Get Updates
Get notified of breaking news, exclusive insights, and must-see stories!

പുന്നപ്ര വയലാറിന്റെ മണ്ണിനെ സിപിഎം ലഹരിക്കടത്ത് സംഘങ്ങളുടെ കേന്ദ്രമാക്കി മാറ്റി: ബിജെപി

ആലപ്പുഴ: ആലപ്പുഴയിലെ ലഹരി കടത്ത് സംഭവത്തിൽ സിപിഎം കൗൺസിലർ ഷാനവാസ് കൗൺസിലർ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാക്കി ബി ജെ പി. വിഷയത്തിൽ ഉന്നതതല തീവ്രവാദ ബന്ധം ഉൾപ്പെടെയുള്ളവ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബി ജെ പി ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ നഗരസഭയിലേയ്ക്ക് പ്രതിഷേധ മാർച്ച് നടത്തുകയും ചെയ്തു. പ്രതിഷേധ മാർച്ച് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് എസ് സുരേഷ് ഉദ്ഘാടനം ചെയ്തു.

മയക്കുമരുന്നു കടത്തു സംഭവുമായി ബന്ധപ്പെട്ട കേസിൽ ഒരറ്റത്ത് കൗൺസിലർ ഷാനവാസ് എങ്കിൽ മറ്റേ അറ്റത്ത് മന്ത്രി സജി ചെറിയാൻ ആണെന്നും, ലഹരി കടത്ത് സംഭവത്തെക്കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്തുകയാണെങ്കിൽ രണ്ടാം ഊഴത്തിൽ മന്ത്രിയായ
സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വരുമെന്നും എസ്.സുരേഷ് പറഞ്ഞു.

cpim

പി കൃഷ്ണപിള്ള, കെ ആർ ഗൗരിയമ്മ, വിഎസ് അച്യുതാനന്തൻ, ജി സുധാകരൻ ഉൾപ്പെടെയുള്ളവർ പ്രവർത്തിച്ചിരുന്നപ്പോഴുള്ള മാർക്സിയൻ ആദർശത്തിൽ നിന്നും വ്യതിയാനം സംഭവിച്ച സിപിഎം ഇന്ന് മൗദൂതിയൻ സിദ്ധാന്തത്തിൽ എത്തി നിൽക്കുകയാണെന്നും, സജി ചെറിയാൻ മന്ത്രിയും, ആരിഫ് എംപിയും, എച്ച് സലാം എംഎൽഎയും, കൗൺസിലർ ഷാനവാസ് അടക്കമുള്ളവർ ഇന്ന് പുന്നപ്ര വയലാറിന്റെ മണ്ണിനെ ലഹരി കടത്തു സംഘങ്ങളുടെ ഇടമാക്കി മാറ്റിയെന്നും ബി ജെ പി സംസ്ഥാന സെക്രട്ടറി അഡ്വ.എസ് സുരേഷ് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു.

സജി ചെറിയാനും, എച്ച് സലാം ഉൾപ്പെടെയുള്ളവർ ബ്ലാക്ക് മെയിലിംഗ് നടത്തുന്നതു കൊണ്ടാണ് മയക്കുമരുന്നു കടത്ത് സംഭവത്തിൽ നിയമ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി തയ്യാറാകാത്തത് എന്നും എസ് സുരേഷ് പറഞ്ഞു.

ബി ജെ പി ആലപ്പുഴ ജില്ലാ പ്രസിഡണ്ട് എം വി ഗോപകുമാർ, ജില്ല ജനറൽ സെക്രട്ടറി വിമൽ രവീന്ദ്രൻ , ജില്ലാ വൈസ് പ്രസിഡണ്ടുമാരായ ടി കെ അരവിന്ദാക്ഷൻ, ടി സജീവ് ലാൽ ജില്ലാ ട്രഷറർ , കെ ജി കർത്ത , ജില്ലാ സെൽ കോർഡിനേറ്റർ അരുൺ അനിരുദ്ധൻ, ജില്ലാ സെക്രട്ടറി സജു ഇടക്കല്ലിൽ , മഹിളാ മോർച്ച ജില്ലാ പ്രസിഡണ്ട് കലാരമേശ് , ഓബിസി മോർച്ച ജില്ലാ പ്രസിഡണ്ട് കെ.പ്രദീപ് മണ്ഡലം പ്രസിഡണ്ടുമാരായ ആർ കണ്ണൻ,അഭിലാഷ് മാപ്പറമ്പിൽ , ബ്രിട്ടോ വിൻസെൻ്റ് , സജി.പി ദാസ് , ബാബുരാജ് , വിനോദ് മഠത്തിൽ ,പ്രമോദ് കാരയ്ക്കാട് , കൃഷ്ണകുമാർ രാംദാസ്, മഹേഷ് കുമാർ എന്നിവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+