കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണിയെടുത്താല്‍ കൂലിയാണ് കൊടുക്കേണ്ടത് അല്ലാതെ കൂപ്പണും വൗച്ചറുമല്ല; കെ.എസ്.ആര്‍.ടി.സി പ്രതിസന്ധിയില്‍ കാനം

Google Oneindia Malayalam News

തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയില്‍ കെ എസ് ആര്‍ ടി സിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജോലി ചെയ്തിട്ട് ശമ്പളം കൊടുക്കാതിരിക്കുന്നതില്‍ എന്ത് ന്യായമാണ് ഉള്ളത് എന്ന് കാനം രാജേന്ദ്രന്‍ ചോദിച്ചു. കണ്ണൂരില്‍ ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ജോലി ചെയ്താല്‍ കൂലി കൊടുക്കണം എന്നും അതാര് കൊടുക്കണം എന്ന് മാനേജ്‌മെന്റും സംസ്ഥാന സര്‍ക്കാരും തീരുമാനിക്കണം എന്നും അദ്ദേഹം പറഞ്ഞു. അതല്ലാതെ കൂപ്പണ്‍ കൊടുക്കുന്നതോ റേഷന്‍ കൊടുക്കുന്നതോ ശരിയായ നിലപാടല്ല എന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. കെ എസ് ആര്‍ ടി സിയിലെ 12 മണിക്കൂര്‍ തൊഴില്‍ സമയം സി പി ഐ ചര്‍ച്ച ചെയ്തിട്ടില്ല എന്നും കാനം പറഞ്ഞു.

kanam

ഫോട്ടോ ഇടണം, ലൈക്ക് വാരിക്കൂട്ടണം, പോകണം...; വീണ്ടും കിടിലന്‍ ചിത്രങ്ങളുമായി ശിവദ

എല്ലാ ട്രേഡ് യൂണിയനുകളും ഈ നീക്കത്തിന് എതിരാണ്. സി പി ഐക്കും അതേ നിലപാട് തന്നെയാണ് ഉള്ളത് എന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. തിങ്കളാഴ്ച അംഗീകൃത സംഘടനകളുമായി നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷം ഈ വിഷയത്തിലെ സി പി ഐ നിലപാട് പറയാം എന്നും കാനം രാജേന്ദ്രന്‍ അറിയിച്ചു. നേരത്തെ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പള കുടിശ്ശികയ്ക്ക് പകരം വൗച്ചറുകളും കൂപ്പണും ആറാം തീയതിക്ക് മുമ്പ് നല്‍കണം എന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.

ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് പകരം എംബി രാജേഷ് മന്ത്രിയാകും; ഷംസീര്‍ സ്പീക്കര്‍ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് പകരം എംബി രാജേഷ് മന്ത്രിയാകും; ഷംസീര്‍ സ്പീക്കര്‍

ഉത്തരവിന്റെ ഭാഗമായാണ് ഇക്കാര്യം ഉള്‍പ്പെടുത്തിയിരുന്നത്. കൂപ്പണുകളും വൗച്ചറുകളും സ്വീകരിക്കാത്ത ജീവനക്കാരുടെ ബാക്കിയുള്ള ശമ്പളം കുടിശ്ശികയായി നിലനിര്‍ത്തനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. അതേസമയം കെ എസ് ആര്‍ ടി സിയില്‍ ശമ്പള വിതരണത്തിനായി 50 കോടി രൂപ നല്‍കാം എന്ന് സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചു.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ശമ്പളം എത്രയെന്നറിയാമോ?

ഇതോടെ ഈ തുക ഉപയോഗിച്ച് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പള കുടിശ്ശികയുടെ മൂന്നിലൊന്ന് വീതം നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സെപ്തംബര്‍ 6 ന് മുമ്പ് ഈ തുക കൈമാറാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

English summary
CPI State Secretary Kanam Rajendran strongly criticized KSRTC over the salary crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X