Get Updates
Get notified of breaking news, exclusive insights, and must-see stories!

മാത്യു കുഴൽനാടനെതിരെ വീണ്ടും സിപിഎം;'കുഴൽനാടന് ഉള്ളത് റിസോർട്ട്, വെളിപ്പെടുത്തിയതിനെക്കാൾ സ്വത്ത്'

ഇടുക്കി: ചിന്നക്കനാലില്‍ മാത്യു കുഴല്‍നാടന് റിസോര്‍ട്ടാണ് ഉള്ളതെന്നും വെളിപ്പെടുത്തിയതിനേക്കാള്‍ 30 ഇരട്ടി സ്വത്ത് കുഴൽനാടന് ഉണ്ടെന്നും സിപിഎം എറണാകുളം ജില്ലാസെക്രട്ടറി സിഎന്‍ മോഹനന്‍. ഭൂപതിവ് ചട്ടപ്രകാരം ചിന്നക്കനാലിൽ കൃഷിയ്ക്കും വാസയോഗ്യമായ വീടു നിർമ്മിക്കുന്നതിനും മാത്രം അനുമതിയുള്ള ഭൂമിയിൽ ഇപ്പോഴും കപ്പിത്താൻസ് ബംഗ്ലാവ് എന്നപേരിൽ റിസോർട്ട് പ്രവർത്തിക്കുകയാണ്. മാത്യുവിന്റെ വസ്തുവിനും റിസോര്‍ട്ടിനും കൂടി ഏഴ് കോടി രൂപ വില വരും. ഈ തുകയ്ക്ക് സ്റ്റാമ്പ് ഡ്യൂട്ടി അടച്ചിട്ടില്ല. രജിസ്ട്രേഷന്‍ ഫീസില്‍ തട്ടിപ്പ് കാണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

സിഎൻ മോഹനൻ പറഞ്ഞത്-'15,08,2023 ന് ശ്രീ.മാത്യു കുഴലനാടൻ എം.എൽ.എ. യുടെ അനധികൃത സ്വത്ത് സമ്പാദ്യത്തെ സംബന്ധിച്ചും ചിന്നക്കനാൽ വില്ലേജിൽ 561/2021 -ാം നമ്പർ ആധാര പ്രകാരം ടിയാന്റെ ബിനാമികളുടേയും പേരിൽ വാങ്ങിയ ഭൂമി യെയും റിസോട്ടിനേയും സംബന്ധിച്ചും ടി ഇടപാടിൽ നടന്നിട്ടുള്ള സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പിനെക്കുറിച്ചും രജിസ്ട്രേഷൻ ഫീ തട്ടിപ്പിനെ കുറിച്ചും ശ്രീ.മാത്യുവിന് വസ്തുതപരമായ യാതൊരു വിവരവും നൽകാൻ കഴിഞ്ഞിട്ടില്ല.

Mathew Kuzhalnadan

ടി വസ്തുവിനും റിസോർട്ടിനും ഫെയർ വാല്യു രജിസ്റ്ററിൽ ഉള്ള തുകയേക്കാൾ കൂടിയ തുകയ്ക്കാണ് രജിസ്റ്റർ ചെയ്തത് എന്നാണ് മാത്യുവിന്റെ വിശദീകരണം. എന്നാൽ 18,03,2021 ൽ ആധാരം ചെയ്ത് വാങ്ങിയ ടി വസ്തുവിന്റെ വില ആധാരത്തിൽ 1,92,60,000 രൂപയാണ് കാണിച്ചിട്ടുള്ളത്. തൊട്ട ടുത്ത ദിവസം നാമനിർദ്ദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്ങ് മൂലത്തിൽ 3.5 കോടി രൂപയാണ് വില കാണിച്ചിട്ടുള്ളത്.

മാത്യുവിന്റെ 50 % ഷെയറിന്റെ വിലയാണ് ഇത് എന്നിരിക്കെ ടി . വസ്തുവിനും റിസോർട്ടിനും ആകെ 7 കോടിയാണ് വില. ടി തുകയ്ക്കാണ് യഥാർഥത്തിൽ സ്റ്റാമ്പ് ഡ്യൂട്ടിയും രജി സ്ട്രേഷൻ ഫീസും അടക്കേണ്ടത്. അത് നിർവഹിക്കാതെ വെട്ടിപ്പ് നടത്തി സർക്കാർ ഖജനാവിന് നഷ്ടം വരുത്തി. രാജകുമാരി SRO യിൽ 561/2021-ാം നമ്പർ ആധാരം പ്രകാരം വാങ്ങിയ വസ്തുവിൽ 2 കെട്ടിടങ്ങൾ ഉണ്ടായിരുന്നിരിക്കെ 4000 സ്ക്വയർഫീറ്റ് റിസോർട്ട് മാത്രം ആധാരത്തിൽ കാണിച്ചു.

