Get Updates
Get notified of breaking news, exclusive insights, and must-see stories!

താനൂര്‍ ഭീതിയില്‍..കുടുംബങ്ങളുടെ കൂട്ടപലായനം..!! വീടുകളും വാഹനങ്ങളും തല്ലിത്തകര്‍ത്ത് പോലീസ് !!

മലപ്പുറം: സിപിഎം-മുസ്ലിം ലീഡ് സംഘര്‍ഷം നടന്ന താനൂരില്‍ സ്ഥിതിഗതികള്‍ ഇനിയും ശാന്തമായിട്ടില്ല. ഞായറാഴ്ച രാത്രി തുടങ്ങിയ അക്രമ പരമ്പര പൂര്‍ണ തോതില്‍ കെട്ടടങ്ങിയിട്ടില്ല. സ്ഥലത്ത് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

Read Also: ഹിന്ദു ദൈവങ്ങള്‍ക്കെതിരെ മിണ്ടരുത്...!! മിണ്ടിയാല്‍ ഇതാണ് അനുഭവം..!! എഴുത്തുകാരന് മേല്‍ കരിയൊഴിച്ചു!

Read Also: ആലപ്പുഴയിലെ ഹോട്ടല്‍ മുറിയില്‍ റിമ കല്ലിങ്കലിന് സംഭവിച്ചത് !!ഇരുട്ടില്‍ ഒരാള്‍..!! പിന്നെ നടന്നത് !!

അതേസമയം താനൂരിലെ അക്രമങ്ങളില്‍ പോലീസിനും പങ്കുണ്ടെന്ന് ആരോപിച്ച് സ്ഥലത്തെ വീട്ടമ്മമാര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. അക്രമികള്‍ക്ക് പിന്നാലെ പോലീസും സ്ഥലത്ത് അഴിഞ്ഞാടിയെന്നാണ് അവര്‍ ആരോപിക്കുന്നത്.

പോലീസിന്റെ അഴിഞ്ഞാട്ടം

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി അബ്ദു റഹ്മാന്‍ രണ്ടത്താണി ഇടത് സ്ഥാനാര്‍ത്ഥി വി അബ്ദു റഹ്മാനോട് തോറ്റതിന് പിന്നാലെയാണ് വളരെ നാളുകള്‍ക്ക് ശേഷം താനൂര്‍ കലാപഭൂമിയായി മാറിയത്. അക്രമത്തില്‍ പോലീസുകാര്‍ക്കും പരുക്കേറ്റതോടെ പോലീസ് തന്നെ അഴിഞ്ഞാടുകയായിരുന്നുവത്രേ.

വേട്ട പുരുഷന്മാർക്കായി

സ്ഥലത്തെ പുരുഷന്മാരില്‍ ഭൂരിഭാഗവും വിദേശത്തുള്ളവരാണ്. മറ്റുള്ളവരാകട്ടെ ആക്രമണങ്ങള്‍ക്ക് ശേഷം ഒളിവിലുമാണ്. തിങ്കളാഴ്ച പുലര്‍ച്ചെ പുരുഷന്മാരെ അന്വേഷിച്ച് വീടുകളില്‍ പോലീസ് കയറിയിറങ്ങി.

വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു.

എന്നാല്‍ അധികമാരെയും പിടികൂടാനാവാതെ വന്നതോടെ പോലീസ് അക്രമത്തിലേക്ക് തിരിയുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. വീടുകളിലും സമീപത്തെ ദേവര്‍ ജുമാമസ്ജിദിന് സമീപത്തും നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ പോലീസ് അടിച്ചു തകര്‍ത്തു.

പോലീസിനെതിരെ താനൂർവാസികൾ

പല കുടുംബങ്ങളും ഈ പള്ളിയുടെ മുന്‍വശത്താണ് വാഹനങ്ങള്‍ നിര്‍ത്തിയിടാറ് പതിവ്. വീട്ടിലേക്ക് വഴി ഇല്ലാത്തതാണ് കാരണം. വിദേശത്തുള്ള മകന്റെ പേരിലുള്ള പുതിയ കാര്‍ അടക്കം പോലീസ് തല്ലിത്തകര്‍ത്തുവെന്ന് പ്രദേശവാസി കുഞ്ഞിവി പരാതിപ്പെടുന്നു.

അക്രമം വീടുകൾക്ക് നേരെയും

കാര്‍, ഓട്ടോറിക്ഷ, ബൈക്കുകള്‍ എന്നിവയാണ് പോലീസ് തല്ലിത്തകര്‍ത്തത്. മാത്രമല്ല പല വീടുകളുടേയും ചില്ലുകളും അടിച്ചു തകര്‍ത്തുവെന്ന് സ്ഥലവാസികള്‍ പറയുന്നു. ഇത് ചോദ്യം ചെയ്തവരെ പോലീസുകാര്‍ അസഭ്യം പറഞ്ഞ് ഓടിച്ചുവെന്നും അവര്‍ പറയുന്നു.

പോലീസുകാർക്കും പരുക്ക്

എംഎസ്പി ബറ്റാലിയന്‍ ഉള്‍പ്പെടെ ഇരുന്നൂറോളം പോലീസുകാരാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്. മാത്രമല്ല ബോംബ് സ്‌ക്വാഡും സ്ഥലത്തുണ്ട്. അക്രമത്തില്‍ തിരൂര്‍ സിഐ സാജു, താനൂര്‍ എസ്‌ഐ സുമേഷ് സുധാകരന്‍ എന്നിവര്‍ക്കും പരുക്കേറ്റിരുന്നു.പതിമൂന്നോളം പോലീസുകാര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്.

കുടുംബങ്ങൾ പലായനം ചെയ്യുന്നു

പോലീസ് കൂടി അക്രമം തുടങ്ങിയതോടെ താനൂര്‍ തികഞ്ഞ ഭീതിയിലാണ്. പല കുടുംബങ്ങളും സ്ഥലത്ത് നിന്ന് ബന്ധുവീടുകളിലേക്കും മറ്റും മാറിത്തുടങ്ങി. താനൂരില്‍ തന്നെ തുടരുന്ന കുടുംബങ്ങളിലാകട്ടെ സ്ത്രീകള്‍ മാത്രമേ ഉള്ളൂ എന്ന സ്ഥിതിയാണ്.

അക്രമം നടമാടിയ ആ രാത്രി

താനൂര്‍ ചാപ്പപ്പടി കോര്‍മന്‍ കടപ്പുറത്ത് ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് കല്ലേറോടുകൂടി അക്രമം തുടങ്ങിയത്. സിപിഎം-മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ നേരിട്ട് ഏറ്റുമുട്ടല്‍ ആരംഭിച്ചതോടെ കാര്യങ്ങള്‍ കൈവിട്ട നിലയിലെത്തി. വീടുകള്‍ തകര്‍ത്തും തീവെച്ചും പെട്രോള്‍ ബോംബെറിഞ്ഞും അക്രമികള്‍ അഴിഞ്ഞാടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+