Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടത് പക്ഷം വിശ്വാസ സംരക്ഷണത്തിനൊപ്പം; സിപിഎം സ്ത്രീകളെ ശബരിമലയിൽ കൊണ്ടുപോയിട്ടില്ലെന്ന് കോടിയേരി

വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുന്ന പ്രസ്താനമാണ് ഇടത് പക്ഷം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ശബരിമല വിഷയം സജീവ ചർച്ചയാകുന്നു. നേരത്തെ ദേവസ്വം മന്ത്രി മാപ്പ് പറഞ്ഞത് എന്തിനാണെന്ന് അറിയില്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞതിന് പിന്നാലെ ഇടത് പക്ഷം വിശ്വാസ സംരക്ഷണത്തിനൊപ്പമാണെന്ന നിലപാടുമായി കോടിയേരി ബാലകൃഷ്ണൻ. സർക്കാർ സുപ്രീംകോടതി വിധി നടപ്പാക്കുകയാണ് ചെയ്തതെന്നും സിപിഎം സ്ത്രീകളെ ശബരിമലയിൽ കൊണ്ടുപോയിട്ടില്ലെന്നും കോടിയേരി പറഞ്ഞതായി ട്വന്റി ഫോർ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

CPM

വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുന്ന പ്രസ്താനമാണ് ഇടത് പക്ഷം. അതിപ്പോ, ഹിന്ദുക്കളുടെയാണെങ്കിലും, മുസ്ലാം മതവിശ്വാസികളുടെ ആണെങ്കിലും. അതുകൊണ്ടാണല്ലോ ബാബറി മസ്ജിദ് പൊളിച്ചതിനെ എതിർത്തത്. ഒരു പള്ളി എന്നത് വിശ്വാസത്തിന്റെ ഭാഗമാണ്. ആ പള്ളി പൊളിച്ചവരാണ് ഇപ്പോൾ വിശ്വാസത്തിന്റെ പേരിൽ രംഗത്തെത്തിയിരിക്കുന്നതെന്ന് പറഞ്ഞ കോടിയേരി അവർക്ക് അപ്പോൾ ഒരു വിശ്വാസത്തിന് വേണ്ടി മാത്രമല്ലേ നിൽക്കുന്നുള്ളുവെന്നും ചോദിച്ചു.

സുപ്രിംകോടതി വിധി നടപ്പാക്കുക മാത്രമാണ് ചെയ്തത്. മതവിശ്വാസികളുടെ വിശ്വാസത്തെ വൃണപ്പെടുന്ന ഒന്നും ഇടതുപക്ഷ സർക്കാർ ചെയ്യില്ല. ഇടത് പക്ഷം ഒരിക്കലും സ്ത്രീകളെ ശബരമലയിൽ കയറ്റിയിട്ടില്ലെന്നും കോടിയേരി പറഞ്ഞു. യുവതി പ്രവേശത്തിൽ സിപിഐഎമ്മിന് കടുംപിടിത്തമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല ഇപ്പോൾ ശാന്തമാണ്. ഇല്ലാത്ത പ്രശ്‌നങ്ങൾ ചർച്ചചെയ്യുന്ന പ്രചാരണ തന്ത്രമാണെന്നും ഇത്തരം പ്രചരണങ്ങൾ വിലപ്പോകില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

2018ലെ ശബരിമല യുവതി പ്രവേശന വിവാദങ്ങളിൽ ഖേദമുണ്ടെന്നായിരുന്നു ദിവസങ്ങള്‍ക്ക് മുമ്പ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത്. എന്നാല്‍ ശബരിമല വിഷയത്തിൽ ശരിയായ നിലപാടാണ് പാർട്ടി സ്വീകരിച്ചതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. കടകംപള്ളി മാപ്പ് പറഞ്ഞത് എന്തിനെന്ന് അറിയില്ല. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ഭരണഘടനയിലെ തുല്ല്യത നടപ്പാക്കണം. ഭരണഘടന പറയുന്ന തുല്ല്യതയാണ് പാർട്ടിയുടെ നയമെന്നും യെച്ചൂരി പറഞ്ഞു.

ലോകത്തെ ഏറ്റവും ഉയരംകൂടിയ റെയില്‍വേ പാലം ചെനാബ് നദിക്ക് മുകളിലൂടെ പണിയുന്നു, ചിത്രങ്ങള്‍ കാണാം

മകന്റെ കേസിന്റെ പേരിലല്ല കോടിയേരി പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനിന്നതെന്നും യെച്ചൂരി വ്യക്തമാക്കി. കോടിയേരിയുടെ മടങ്ങിവരവ് ആരോഗ്യനില അനുസരിച്ച് തീരുമാനിക്കും. കേരളഘടകം വിഭാഗീയതയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്നും യെച്ചൂരി പറഞ്ഞു. പാർട്ടി അധികാരത്തിൽ എത്തിയാൽ പിണറായി തന്നെ മുഖ്യമന്ത്രിയാകും. വനിതാ പ്രാതിനിധ്യം ഉറപ്പാക്കാൻ ഭാവിയിൽ നടപടിയുണ്ടാകുമെന്നും യെച്ചൂരി പറഞ്ഞു.

നാടന്‍ പെണ്‍കൊടിയായി നടി അതുല്യ രവി: ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+