അനധികൃത 83.7 സ്ക്വയർ മീറ്റർ വിസ്തീർണ്ണം വരുന്ന ഒരു ഇരുനില കോൺക്രീറ്റ് കെട്ടിടം ആധാരത്തിൽ കാണിക്കാതെ മറച്ചുവച്ചു. ഈ അനധികൃത കെട്ടിടം ആധാരത്തിൽ ഉൾപ്പെടുത്തിയാൽ നിയമപരമായി രജിസ്ട്രേഷൻ നടത്താനാവില്ല എന്ന് നിയമത്തിൽ ഗവേഷണ ബിരുദ്ധം കരസ്തമാക്കിയിട്ടുള്ള ശ്രീ. മാത്യുവിന് വ്യക്തമായി അറിയാമായിരുന്നു. കൂടാതെ അനധികൃതമായിനിർമ്മിച്ച ടി കെട്ടിടത്തിന് നമ്പറിട്ട് ലഭിക്കുന്നതിന് എൻ.ഒ.സിക്കായി ശ്രീ. മാത്യു ചിന്നക്കനാൽ വില്ലേജിൽ അപേക്ഷയും നൽകിയിട്ടുണ്ട്.

തെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പ്രതിക സമർപ്പിച്ച 19.03.201 തീയതിക്ക് തൊട്ടുമുമ്പുള്ള ദിവസം അതായത് 18.03.2021 തീയതിയാണ് ചിന്നക്കനാലിലെ ഭൂമിയും റിസോർട്ടും ശ്രീ.മാത്യു ആധാരം ചെയ്തു വാങ്ങുന്നത്. എന്നാൽ നാമനിർദ്ദേശ പ്രതികയോടൊപ്പമുള്ള സത്യവാങ്ങ് മൂലത്തിൽ ടി വസ്തു വാങ്ങിയ തീയതി മനപ്പൂർവ്വം 20.01.2021 എന്ന് രേഖപ്പെടുത്തുകയായിരുന്നു കൂടാതെ ടി.വസ്തു മാത്യുവിനൊപ്പം ചേർന്ന് വാങ്ങിയതായി പറയുന്ന മറ്റു രണ്ട് പേർ ടി.വസ്തു ഇടപാടിന് യാതൊരു പണവും മുടക്കിയതായി കാണുന്നില്ല. ടി വസ്തുവിന്റെ ആധാരത്തിൽ കാണിച്ചിട്ടുള്ള വിലയിൽ 1,91,15,549 /- രൂപ മാത്യുവിന്റെ യു.ബി.ഐ. എറണാകുളം ശാഖയിലുള്ള 520141001699970 നമ്പർ അക്കൗണ്ടിൽ നിന്നുമാണ്. ഇതിൽ നിന്നും മാത്യുവിന്റെ ബിനാമികളാണ് മറ്റ് രണ്ട് പേരുമെന്ന് സ്പഷ്ടമാണ്.

ടീ സത്യവാങ്ങ് മൂലത്തിൽ പറഞ്ഞിട്ടുള്ള 7 സെന്റ് സ്ഥലവും രണ്ട് നില കോൺക്രീറ്റ് കെട്ടിടവും യഥാർഥത്തിൽ ടി മാത്യുവിന്റെ പേരിൽ ലഭിക്കുന്നത്. 7/2/2022 ൽ മാത്രമാണ്. രാജകുമാരി SRO യിലെ 245/2022, 246/2022 ആധാര ങ്ങൾ പ്രകാരമാണത് എന്നാൽ 19.03.2021 ൽ തന്നെ സത്യവാങ്ങ്മൂലത്തിൽ ഇത് ചേർത്ത് നൽകിയത് തിരഞ്ഞെടുപ്പ് കമ്മീഷനെ കബളിപ്പിക്കുന്നതിനാണ്. 1964 ലെ ഭൂപതിവ് ചട്ടപ്രകാരം ചിന്നക്കനാലിൽ കൃഷിയ്ക്കും വാസയോഗ്യമായ വീടു നിർമ്മിക്കുന്നതിനും മാത്രം അനുമതിയുള്ള ഭൂമിയിൽ ഇപ്പോഴും കപ്പിത്താൻസ് ബംഗ്ലാവ് എന്നപേരിൽ റിസോർട്ട് പ്രവർത്തിക്കുകയാണ്. ഓൺലൈൻ ബുക്കിംഗ് ഇപ്പോഴും നടന്നു വരുന്നതുമാണ്.

