കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മോദിക്കും വെള്ളാപ്പള്ളിക്കും മുന്നില്‍ മുഖ്യമന്ത്രിക്ക് മുട്ടുവിറയ്ക്കുന്നു' പിണറായി

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയ സംഭവത്തില്‍ പ്രതികരണവുമായി സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ രംഗത്ത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയുള്ള വിമര്‍ശനത്തില്‍ പിണറായി, വെള്ളാപ്പള്ളിയെയും മുഖ്യമന്ത്രിയെയും ഒരുപോലെ വിമര്‍ശിക്കുന്നുണ്ട്.

പിണറായി പറയുന്നത് ഇങ്ങനെയാണ്: ആര്‍ ശങ്കര്‍ കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലാണ് മുഖ്യമന്ത്രി ആയത്. മരിക്കുന്നതു വരെ കോണ്‍ഗ്രസുകാരനായിരുന്നു. അദ്ദേഹത്തിന്റെ പ്രതിമാ അനാച്ഛാദനച്ചടങ്ങില്‍ കേരളത്തിന്റെ മുഖ്യമന്ത്രി പങ്കെടുക്കേണ്ടത് തികഞ്ഞ മര്യാദയും സ്വാഭാവികതയും ആണ്. അതിന് വിലക്കുകല്‍പ്പിക്കുമ്പോള്‍ പ്രതികരിക്കാനോ പ്രതിഷേധിക്കാനോ തയറാകാതെ കുമ്പിട്ടു നിന്ന് റാന്‍ മൂളുന്നത് ഭൂഷണമല്ല.

pinarayi-vijayan

വിലക്കിയവരും വിലക്ക് തൊണ്ട തൊടാതെ വിഴുങ്ങിയ മുഖ്യമന്ത്രിയും കേരളീയന്റെ ആത്മാഭിമാനത്തെയാണ് അവഹേളിക്കുന്നത്. ഈ വിലക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിഞ്ഞു കൊണ്ടാണോ? ആണെങ്കിലും അല്ലെങ്കിലും ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ഫെഡറലിസത്തെ ചവിട്ടി മെതിക്കുന്നതാണ്. ഉമ്മന്‍ ചാണ്ടിയുടെ ബിജെപി വിധേയത്വവും സങ്കുചിതത്വവുമാണ് ഈ പരിതാപകരമായ അവസ്ഥയ്ക്ക് കാരണം. മോഡിക്കും വെള്ളാപ്പള്ളി നടേശനും മുന്നില്‍ മുട്ടുവിറയ്ക്കുന്ന മുഖ്യമന്ത്രി ആണ് ഉമ്മന്‍ ചാണ്ടി. ഇതിന്റെ അപമാനഭാരം കേരളം പേറാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്.

പ്രതിപക്ഷത്തെ പ്രധാന നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ വെള്ളാപ്പള്ളി നടേശന്റെ വിലക്കിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയെ ഒഴിവാക്കിയത് ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയാത്തതാണെന്ന് മിക്കവരും പ്രതികരിച്ചു.

English summary
CPM slam Vellappally, Pinarayi Vijayan criticised Vellappally over r shanker statue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X