'ബിജെപിക്കെതിരെ ചേരി ശക്തിപ്പെടുത്തുക ലക്ഷ്യം, കൂട്ടായ്മയിൽ കോൺഗ്രസ്സും ഉണ്ടാകും - സീതാറാം യെച്ചൂരി
കണ്ണൂർ: ബി ജെ പി ക്ക് എതിരെ വീണ്ടും പ്രതികരണവുമായി സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബി ജെ പിയ്ക്ക് ബദൽ ആയി രൂപീകരിക്കുന്ന കൂട്ടായ്മയിൽ കോൺഗ്രസ്സും ഉണ്ടാകുമെന്നാണ് യെച്ചൂരി വ്യക്തമാക്കിയത്.
തമിഴ്നാട് രീതിയിലുള്ള അതേ സഹകരണം ദേശീയ തലത്തിൽ ഉണ്ടാകും. ബി ജെ പിക്ക് എതിരായ ചേരി ശക്തിപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ നടക്കുന്ന സി പി എം പാർട്ടി കോൺഗ്രസിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കെ വി തോമസിന് സി പി എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നു. ക്ഷണം നൽകിയത് കോൺഗ്രസ് പ്രതിനിധി എന്ന നിലയിൽ ആണ്.

വിഷയത്തിൽ പാർട്ടി പുറത്താക്കിയാൽ സംരക്ഷിക്കുമോ എന്ന ചോദ്യത്തിന് നിലവിൽ പ്രസക്തി ഇല്ല.മതേതര ഐക്യത്തിന് വേണ്ടി സഹകരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസ് തന്നെ ആണ്. രാജ്യത്തെ സംരക്ഷിക്കണം എന്നുള്ളവർ ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആയിരുന്നു കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ മുഖ്യ അതിഥി.

എന്നാൽ, കെ വി തോമസിന്റെ വാക്കുകൾക്ക് ആണ് രാഷ്ട്രീയ കേരളം ശ്രദ്ധയോടെ കാത്തിരിക്കുന്നത്. അതേസമയം, കെ വി തോമസിന്റെ പ്രതികരണം എങ്ങനെ എന്ന് അടിസ്ഥാനമാക്കി ആയിരിക്കും കോൺഗ്രസ്സും അച്ചടക്ക നടപടി അടക്കമുളള വിഷയത്തിൽ തീരുമാനം എടുക്കുക. കെ വി തോമസും പങ്കെടുക്കുന്ന കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ എന്ന വിഷയത്തിലെ സെമിനാറിൽ രാഷ്ട്രീയ മാനങ്ങൾ ഏറെയുണ്ട് എന്നാണ് വിലയിരുത്തൽ.

അതേസമയം, ബി ജെ പിയ്ക്കെതിരെ ഇക്കഴിഞ്ഞ ദിവസവും സീതാറാം യെച്ചൂരി പ്രതികരിച്ചിരുന്നു. ഇടത് പാർട്ടികളുടെ പ്രധാന ലക്ഷ്യം എന്നത് ബി ജെ പിയെ പരാജയപ്പെടുകയാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞത്. ബി ജെ പിയെ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. ഇതിന് വേണ്ടി ഇടത് മുന്നണി ഐക്യം ശക്തിപ്പെടുത്തും. ഇതിന് പുറമേ വിശാലമായ രീതിയിൽ മതേതര സഖ്യം രൂപപ്പെടുത്തും എന്നും യെച്ചൂരി വ്യക്തമാക്കിയിരുന്നു. കണ്ണൂരിലെ സി പി എം പാർട്ടി കോൺഗ്രസ് വേദിയിലായിരുന്നു സീതാറാം യെച്ചൂരിയുടെ പ്രതികരണം ഉണ്ടായത്.

ഹിന്ദുത്വ ശക്തികളെ പൂർണമായും നേരിടുന്നതിലേക്ക് വേണ്ടി വിട്ട് വീഴ്ച ഉണ്ടാകാത്ത മതേതര നിലപാടാണ് വേണ്ടത്. ഹിന്ദുത്വ ശക്തികളുടെ വെല്ലുവിളി മറി കടക്കുവാൻ മതേതരത്തിലൂടെ മാത്രമെ കഴിയൂ. ഇത് മുന്നിൽ കണ്ട് മതേതര പാർട്ടികൾ എല്ലാം പരമാവധി ഒന്നിച്ച് നിന്ന് കൈകോർക്കണം. സി പി എം ഒരിക്കലും ബി ജെ പിയുമായി സന്ധി ചെയ്തിട്ടില്ല. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് ദേശീയതലത്തിൽ വിശാലമായ രീതിയിൽ സഖ്യം ഉണ്ടാകില്ല എന്നും യെച്ചൂരി വ്യക്തമാക്കി.
സാരി ലുക്കിൽ അല്ലേ അനുശ്രീ കിടിലൻ ? നിങ്ങളുടെ അഭിപ്രായം എന്താ? ചിത്രങ്ങൾ വൈറൽ ആണേ

ഇത്തരത്തിലുള്ള മതേതര വിശാല സഖ്യത്തിനുള്ളിൽ കോൺഗ്രസ് വേണമെന്നോ വേണ്ടെന്നോ താൻ പറഞ്ഞിട്ടില്ല. മതേതരത്വം സംരക്ഷിക്കുന്നതിനുവേണ്ടി ആണ് സെമിനാർ സംഘടിപ്പിച്ചത്. ഇതിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടും കോൺഗ്രസ് എത്താൻ കൂട്ടാക്കിയില്ല. ഇത്തരക്കാരെ മതേതരത്വത്തിന് വേണ്ടി പോരാടാൻ ഞാൻ എങ്ങിനെ ക്ഷണിക്കും എന്നും യെച്ചൂരി ചോദിച്ചിക്കുകയായിരുന്നു.

രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യമാണ്. ഇത്തരം സാഹചര്യത്തിൽ എല്ലാ അധിക ഇന്ധന നികുതികളും കേന്ദ്ര സർക്കാർ പിൻവലിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടിരുന്നു. ഇന്ധനങ്ങൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സെസ്, സര്‍ചാര്‍ജ് എന്നിവ വിവിധ സംസ്ഥാന സർക്കാരുമായി പങ്കുവയ്ക്കാനും കേന്ദ്രം തയ്യാറാകുന്നില്ല. ഇതിൽ ഉണ്ടാകുന്ന വരുമാനം എല്ലാം കേന്ദ്രത്തിലേക്ക് മാത്രമാണ് പോകുന്നത്. ഇവയെല്ലാം തന്നെ പിൻവലിക്കണം എന്നും ഇന്ധന വില കുറയ്ക്കണമെന്നും യെച്ചൂരി ആവിശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications