ഇസ്താംബൂള്‍ എയര്‍പോര്‍ട്ടില്‍ വിസയില്ലാതെ മണിക്കൂറുകള്‍ കാത്തിരുന്നു; തുര്‍ക്കിയിലെ അനുഭവം പറഞ്ഞ് ചിന്താ ജെറോം
സിപിഎമ്മിലെ യുവനേതൃത്വ നിരയിലെ തീപ്പൊരി നേതാവാണ് സംസ്ഥാന കമ്മിറ്റി അംഗമായ ഡോ. ചിന്ത ജെറോം. സ്വന്തം അഭിപ്രായങ്ങളുടെ പേരില്‍ ഏറെ ട്രോളുകള്‍ക്ക് വിധേയയാക്കപ്പെട്ടിട്ടുണ്ടെങ്കിലും അതൊന്നും നിലപാടുകള്‍ തുറന്നു പറയുന്നതില്‍ നിന്നു ചിന്തയെ പിന്തിരിപ്പിച്ചിട്ടില്ല.
പഠിച്ചിരുന്നപ്പോള്‍ കലോല്‍സവങ്ങളിലെ സജീവ സാന്നിധ്യം കൂടിയായിരുന്ന ചിന്ത അടുത്തിടെ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ തന്റെ ഓര്‍മകള്‍ ടെലിവിഷന്‍ അഭിമുഖങ്ങളില്‍ പങ്കുവെച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് ക്യൂബയില്‍ നടക്കുന്ന അന്താരാഷ്ട്ര സംഗമത്തില്‍ പങ്കെടുക്കാന്‍ മുന്‍ യുവജന കമ്മീഷന് അധ്യക്ഷ ചിന്ത ജെറോം യാത്ര തിരിച്ചത്. ക്യൂബയിലേക്കുള്ള യാത്രയ്ക്കിടെ തുര്‍ക്കിയിലെ ഇസ്താംബൂളിലെത്തി. എന്നാല്‍ സാംസ്കാരികമായും ചരിത്രപരമായും ഏറെ പ്രധാന്യമുള്ള ഇസ്താംബൂള്‍ കാണാനുള്ള ആഗ്രഹം നടന്നില്ലെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ചിന്ത പറഞ്ഞു.

ട്രാന്‍സിറ്റ് വിസയില്ലാത്തതിനാല്‍ ഇസ്താംബൂള്‍ വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ അനുവാദം ലഭിച്ചില്ല. ചിന്തയുടെ വാക്കുകള്‍ ഇങ്ങനെ:
'ഇസ്താംബൂള്‍ ശരിക്കും കാണേണ്ട സ്ഥലം ആണല്ലോ. എയര്‍പോര്‍ട്ടിന് പുറത്തിറങ്ങി സിറ്റി ടൂര്‍ നടത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ടര്‍ക്കിഷ് എയര്‍ലൈന്‍സിന് അങ്ങനെയൊരു പാക്കേജുമുണ്ട്. എന്നാല്‍ ഞങ്ങളാരും ട്രാന്‍സിറ്റ് വിസ എടുത്തിട്ടില്ല. അതിനാല്‍ എയര്‍പോര്‍ട്ടില്‍ തന്നെ നിന്ന് ഇവിടെയൊക്കെ ചുറ്റിക്കാണുകയാണ്. വലിയ എയര്‍പോര്‍ട്ടാണ്.
ട്രാന്‍സിറ്റ് വിസ എടുക്കാത്തത് ഒരു നഷ്ടമാണെന്ന് 14 മണിക്കൂര്‍ നീണ്ട കാത്തിപ്പിനിടെ മനസിലായി. കൊച്ചിലേ മുതല്‍ കേള്‍ക്കുന്നതല്ലേ, ഹിസ്റ്ററിയിലൊക്കെ പഠിക്കുകയും ചെയ്തു കോണ്‍സ്റ്റാന്റിനോപ്പിള്‍, സിറ്റി ഒഫ് സെവന് ഹില്‍സ്. അങ്ങനെയുള്ള നഗരം പോയി കാണേണ്ടതാണ്. പക്ഷേ ഇപ്പോള്‍ എയര്‍പോര്‍ട്ടില്‍ തന്നെ നില്ക്കാനെ സാധിക്കുന്നുള്ളൂ. നേരത്തെ എംബസി വഴി പ്രത്യേകമായി ഈ വിസയ്ക്ക് അപേക്ഷിക്കേണ്ടതായിരുന്നു.
മറ്റൊരു അവസരത്തില്‍ ഇസ്താംബൂളില്‍ ഇറങ്ങി നാടുകാണാനൊക്കെ പറ്റുമെന്ന് വിചാരിക്കുന്നു. ഇവിടത്തെ ഫുഡ് സ്പെഷ്യലാണല്ലോ. ടര്‍ക്കിഷ് ഫുഡ് എപ്പോഴും പ്രത്യേകതയുള്ളതാണ്. നമ്മുടെ നാട്ടില്‍ തന്നെ ഒട്ടേറെ ടര്‍ക്കിഷ് റസ്റ്റോറന്റുകള്‍ ഉണ്ടല്ലോ. ഞങ്ങളുടെ കൊല്ലത്ത് ജില്ലാ കമ്മിറ്റി ഓഫീസിന്റെ തൊട്ടടുത്ത് ഇസ്താംബൂള്‍ ഗ്രില്‍സും ഷവര്‍മയും റോള്സുമെല്ലാം കിട്ടുന്ന ഷോപ്പ്സ് ഉണ്ട്. ഞങ്ങള്‍ ഇടയ്ക്ക് അവിടെ പോകാറുണ്ട്. ആ ടേസ്റ്റൊക്കെ തന്നെയാണോ എന്ന് ഇവിടത്തെ ഫുഡ് ഒക്കെ കഴിച്ചിട്ട് നോക്കണം. അതേ ഇപ്പോള്‍ എയര്‍പോര്‍ട്ടിനകത്ത് ചെയ്യാന്‍ പറ്റുകയുള്ളൂ.
14 മണിക്കൂറിന് ഇവിടെ ചെലവഴിച്ച ശേഷമാണ് ഹവാനയിലേക്കു പോകുന്നത്'- ഫേസ്ബുക്ക് വീഡിയോയില്‍ ചിന്ത ജെറോം പറഞ്ഞു. ചിന്തയുടെ വീഡിയോയ്ക്കു താഴെ രസകരമായ കമന്റുകളുമായി നിരവധി പേര് എത്തിയിട്ടുണ്ട്.
'അവിടെ ജിമിക്കി കമ്മല്‍ ഇടുന്നവരുണ്ടോ ?' എന്നാണ് ഒരാള്‍ ചോദിച്ചിരിക്കുന്നത്. 'ഇസ്താംബൂള്‍ പ്രഭാഷണത്തിന്റ വീഡിയോ ഇടാന്‍ മറക്കല്ലേ.
മനസ് തുറന്നൊന്ന് ചിരിച്ചിട്ട് ഒത്തിരി നാളായി' എന്നാണ് മറ്റൊരാള്‍ കുറിച്ചിരിക്കുന്നത്.
ക്യൂബന്‍ യാത്രയ്ക്ക് തുടക്കം കുറിച്ചവിവരവും യാത്രയിലെ ഓരോ അനുഭവങ്ങളും വരും ദിവസങ്ങളില്‍ പങ്കുവെയ്ക്കുമെന്ന് ചിന്ത ജെറോം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. യാത്രയ്ക്ക് മുന്നോടിയായി സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസില്‍ നല്കിയ യാത്രയയപ്പിന്റെ ചിത്രങ്ങളും ചിന്ത പങ്കുവെച്ചിരുന്നു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications