കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹിജയെ വലിച്ചിഴച്ച പോലീസിനെ ന്യായീകരിച്ച് സിപിഎം..!! നടപടി സര്‍ക്കാര്‍ നയം..!!

  • By അനാമിക
Google Oneindia Malayalam News

തിരുവനന്തപുരം: ഡിജിപി ആസ്ഥാനത്തിന് മുന്നില്‍ വെച്ച് ജിഷ്ണു പ്രണോയിയുടെ അമ്മയേയും കുടുംബത്തേയും ക്രൂരമായി ആക്രമിച്ച പോലീസ് നടപടിയെ മുഖ്യമന്ത്രിക്ക് പിന്നാലെ ന്യായീകരിച്ച സിപിഎമ്മും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് പോലീസ് നടപടിയെ ന്യായീകരിക്കുന്ന നിലപാടുകളുണ്ടായത്. പോലീസ് പെരുമാറിയത് സര്‍ക്കാര്‍ നയം അനുസരിച്ചാണ് എന്നാണ് സിപിഎം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.

CPM

ജിഷ്ണുവിന്റെ അമ്മ മഹിജയെ പോലീസ് മര്‍ദ്ദിച്ചിട്ടില്ലെന്നും സിപിഎം പറയുന്നു. ഡിജിപി ആസ്ഥാനത്തിന് മുന്നില്‍ നടന്ന സമരം യാദൃശ്ചികമായിരുന്നില്ല. ജിഷ്ണുവിന്റെ കുടുംബത്തിന് ഒപ്പം വന്ന ചിലരാണ് പ്രകോപനം സൃഷ്ടിച്ചത്. ബിജെപി, കോണ്‍ഗ്രസ്സ് നേതാക്കള്‍ ആണ് സമരത്തിന് പിന്നിലെന്നും സിപിഎം ആരോപിക്കുന്നു. മര്‍ദ്ദനം ഏറ്റുവെന്ന മഹിജയുടെ പരാതി അന്വേഷിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

jishnu

പോലീസ് നടപടിക്കെതിരെ പ്രതികരിച്ച എംഎ ബേബിയെ മുഴുവനായും തള്ളിക്കളയുന്ന തരത്തിലാണ് സിപിഎം വിഷയത്തില്‍ നിലപാട് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിജിപിയെ കാണാന്‍ അനുമതി ലഭിച്ചിട്ടും ജിഷ്ണുവിന്റെ കുടുംബം അതിന് സന്നദ്ധരായില്ല. കുടെ ഉണ്ടായിരുന്നവര്‍ പ്രകോപനം സൃഷ്ടിച്ചു. ബിജെപി, കോണ്‍ഗ്രസ്സ് മുന്നണിയുടെ ദുഷ്ടലാക്ക് ജിഷ്ണുവിന്റെ കുടുംബം തിരിച്ചറിയണമെന്നും സിപിഎം വ്യക്തമാക്കുന്നു.

English summary
CPM justifies police action against Jishnu Pranoy's family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X