ചിന്നക്കനാലിൽ വാങ്ങിയ റിസോർട്ട് ഉൾപ്പെടുന്ന ഭൂമിയ്ക്ക് 1.92 കോടി ആധാര വില കാണിച്ചിട്ടുള്ളത്. ശരിയായ വിലയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ 3.5 കോടി രൂപ വസ്തു വാങ്ങാൻ ചിലവായത് 8 മാസം മുൻപ് വാങ്ങിയ വസ്തുവിൽ നടത്തിയ നിർമ്മാണ പ്രവർത്തനത്തിന്റെ ചിലവു കൂടി ചേർത്താണ് എന്നാണ് മാത്യുവിന്റെ വിശദീകരണം. എന്നാൽ സത്യവാങ്മൂലത്തിൽ ഇംപ്രൂവ്മെന്റ്സ് എന്ന കോളത്തിൽ NIL എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

വസ്തു വാങ്ങാനുള്ള ചിലവ് എത്രയെന്ന കോളത്തിലാണ് 3.5 കോടി എന്ന് കാണിച്ചിട്ടുള്ളത്. ഇതിന്റെ ഒപ്പം മാത്യു വിവിധ കാലയളവിൽ വാങ്ങിയിട്ടുള്ള വസ്തുവിന്റെ വിവരവും ചിലവും അതിൽ നടത്തിയ ഇംപ്രൂവ്മെന്റ്സ് പ്രത്യേകം പ്രത്യേകം രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അതിൽ നിന്നും മാത്യുവിന്റെ വാദം കളവാണെന്ന് ബോധ്യപ്പെടും
2. ശീ. മാത്യു നാമനിർദ്ദേശ പ്രതികയോടൊപ്പം നൽകിയിട്ടുള്ള വരുമാന വിവരത്തിൽ 2016-17 സാമ്പത്തിക വർഷം മുതൽ 202021 വർഷം വരെയുള്ള അഞ്ചു വർഷകാലത്തെ കുടുംബവരുമാനം ശ്രീ മാത്യുവിന് 65,28,00/- രൂപയും ടിയാന്റെ ഭാര്യ കാതറിന് 3058050/ രൂപയുമടക്കം 95850 /. രൂപ യാണ്. എന്നാൽ ടീ കാലയളവിൽ മാത്യുവിന്റെയും ഭാര്യയുടേയും പേരിൽ സ്വയാർജിത സ്വത്തായി വാങ്ങിയിട്ടുള്ളത് 30.5 കോടി രൂപയുടേതുമാണ്. വെളിപ്പെടുത്തിയ വരുമാനത്തിന്റെ 30 മടങ്ങോളം സമ്പാദിച്ചിട്ടുള്ളതായി രേഖ കൊണ്ട് കാണുന്നത്.

3. നാമനിർദ്ദേശ പത്രികയോടൊപ്പമുള്ള സത്യാവാങ്ങ് മൂലത്തിൽ വിദേശത്ത് Carrer House, Communication Ltd. എന്ന സ്ഥാപനത്തിൽ 24% ഷെയറായി 9 കോടി രൂപയുണ്ടെന്ന് കാണുന്നു. എന്നാൽ ഇത് ഏത് കാലയളവിൽ, എങ്ങനെ നിക്ഷേപം നടത്തി എന്ന് പറയുന്നില്ല. മാത്രമല്ല വിദേശത്ത് നിക്ഷേപം നടത്തുന്നതിന് ഇന്ത്യാ ഗവൺമെന്റിന്റെ അനുവാദം ലഭിച്ചിരുന്നോ എന്നതും വെളിപ്പെടുത്തിയിട്ടില്ല.
കൂടാതെ ഒരാൾക്ക് സാധാരണ നിലയിൽ അനുമതിയോടുകൂടി വിദേശത്ത് .നിക്ഷേപിക്കാവുന്ന തുക 2.5 ലക്ഷം യു.എസ് ഡോളറിന് തുല്യമായ തുകയാണ്. മാത്യുവിന്റെ വെളിപ്പെടുത്തലനുസരിച്ച് ഇത് ഈ പരിധിയുടെ 5 ഇരട്ടിയാണ്'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+