കോവിഷീൽഡ്: വാക്സിനുകൾക്കിടയിലെ ഇടവേള കുറച്ച കേരള ഹൈക്കോടതി ഉത്തരവിന് സ്റ്റേയില്ല
കൊച്ചി: കോവിഷീൽഡ് വാക്‌സിന്റെ ഇടവേള 28 ദിവസമായി കുറച്ച സിംഗിൾബെഞ്ച് ഉത്തരവിന് സ്റ്റേയില്ല. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കേന്ദ്രത്തിന്റെ ആവശ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് തള്ളിക്കളഞ്ഞിട്ടുള്ളത്. കിറ്റക്‌സിലെ തൊഴിലാളികൾ ആദ്യഡോസ് വാക്‌സിൻ സ്വീകരിച്ച് 84 ദിവസം പിന്നിട്ടുവെന്നും ഈ സാഹചര്യത്തിൽ കേരള ഹൈക്കോടതിയുടെ സിംഗിൾബെഞ്ച് പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവിന് നിലനിൽക്കില്ലെന്നും കേന്ദ്രസർക്കാർ വാദിച്ചു. എന്നാൽ സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ചിട്ടുള്ള പ്രസ്തുത ഉത്തരവ് കേന്ദ്ര സർക്കാർ നടപ്പാക്കാത്തതുകൊണ്ട് തന്നെ ഈ വാദം അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
കമ്പനി തൊഴിലാളികളുടെ വാക്‌സിനേഷൻ സംബന്ധിച്ച വിശദാംശങ്ങൾ സമർപ്പിക്കാൻ കിറ്റക്‌സിന് ഹൈക്കോടതി നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. അതേ സമയം സിംഗിൾബെഞ്ച് ഉത്തരവിനെതിരായ കേന്ദ്രസർക്കാരിന്റെ അപ്പീലിൽ വ്യാഴാഴ്ച കോടതി വിശദമായി വാദം കേൾക്കുകയും ചെയ്യും.

നേരത്തെ കൊവിഷീഡ് വാക്സീന്റെ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള കുറയ്ക്കണം എന്നാവശ്യപ്പെട്ട് കിറ്റക്സ് ഗ്രൂപ്പ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി അനുകൂല വിധി പുറപ്പെടുവിച്ചത്. നിലവിലെ സാഹചര്യത്തിൽ താത്പര്യമുള്ളവർക്ക് ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസത്തിന് ശേഷം കൊവിഷിൽഡിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ സർക്കാർ നൽകുന്ന സൗജന്യ വാക്സിന് ഈ ഇളവ് ബാധകമായിരിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ആവശ്യമുള്ളവർക്ക് തങ്ങളുടെ ഇഷ്ടപ്രകാരം സ്വകാര്യ ആശുപത്രികളിൽ നിന്ന് പണം നൽകി രണ്ടാമത്തെ ഡോസ് സ്വീകരിക്കാമെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.
കൊവിഷീൽഡിന്റെ രണ്ട് ഡോസുകൾക്കിടയിലുള്ള ഇടവേള കുറയ്ക്കുന്നതിനെതിരെയായ നിലപാടാണ് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ചിരുന്നത്. കേന്ദ്രനിലപാട് തള്ളിയാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. എന്നാൽ 2021 ജനുവരിയിൽ വാക്സീനേഷൻ ആരംഭിക്കുമ്പോൾ കൊവിഷീൽഡ് വാക്സീൻ്റെ രണ്ട് ഡോസുകൾ തമ്മിൽ ആറ് ആഴ്ച അഥവാ 42 ദിവസത്തെ ഇടവേളയായിരുന്നു കേന്ദ്രം ഏർപ്പെടുത്തിയത്. പിന്നീടാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഈ ഇടവേള 84 ദിവസമാക്കി വർധിപ്പിച്ചത്. വാക്സീന്റെ ഗുണമേന്മ വർധിപ്പിക്കാനാണ് രണ്ട് ഡോസുകൾക്കിടയിലെ ഇടവേള വർധിപ്പിച്ചതെന്നായിരുന്നു സർക്കാർ ഉന്നയിച്ച വാദം.
എന്തൊരു ലുക്കാണ് കാണാന്‍; ബിഗ് ബോസ് താരം അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
തങ്ങളുടെ ജീവനക്കാർക്ക് നൽകാൻ പണം നൽകി വാങ്ങി സൂക്ഷിച്ച വാക്സിനിൽ ആദ്യ ഡോസ് നൽകിക്കഴിഞ്ഞ ശേഷമാണ് ഇടവേള കുറയ്ക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിക്കുന്നത്. തങ്ങളുടെ കയ്യിൽ സ്റ്റോക്കുള്ള വാക്സിൻ 84 ദിവസം വരെ കേടാകാതെ സൂക്ഷിക്കാൻ കഴിയില്ലെന്നും അതുകൊണ്ട് ജീവനക്കാർക്ക് അടിയന്തരമായി രണ്ടാമത്തെ ഡോസ് നൽകാനുള്ള അനുമതി നൽകണമെന്നായിരുന്നു കിറ്റക്സ് ഉന്നയിച്ച ആവശ്യം.












Click it and Unblock the Notifications