്യയില്‍ ഏറ്റവും മാരകമായ കൊവിഡ് തരംഗത്തിന് കാരണമായത് ഡെല്‍റ്റ വകഭേദമായിരുന്നു.
ഓക്‌സിജന്‍ ദൗര്‍ലഭ്യം മൂലം നിരവധി പേര്‍ക്ക് ഇക്കാലക്ക് ജീവന്‍ നഷ്ടമായി. അതേസമയം കൊവിഡ് തീവ്രത കുറയ്ക്കുന്നതില്‍ വാക്‌സിനുകള്‍ നിര്‍ണായക പങ്ക് വഹിച്ചു എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.












Click it and Unblock the Notifications