Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതുക്കിയ കോവിഡ് ലോക്ക്ഡൗൺ മാനദണ്ഡങ്ങളിലും എതിർപ്പ് ശക്തം

ഇന്ന് ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് രോഗവ്യാപനം അപകടകരമായ നിലയിൽ തുടരുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസമാണ് കോവിഡ് മാനദണ്ഡങ്ങളിൽ സർക്കാർ മാറ്റങ്ങൾ വരുത്തിയത്. എന്നാൽ പുതുക്കിയ നിർദേശങ്ങളിലും ആശയക്കുഴപ്പം നിലനിൽക്കുകയാണ്. പല കാര്യങ്ങളിലും പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും പ്രതിഷേധവും ശക്തമാകുന്ന സാഹചര്യത്തിൽ മറ്റ് വഴികൾ ആലോചിക്കാനൊരുങ്ങുകയാണ് സർക്കാർ.

covid 19

ഇന്ന് ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. പുതുക്കിയ മാനദണ്ഡങ്ങളിലെ പ്രശ്നങ്ങളും പൊതുജനങ്ങളുടെ ആശങ്കകളും യോഗം ചർച്ച ചെയ്യും. എന്നാൽ പുതിയ രീതിയിൽ മാറ്റം വരുത്താൻ സാധ്യത കുറവാണെന്നാണ് സൂചന. കടകളിലെത്താൻ വാക്സിൻ, നെഗറ്റീവ്, രോഗമുക്തി സർട്ടിഫിക്കറ്റുകൾ എത്രത്തോളം കർശനമാക്കണം, നടപടികളെന്ത് തുടങ്ങിയ കാര്യങ്ങളിൽ യോഗം തീരുമാനമെടുക്കും. നടപടികൾ കടുപ്പിക്കണോയെന്നതും ചർച്ചയാകും.

അഭിനയമോഹിയിൽ നിന്നും താരരാജാവിലേയ്ക്ക്; മമ്മുക്ക ഇന്ന് 50 വർഷങ്ങളുടെ നിറവിൽ

അതേസമയം നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ മാ​റ്റം​വ​രു​ത്തി​യ​തി​ന്റെ ഭാ​ഗ​മാ​യി പ്ര​തി​വാ​ര ഇ​ന്‍ഫെ​ക്​​ഷ​ന്‍ പോ​പു​ലേ​ഷ​ന്‍ റേ​ഷ്യോ (ഡ​ബ്ല്യു.​ഐ.​പി.​ആ​ര്‍) അ​ടി​സ്ഥാ​ന​മാ​ക്കിയുള്ള ലോക്ക്ഡൗൺ പട്ടികയിൽ 266 വാർഡുകൾ ഉൾപ്പെട്ടു. 1000 പേ​രി​ൽ 10​ പേ​ർ​ക്ക്​ ഒ​രാ​ഴ്​​ച​യി​ൽ കോ​വി​ഡ്​ പോ​സി​റ്റി​വാ​യാ​ൽ അ​വി​ട​ങ്ങ​ളി​ൽ ട്രി​പ്ൾ ലോ​ക്​​ഡൗ​ൺ ഉ​ൾ​പ്പെ​ടെ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​ണ്​ പു​തി​യ സം​വി​ധാ​നം. സം​സ്ഥാ​ന​ത്തെ 52 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 266 വാ​ര്‍ഡു​ക​ളി​ലാ​ണ്​ ഡ​ബ്ല്യു.​ഐ.​പി.​ആ​ര്‍ പ​ത്തി​ന് മു​ക​ളി​ലു​ള്ള​ത്.

കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും രോഗികളുടെ എണ്ണം കുറയാതെ വന്ന സാഹചര്യത്തിലാണ് പുതിയ നയം സ്വീകരിച്ചിരിക്കുന്നത്. കൂടുതൽ ഇളുവുകൾ അനുവദിച്ചുകൊണ്ടുള്ള പുതിയ ലോക്ക്ഡൗൺ നയം ആരോഗ്യ മന്ത്രി വീണ ജോർജാണ് നിയമസഭയിൽ പ്രഖ്യാപിച്ച്.

പുതിയ നയം അനുസരിച്ച് കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രധാന ഇളവ്. സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ ഇല്ലാത്ത ഇടങ്ങളിൽ ആഴ്ചയിൽ ആറ് ദിവസവും കടകൾ തുറക്കാൻ അനുമതിയായി. എന്നാൽ കടകളിൽ പ്രവേശിക്കുന്നതിന് മൂന്ന് നിബന്ധനകളാണ് സർക്കാർ നിർദേശിക്കുന്നത്. രണ്ടാഴ്ച മുന്‍പ് ഒരു ഡോസ് വാക്സീനെങ്കിലും എടുത്തവര്‍, 72 മണിക്കൂറിനിടെ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍, കോവിഡ് പോസിറ്റീവായി ഒരു മാസം കഴിഞ്ഞവർ എന്നിവർക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

Recommended Video

cmsvideo
    New lockdown guidelines to kerala

    സംസ്ഥാനത്ത് കോവിഡ് ചികിത്സ പ്രോട്ടോക്കോളിലും മാറ്റം. മൂന്നാം തരംഗം കൂടി മുന്നിൽ കണ്ടുകൊണ്ടാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഇത് മൂന്നാം തവണയാണ് ചികിത്സാ പ്രോട്ടോക്കോൾ പുതുക്കുന്നത്. അതാത് സമയത്തുള്ള വൈറസിന്റെ സ്വഭാവവും സംസ്ഥാനത്തെ സാഹചര്യവും അടിസ്ഥാനമാക്കിയാണ് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രോട്ടോക്കോൾ പുതുക്കാറുള്ളത്. മരണനിരക്ക് കുറയ്ക്കുക എന്ന പ്രഥമ പരിഗണനയോടെയാണ് പ്രോട്ടോക്കോൾ പുതുക്കിയിരിക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+